ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദും (എസ്ആർഎച്ച്) പഞ്ചാബ് കിംഗ്‌സും (പിബികെഎസ്) പരസ്പരം ഏറ്റുമുട്ടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ രാത്രി 7:30 മുതൽ മത്സരം നടക്കും. സീസണിൽ ഇതുവരെ പഞ്ചാബ് കിംഗ്‌സ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേ സമയം, കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ ഹൈദരാബാദ് ആദ്യ വിജയത്തിന് ശേഷം തുടർച്ചയായി 4 മത്സരങ്ങളിൽ തോറ്റു. പോയിന്‍റ് പട്ടികയിൽ പഞ്ചാബ് അഞ്ചാം സ്ഥാനത്തും ഹൈദരാബാദ് ടീം പത്താം സ്ഥാനത്ത് ഏറ്റവും താഴെയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
#PBKS haven’t won in Hyderabad since 2014, and overall, #SRH leads the head-to-head! 😮
— Star Sports (@StarSportsIndia) April 12, 2025
With a strong start to #TATAIPL2025 and in the #IndianPossibleLeague, where epic twists are the norm, will Punjab finally break their 7-match losing streak?#IPLonJioStar 👉🏻#SRHvPBKS | SAT… pic.twitter.com/CFxuKdAWsh
പാറ്റ് കമ്മിൻസ് നയിക്കുന്ന ഹൈദരാബാദിന് ഇന്ന് ഹോം ഗ്രൗണ്ടിൽ വിജയ ട്രാക്കിലേക്ക് തിരിച്ചെത്താൻ അവസരമുണ്ട്. പഞ്ചാബിനെതിരെ കളത്തിലിറങ്ങുമ്പോൾ, തുടർച്ചയായ നാല് തോൽവികൾ മറന്ന് വിജയത്തോടെ പുതിയൊരു തുടക്കം കുറിക്കാനാണ് ടീമിന്‍റെ ശ്രമം. 286 റൺസ് നേടിയ രാജസ്ഥാൻ റോയൽസിനെ 44 റൺസിന് പരാജയപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ് സീസണിൽ തകർപ്പൻ തുടക്കമാണ് നൽകിയത്. പക്ഷേ, അതിനുശേഷം ആരാധകരെ നിരാശരാക്കുകയും ലഖ്‌നൗ, ഡൽഹി, കൊൽക്കത്ത, ഗുജറാത്ത് എന്നിവരോട് തുടർച്ചയായി 4 മത്സരങ്ങൾ തോൽക്കുകയും ചെയ്തു.
അതേസമയം, ഈ സീസണിൽ മികച്ച കളിയാണ് പഞ്ചാബ് കിംഗ്‌സ് കാഴ്ചവെച്ചത്. ശ്രേയസ് അയ്യർ നയിക്കുന്ന ഈ ടീം ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും വിജയിച്ചു. ഗുജറാത്ത് ടൈറ്റൻസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, ചെന്നൈ സൂപ്പർ കിംഗ്‌സ് തുടങ്ങിയ ശക്തരായ ടീമുകൾക്കെതിരെയാണ് ജയിച്ചത്. അതേസമയം രാജസ്ഥാനെതിരായ അവരുടെ മത്സരത്തിൽ ടീം 50 റൺസിന് പരാജയപ്പെട്ടു.
𝑺𝒉𝒆𝒓𝒔 𝒐𝒏 𝒕𝒉𝒆 𝒃𝒆𝒂𝒕, 𝒃𝒓𝒐! 🎶 pic.twitter.com/1kUCVDJNKn
— Punjab Kings (@PunjabKingsIPL) April 12, 2025
ഇരുടീമുകളും ഐപിഎല്ലിൽ ഇതുവരെ 23 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. ഹൈദരാബാദ് 16 തവണ വിജയിച്ചു. അതേസമയം, പഞ്ചാബ് ഏഴ് മത്സരങ്ങളിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ. കഴിഞ്ഞ 9 മത്സരങ്ങളിൽ 8 എണ്ണത്തിലും ഹൈദരാബാദ് വിജയിച്ചപ്പോള്‍ പഞ്ചാബ് ഒരു മത്സരം മാത്രമേ ജയിച്ചുള്ളു.
ഇരു ടീമുകളുടെയും സാധ്യതാ 11
ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, കമിന്ദു മെൻഡിസ്, ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പർ), അനികേത് വർമ്മ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സീഷൻ അൻസാരി, മുഹമ്മദ് ഷാമി. ഇംപാക്റ്റ് പ്ലെയർ: സിമർജീത് സിംഗ്.
പഞ്ചാബ്: പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), മാർക്കസ് സ്റ്റോയിനിസ്, നെഹാൽ വധേര, ഗ്ലെൻ മാക്‌സ്‌വെൽ, ശശാങ്ക് സിംഗ്, മാർക്കോ ജോൺസൺ, അർഷ്ദീപ് സിംഗ്, ലോക്കി ഫെർഗൂസൺ, യുസ്‌വേന്ദ്ര ചാഹൽ എന്നിവരുടെ പ്ലെയിംഗ്-11 സാധ്യത . ഇംപാക്റ്റ് പ്ലെയർ: സൂര്യാൻഷ് ഷെഡ്ജ്.