മലപ്പുറം: മൂർക്കനാട് പത്താം ക്ലാസ് വിദ്യാർഥിക്ക് പ്ലസ്‌ടു വിദ്യാര്‍ഥികളുടെ ക്രൂര മർദനം. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിസ്‌മസ് പരീക്ഷക്കാലത്ത് ഉണ്ടായ വാക് തർക്കത്തിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പരിക്കേറ്റ വിദ്യാർഥി പറഞ്ഞു.
മർദനത്തിന് ശേഷം ആറംഗ സംഘം തന്നെ ഭീഷണിപ്പെടുത്തിയെന്നും പരിക്കേറ്റ വിദ്യാർഥി പറഞ്ഞു. ഇനി മേലാൽ ഞങ്ങളുമായി ഒരു പ്രശ്‌നത്തിനും വരരുത് വന്നാൽ നിൻ്റെ അവസ്ഥ ഇതിലും ഭീകരമായിരിക്കും' എന്നായിരുന്നു ഭീഷണി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥികൾക്കിടയിൽ അക്രമം വർധിക്കുന്നത് ആശങ്കാജനകമാണെന്നും സ്‌കൂൾ അധികൃതര്‍ പറഞ്ഞു. അതേസമയം താമരശേരിയിലെ ഷഹബാസിന്‍റെ അതേ അവസ്ഥയാണ് ഇപ്പോൾ ആവർത്തിക്കപ്പെട്ടതെന്ന് പരിക്കേറ്റ വിദ്യാർഥിയുടെ ബന്ധു പറഞ്ഞു. കുട്ടിയെ ഉപദ്രവിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.