ETV Bharat / sports

പ്ലേ ഓഫ് യോ​ഗ്യതയ്ക്ക് ഒരു ജയം ദൂരം; ഐപിഎൽ പട്ടികയില്‍ ഒന്നാമതെത്തി റോയൽ ചലഞ്ചേഴ്‌സ് ബെം​ഗളൂരു - ROYAL CHALLENGERS BANGALORE

ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആര്‍സിബി ഒന്നാമതെത്തിയത്.

ROYAL CHALLENGERS BANGALORE
ROYAL CHALLENGERS BANGALORE (IANS)
author img

By ETV Bharat Sports Team

Published : April 28, 2025 at 9:48 AM IST

1 Min Read

പിഎൽ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി റോയൽ ചലഞ്ചേഴ്‌സ് ബെം​ഗളൂരു. ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആര്‍സിബി ഒന്നാമതെത്തിയത്. 10 മത്സരങ്ങളിൽ നിന്ന് ഏഴ് ജയം ഉൾപ്പെടെ 14 പോയിന്‍റാണ് ടീമിന്‍റെ സമ്പാദ്യം. ഇതോടെ ആർസിബി പ്ലേഓഫിൽ ഏതാണ്ട് സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. തോൽവിയോടെ ഡൽഹി 12 പോയിന്‍റുമായി നാലാം സ്ഥാനത്തെത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആര്‍സിബി നാലു വിക്കറ്റ് നഷ്ടത്തിൽ ഒൻപതു പന്തുകൾ ബാക്കി നില്‍ക്കെ വിജയത്തിലെത്തി. ക്രുനാൽ പാണ്ഡ്യയും (47 പന്തിൽ 73), വിരാട് കോലിയും (47 പന്തിൽ 51) നേടിയ അർധ സെഞ്ചറി മികവിലാണ് ടീമിന്‍റെ ജയം.

26 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായെങ്കിലും ആർസിബിയെ ഇരുവരും ചേർന്ന് രക്ഷിക്കുകയായിരുന്നു. ഡിസിക്കു വേണ്ടി അക്സർ പട്ടേൽ രണ്ട് വിക്കറ്റും ദുഷ്മന്ത ചമീര ഒരു വിക്കറ്റും വീഴ്ത്തി. 39 പന്തിൽ 41 റൺസെടുത്ത കെഎൽ രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറർ.

ALSO READ: 'പഞ്ചാബ് ഐപിഎല്‍ കിരീടം നേടില്ല'; പോണ്ടിങ്ങിനെതിരെ ഗുരുതര ആരോപണവുമായി മനോജ് തിവാരി

അതേസമയം എട്ട് മത്സരങ്ങളിൽ ആറ് ജയം രണ്ട് തോല്‍വി ഉൾപ്പെടെ 12 പോയിന്‍റുള്ള ​ഗുജറാത്ത് ആണ് പട്ടികയിൽ രണ്ടാമത്. ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാനെപരാജയപ്പെടുത്തിയാൽ ​ഗുജറാത്തിന് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താൻ സാധിക്കും. 10 മത്സരങ്ങളിൽ നിന്ന് ആറ് ജയം നാല് തോല്‍വി ഉൾപ്പെടെ 12 പോയിന്റുള്ള ​മുംബൈ ഇന്ത്യൻസ് ആണ് മൂന്നാമത് നില്‍ക്കുന്നത്. പഞ്ചാബ് കിങ്സ് 11 പോയിന്‍റുമായി അഞ്ചാമതാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.