ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗില്‍ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൈകുന്നേരം 7:30 മുതലാണ് മത്സരം നടക്കുക. ഈ സീസണിൽ ആർസിബിക്ക് സ്വന്തം നാട്ടിൽ ഒരു മത്സരം പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല. മൂന്ന് മത്സരങ്ങളിലും തോൽക്കേണ്ടി വന്നു.
ഇത്തവണ ആർസിബി മികച്ച ഫോമിലാണ്. എട്ട് മത്സരങ്ങളിൽ അഞ്ച് ജയങ്ങൾ നേടി 10 പോയിന്‍റുമായി പട്ടികയിൽ ടീം നാലാം സ്ഥാനത്താണ്, എന്നാൽ ഈ അഞ്ച് ജയങ്ങളും ഹോം ഗ്രൗണ്ടിന് പുറത്താണ്. ആർസിബിക്ക് സ്വന്തം ഗ്രൗണ്ടിലെ ഇന്നത്തെ കളി ഉൾപ്പെടെ നാല് മത്സരങ്ങൾ കൂടി കളിക്കാനുണ്ട്. പ്ലേഓഫിലെത്താൻ ടീമിന് ഇവിടെ ജയിക്കേണ്ടത് പ്രധാനമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Away Matches 👉 𝐖𝐖𝐖𝐖𝐖
— Star Sports (@StarSportsIndia) April 24, 2025
Home Matches 👉 𝐋𝐋𝐋
Tough luck haunts #RCB at their home! Will they finally break the losing streak at the Chinnaswamy Stadium, against #RR? 🤔#IPLOnJioStar 👉 #RCBvRR | THU, 24 APR, 6:30 PM | LIVE on Star Sports 1, Star Sports 1 Hindi &… pic.twitter.com/0vAScL3Ii1
അതേസമയം ഇന്നത്തെ മത്സരം സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സിന് ജീവന്‍മരണ പോരാട്ടമാണ്. എട്ട് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമേ ടീം ജയിച്ചിട്ടുള്ളൂ, പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്തായ രാജസ്ഥാന് ഈ സീസൺ അത്ര നല്ലതല്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടീം ഞെട്ടിക്കുന്ന തോല്‍വി നേരിട്ടു. ഒരു മത്സരത്തിൽ ഡൽഹിയോട് സൂപ്പർ ഓവറിൽ തോറ്റു, പിന്നാവെ ലഖ്‌നൗവിനെതിരെ മത്സരത്തില്‍ അവസാന ഓവറിൽ 9 റൺസ് പോലും നേടാൻ കഴിയാതെ ടീം 2 റൺസിന് തോറ്റു. ഇതിനെ തുടര്‍ന്ന് രാജസ്ഥാനെതിരെ മാച്ച് ഫിക്സിംഗ് ആരോപണവും ഉയർന്നു.
ഇതുവരെ ഇരു ടീമുകളും തമ്മിൽ നടന്ന 32 മത്സരങ്ങളിൽ ആർസിബി 16 എണ്ണത്തിലും ആർആർ 14 എണ്ണത്തിലും ജയിച്ചു, രണ്ട് മത്സരങ്ങൾ ഫലമില്ലാതെ അവസാനിച്ചു. ബെംഗളൂരുവിൽ നടന്ന മത്സരങ്ങളിൽ ആർആർ 4 മത്സരങ്ങൾ ജയിച്ചപ്പോൾ ആർസിബി 3 മത്സരങ്ങൾ ജയിച്ചു. ഈ സീസണിൽ അവസാനമായി ഇരു ടീമുകളും ജയ്പൂരിൽ ഏറ്റുമുട്ടിയപ്പോൾ ആർസിബി രാജസ്ഥാനെ 9 വിക്കറ്റിന് പരാജയപ്പെടുത്തി.
Two teams. One ROYAL night! ❤️🩷
— Star Sports (@StarSportsIndia) April 24, 2025
Will #RCB give their fans a reason to cheer at home? Or will #RR continue to play party poopers at Chinnaswamy? 😉🤞#IPLOnJioStar 👉 #RCBvRR | THU, 24 APR, 6:30 PM | LIVE on Star Sports 1, Star Sports 1 Hindi & JioHotstar! pic.twitter.com/g3gQe1gR9L
ഇരു ടീമുകളുടെയും സാധ്യതാ പ്ലെയിംഗ്-11
ആര്‍സിബി: ഫിൽ സാൾട്ട്, വിരാട് കോഹ്‌ലി, ദേവദത്ത് പടിക്കൽ, രജത് പതിദാർ (c), ജിതേഷ് ശർമ (WK), റൊമാരിയോ ഷെപ്പേർഡ്, ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യാഷ് ദയാൽ, ജോഷ് ഹാസിൽവുഡ്, സുയാഷ് ശർമ്മ.
ആർആർ: യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി, റിയാൻ പരാഗ് (c), നിതീഷ് റാണ, ധ്രുവ് ജുറൽ (Wk), ഷിമ്രോൺ ഹെറ്റ്‌മെയർ, വണ്ടിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ/ക്വേന മഫാക, സന്ദീപ് ശർമ, തുഷാർ ദേശ്പാണ്ഡെ.