ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്ന് ടീമുകള്‍ ഒരുമിച്ച് പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് യോഗ്യത നേടി. ഡല്‍ഹിയെ പത്ത് വിക്കറ്റിന് വീഴത്തിയാണ് ഗുജറാത്ത് പ്ലേ ഓഫിലേക്ക് കുതിച്ചത്. ഗുജറാത്തിന്‍റെ ജയം മറ്റു രണ്ട് ടീമുകളുടെ കൂടി പ്ലേ ഓഫ് പ്രവേശനത്തിന് സഹായകരമായി.
ആര്‍സിബിയും പഞ്ചാബ് കിംഗ്‌സുമാണ് ആദ്യ നാലില്‍ പ്രവേശിച്ച മറ്റു ടീമുകള്‍. ഇനി പ്ലേ ഓഫിലേക്ക് ശേഷിക്കുന്നത് ഒരെണ്ണം മാത്രമാണ്. മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളാണ് പ്ലേ ഓഫിലെത്താന്‍ സാധ്യതയുള്ളത്. പട്ടികയിൽ മുംബൈ നിലവിൽ നാലാം സ്ഥാനത്താണ്. ഡൽഹിയും ലഖ്‌നൗവും യഥാക്രമം അഞ്ച്, ഏഴ് സ്ഥാനങ്ങളിലാണ് നില്‍ക്കുന്നത്. കൊൽക്കത്ത, ചെന്നൈ, രാജസ്ഥാൻ, ഹൈദരാബാദ് എന്നീ ടീമുകളെല്ലാം പ്ലേ ഓഫിലേക്കുള്ള മത്സരത്തിൽ നിന്ന് ഇതിനകം പുറത്തായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Final leg of the @iplt20
— Lalit Kumar Modi (@LalitKModi) May 18, 2025
Now it seems the play off spot is confirmed for the top three that is @punjabkingsipl @gujarat_titans @royalchallengers.bengaluru and the fourth place is a must win for both teams in their last two matches each that is @mumbaiindians & @delhicapitals -… pic.twitter.com/RPpOJoa8rL
പ്ലേഓഫിൽ ഇടം നേടാൻ മത്സരിക്കുന്ന മൂന്ന് ടീമുകളിൽ ഏറ്റവും മികച്ച സ്ഥാനത്താണ് മുംബൈ. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ ഓപ്ഷൻ. ജയിച്ചാല്‍ 18 പോയിന്‍റ് ലഭിക്കും, മറ്റ് ഫലങ്ങളെ ആശ്രയിക്കേണ്ടതില്ല. ഡല്‍ഹിക്കാണെങ്കില്‍ നിലവില്‍ 13 പോയിന്‍റും രണ്ട് മത്സരങ്ങളുമാണ് ശേഷിക്കുന്നത്. രണ്ടിലും ജയിച്ചാല്‍ 17 പോയിന്‍റുമായി എതിരാളികളായ എംഐയെ പുറത്താക്കി ഡിസിക്ക് പ്ലേ ഓഫ് സ്ഥാനം ഉറപ്പാക്കാം.
എന്നാല്‍ 10 പോയിന്‍റുള്ള എൽഎസ്ജിക്ക് ലീഗ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും, പ്ലേഓഫിലേക്ക് കടക്കാൻ സാധ്യത കുറവാണ്. ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചാലും അവർക്ക് 16 പോയിന്‍റാണ് ലഭിക്കുക. അത്തരമൊരു സാഹചര്യത്തിൽ മറ്റുടീമുകളുടെ ജയപരാജയങ്ങളെ നോക്കിയാകും ലഖ്‌നൗവിന്‍റെ പ്ലേ ഓഫ് പ്രവേശനം സംഭവിക്കുക.
PLAYOFFS AT STAKE! 💙😎
— Star Sports (@StarSportsIndia) May 19, 2025
A determined #MumbaiIndians are ready to fight their way into the #TATAIPL Playoffs! But standing in their way? A hungry #DelhiCapitals side chasing the same dream! 👊🏻
Who will bag the all-important W? 🔥#IPLonJioStar 👉 #MIvDC | WED, MAY 21, 6:30 PM… pic.twitter.com/kfPK9vJ18r