ETV Bharat / sports

ഹൈദരാബാദ് വീണ്ടും നനഞ്ഞ പടക്കമാകുമോ..? ജയിച്ചുകയറാന്‍ ഗുജറാത്ത്; ഇന്നത്തെ സാധ്യതാ താരങ്ങള്‍ ഇതാ..! - SRH VS GT MATCH PREVIEW

മത്സരം ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ രാത്രി 7:30 മുതൽ.

SRH VS GT HEAD TO HEAD
SRH VS GT (Etv Bharat)
author img

By ETV Bharat Sports Team

Published : April 6, 2025 at 11:23 AM IST

2 Min Read

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് (SRH), ഗുജറാത്ത് ടൈറ്റൻസിനെ (GT) നേരിടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ രാത്രി 7:30 മുതൽ കളി നടക്കും. ആദ്യ മത്സരത്തിലെ തകർപ്പൻ വിജയത്തിന് ശേഷം തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റ ഹൈദരാബാദ് ആരാധകരെ നിരാശരാക്കി. അതേസമയം, ആദ്യ മത്സരത്തിൽ തോറ്റതിനു ശേഷം, കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഗുജറാത്ത് മികച്ച ജയമാണ് നേടിയത്. പോയിന്‍റ് പട്ടികയിൽ ഏറ്റവും താഴെ പത്താം സ്ഥാനത്താണ് ഹൈദരാബാദ്. അതേസമയം, ഗുജറാത്ത് ടീം മൂന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പാറ്റ് കമ്മിൻസ് നയിക്കുന്ന ഹൈദരാബാദ് ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ വൻ വിജയം നേടിയത്. എന്നാൽ പിന്നീട് ടീം മോശം പ്രകടനം കാഴ്ചവയ്ക്കുകയും ഹാട്രിക് തോൽവികൾ ഏറ്റുവാങ്ങി. ലഖ്‌നൗ, ഡൽഹി, കൊൽക്കത്ത എന്നിവരോട് കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഹൈദരാബാദിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. അതിനാല്‍ ഇന്ന് തോൽവി മറന്ന് വിജയ ട്രാക്കിലേക്ക് മടങ്ങേണ്ടത് അത്യാവശ്യമാണ്.

അതേസമയം, ഗുജറാത്ത് ടൈറ്റൻസിന് ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ 11 റൺസിന്‍റെ തോൽവി നേരിടേണ്ടി വന്നു. ഇതിനുശേഷം, ശുഭ്മാൻ ഗില്ലിന്‍റെ നേതൃത്വത്തിലുള്ള ടീം മികച്ച തിരിച്ചുവരവാണ് നടത്തിയത്. അടുത്ത രണ്ട് മത്സരങ്ങളിലും ടീം വിജയം സ്വന്തമാക്കി. ഇന്ന് ഹൈദരാബാദിനെതിരെ സീസണിലെ നാലാമത്തെ മത്സരം കളിക്കാൻ ടീം കളത്തിലിറങ്ങും.

SRH vs GT നേർക്കുനേർ:

ഹൈദരാബാദും ഗുജറാത്തും തമ്മിൽ ഇതുവരെ ആകെ 5 മത്സരങ്ങൾ കളിച്ചതിൽ ഗുജറാത്ത് 3 മത്സരങ്ങളിൽ ജയിച്ചു. അതേസമയം, ഹൈദരാബാദ് ഒരു മത്സരം മാത്രമേ ജയിച്ചിട്ടുള്ളൂ. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും തമ്മിൽ നടന്ന അവസാന മത്സരം മഴ കാരണം റദ്ദാക്കിയിരുന്നു. 2022 ലെ ഉദ്ഘാടന മത്സരത്തിൽ ഹൈദരാബാദ് ഗുജറാത്തിനെ പരാജയപ്പെടുത്തി. ഇതിനുശേഷം, തുടർച്ചയായ 3 മത്സരങ്ങളിൽ ഗുജറാത്ത് ഹാട്രിക് വിജയങ്ങൾ നേടി.

ഇരു ടീമുകളുടെയും സാധ്യതാ താരങ്ങള്‍

സൺറൈസേഴ്‌സ് ഹൈദരാബാദ് : അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, നിതീഷ് റെഡ്ഡി, ഹെൻറിച്ച് ക്ലാസെൻ (വിക്കറ്റ് കീപ്പർ), അനികേത് വർമ, അഭിനവ് മനോഹർ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ഹർഷൽ പട്ടേൽ, മുഹമ്മദ് ഷമി, സീഷൻ അൻസാരി

ഗുജറാത്ത് ടൈറ്റൻസ് : ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ട്‌ലർ (വിക്കറ്റ് കീപ്പർ), സായ് സുദർശൻ, ഷാരൂഖ് ഖാൻ, രാഹുൽ ടെവാട്ടിയ, ഗ്ലെൻ ഫിലിപ്‌സ്/അർഷാദ് ഖാൻ, റാഷിദ് ഖാൻ, സായ് കിഷോർ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ഇഷാന്ത് ശർമ.

Also Read: ഷെയ്ൻ വോണിനെ മറികടന്ന് സഞ്ജു സാംസൺ; രാജസ്ഥാന്‍ ക്യാപ്‌റ്റന്‍സിയില്‍ റെക്കോര്‍ഡിട്ട് താരം - SANJU SAMSON

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.