മുള്ളൻപൂർ (ചണ്ഡീഗഡ്): ഇന്ത്യൻ പ്രീമിയർ ലീഗില്‍ പഞ്ചാബ് കിങ്‌സ് (പിബികെഎസ്) ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആർസിബി) നേരിടും. ചണ്ഡീഗഡിലെ മുള്ളൻപൂരിലുള്ള മഹാരാജ യാദവീന്ദ്ര സിംഗ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 3:30 മുതലാണ് മത്സരം നടക്കുക. സ്റ്റാർ ബാറ്റര്‍ ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കഴിഞ്ഞ ദിവസം ആർസിബിയെ അവരുടെ മൈതാനത്ത് പരാജയപ്പെടുത്തിയതിനാല്‍ ടീം ആത്മവിശ്വാസത്തിലാണ്.
ഇത്തവണ ഇതുവരെ കളിച്ച 7 മത്സരങ്ങളിൽ 5 എണ്ണത്തിലും പഞ്ചാബ് ജയിച്ചിട്ടുണ്ട്. അതേസമയം, 2 മത്സരങ്ങളിൽ മാത്രമാണ് തോൽവി ഏറ്റുവാങ്ങിയത്. ശ്രേയസ് അയ്യർ (257), പ്രിയാൻഷ് ആര്യ (232) എന്നിവരാണ് പഞ്ചാബിന്‍റെ ഇതുവരെയുള്ള ടോപ് സ്കോറർമാർ. അതേസമയം, പഞ്ചാബിന്‍റെ ബൗളിംഗില്‍ അർഷ്ദീപ് സിങ് ഇതുവരെ 10 വിക്കറ്റുകളും ചാഹൽ 8 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഇന്ന് ആർസിബിയെ പരാജയപ്പെടുത്തി പ്ലേഓഫിലെത്താനുള്ള സ്ഥാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കും പഞ്ചാബ് ഇറങ്ങുക.
അതേസമയം, രജത് പട്ടീദാറിന്‍റെ നേതൃത്വത്തിലുള്ള ആർസിബി ഈ സീസണിൽ ഇതുവരെ കളിച്ച 7 മത്സരങ്ങളിൽ 4 എണ്ണത്തിലും ജയിച്ചപ്പോൾ 3 മത്സരങ്ങളിൽ തോറ്റു. സ്വന്തം മൈതാനമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മൂന്ന് മത്സരങ്ങളിലും ആർസിബി തോൽവി ഏറ്റുവാങ്ങി, അതേസമയം മറ്റ് വേദികളിലെ എല്ലാ മത്സരങ്ങളിലും ടീം വിജയിച്ചു.
പഞ്ചാബിനെതിരായ ഇന്നത്തെ മത്സരത്തിലും ഈ റെക്കോർഡ് നിലനിർത്താനാണ് ആര്‍സിബിയുടെ ആഗ്രഹം. ആർസിബിക്ക് വേണ്ടി ജോഷ് ഹേസൽവുഡ് (12), ഭുവനേശ്വർ കുമാർ (8) എന്നിവരാണ് ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത്. ബാറ്റിംഗിൽ വിരാട് കോലിയും (249) ഫിൽ സാൾട്ടും (212) ഇതുവരെ ടീമിനായി കൂടുതൽ റൺസ് നേടിയിട്ടുണ്ട്.
Triple drama. Two clashes. One Super Sunday. 🔥🎬
— Star Sports (@StarSportsIndia) April 19, 2025
Rohit’s flair, Kohli’s fire, Dhoni’s ice — all colliding in one unmissable day of IPL action! 💛❤💙
Will the Kings contain Kohli’s charge? 👑 Will MI outplay Thala’s cool-headed CSK? 🧊⚡
Get ready for non-stop fireworks this… pic.twitter.com/4jpyPs9VhB
ഐപിഎല്ലിൽ ഇതുവരെ 34 മത്സരങ്ങളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. പഞ്ചാബ് കിംഗ്‌സ് 18 തവണ വിജയിച്ചപ്പോള്‍ ആർസിബി 16 മത്സരങ്ങളിൽ ജയിച്ചു. കഴിഞ്ഞ 5 മത്സരങ്ങളിൽ ആർസിബി 3 മത്സരങ്ങളിൽ ജയിച്ചപ്പോള്‍ പഞ്ചാബ് 2 മത്സരങ്ങളിലാണ് ജയം രുചിച്ചത്.
ഇരു ടീമുകളുടെയും സാധ്യതാ പ്ലെയിംഗ്-11
പഞ്ചാബ് കിംഗ്‌സ്: പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിംഗ്, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), നെഹാൽ വധേര, ഗ്ലെൻ മാക്‌സ്‌വെൽ, ശശാങ്ക് സിംഗ്, മാർക്കോ ജോൺസൺ, സേവ്യർ ബാർട്ട്‌ലെറ്റ്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ. ഇംപാക്റ്റ് പ്ലെയർ: സൂര്യാൻഷ് ഷെഡ്ജ്.
ആർസിബി: വിരാട് കോലി, ഫിലിപ്പ് സാൾട്ട്, ദേവദത്ത് പടിക്കൽ, രജത് പതിദാർ (ക്യാപ്റ്റൻ), ലിയാം ലിവിംഗ്‌സ്റ്റൺ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസിൽവുഡ്, യാഷ് ദയാൽ. ഇംപാക്റ്റ് പ്ലെയർ: സുയാഷ് ശർമ്മ.