ഷാർജ: ടി20 ക്രിക്കറ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി യുഎഇ ക്രിക്കറ്റ് ടീം. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു യുഎഇയുടെ വിജയം. ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റിന് 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.5 ഓവറിൽ രണ്ട് വിക്കറ്റ് ബാക്കിയാക്കി യുഎഇ ലക്ഷ്യം മറികടക്കുകയായിരുന്നു.
ടി20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയമാണ് യുഎഇ നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയിലായി. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ യുഎഇ ക്യാപ്റ്റൻ മുഹമ്മദ് വസീം 42 പന്തിൽ നിന്ന് 82 റൺസ് നേടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
UAE vs Bangladesh, 2nd T20I - Sharjah:
— UAE Cricket Official (@EmiratesCricket) May 19, 2025
UAE CREATE HISTORY!! 🫡🇦🇪
Captain Muhammad Waseem (player of the match) leads from the front as UAE hunt down 206-run target to beat Bangladesh for the first time!!
An EPIC last over Sharjah finish as the hosts stun their experienced… pic.twitter.com/nx85GVzDa2
206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎഇ ആറ് ഓവറിൽ 68 റൺസ് നേടി മികച്ച തുടക്കമാണ് നൽകിയത്. വസീമിനൊപ്പം 34 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സറും സഹിതം 38 റൺസെടുത്ത സൊഹൈബ് ഖാൻ മികച്ച പ്രകടനം പുറത്തെടുത്തു. 15 ഓവറിൽ 3 വിക്കറ്റിന് 148 എന്ന നിലയിലേക്ക് യുഎഇ വീണെങ്കലും ഉയര്‍ത്തെഴുന്നേറ്റു. പിന്നാലെ ആസിഫ് ഖാൻ (12 പന്തിൽ 19), അലിഷാൻ ഷർഫു (9 പന്തിൽ 13), ഹൈദർ അലി (6 പന്തിൽ 15), ധ്രുവ് പരാശർ (7 പന്തിൽ 11) റൺസ് നേടി മികച്ച പിന്തുണ നൽകി.
ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് മികച്ച പ്രകടനം കാഴ്ചവച്ചു. ഓപ്പണർ തൻസിദ് ഹസൻ 33 പന്തിൽ നിന്ന് 59 റൺസ് നേടിയപ്പോൾ, ലിറ്റൺ ദാസ് 32 പന്തിൽ നിന്ന് 40 റൺസ് നേടി. 24 പന്തിൽ നിന്ന് 45 റൺസ് നേടിയ തൗഹിദ് ഹ്രിഡോയ്, 6 പന്തിൽ നിന്ന് 18 റൺസ് നേടിയ ജാക്കർ അലി എന്നിവർ ചേർന്ന് അവസാന ഓവറുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. നാളെ (മെയ് 21) നടക്കുന്ന അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടുമ്പോൾ, ഒരു അപൂർവ പരമ്പര വിജയം നേടുക എന്ന ആത്മവിശ്വാസത്തോടെയാണ് യുഎഇ ഇറങ്ങുന്നത്.
Captain COOL! 😎
— UAE Cricket Official (@EmiratesCricket) May 19, 2025
Muhammad Waseem spearheaded another HISTORIC win for the UAE with a scintillating 82 off 42 balls ( 9 4s, 5 6s) pic.twitter.com/L0acRUy48S
അതേസമയം 'ബംഗ്ലാദേശിനെ തോൽപ്പിച്ചതിൽ എനിക്ക് വളരെ സന്തോഷമുണ്ടെന്ന് യുഎഇ ക്യാപ്റ്റൻ മുഹമ്മദ് വസീം പറഞ്ഞു. സാഹചര്യങ്ങൾ ഞങ്ങൾക്ക് അറിയാവുന്നതിനാൽ ഈ സ്കോർ പിന്തുടരാൻ കഴിയുമെന്ന് ഞാൻ എല്ലാവർക്കും പ്രതീക്ഷ നൽകിയിരുന്നുവെന്നും വസീം പറഞ്ഞു.