ചണ്ഡീഗഡ്: ഇന്ത്യൻ പ്രീമിയർ ലീഗില്‍ പഞ്ചാബ് കിംഗ്‌സും (പിബികെഎസ്) ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) ഇന്ന് പരസ്പരം ഏറ്റുമുട്ടും. മുള്ളൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകുന്നേരം 7:30 ന് മത്സരം ആരംഭിക്കും. സീസണിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിലും പഞ്ചാബ് ജയിച്ചപ്പോള്‍ ചെന്നൈ ആരാധകരെ നിരാശരാക്കി. 4 മത്സരങ്ങളിൽ 3 എണ്ണത്തിലും ടീം തോറ്റു. പോയിന്‍റ് പട്ടികയിൽ പഞ്ചാബും ചെന്നൈയും യഥാക്രമം നാലും ഒൻപതും സ്ഥാനങ്ങളിലാണ്.
ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബിന് സ്വന്തം മൈതാനത്താണ് ചെന്നൈയെ നേരിടേണ്ടി വരുന്നത്. ബൗളിംഗിലും ബാറ്റിംഗിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചാബ് ഗുജറാത്ത് ടൈറ്റൻസിനെയും ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെയും പരാജയപ്പെടുത്തി. എന്നാല്‍ രാജസ്ഥാനെതിരായ മത്സരത്തിൽ സ്വന്തം മൈതാനത്ത് 50 റൺസിന് തോൽക്കേണ്ടി വന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ മികച്ച ഫോമിലാണ്. ജയിച്ച രണ്ട് മത്സരങ്ങളിലും താരം അർദ്ധസെഞ്ച്വറി നേടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
The second clash of #IPLRivalryWeek and it's as evenly matched as it gets! 😯👊🏻
— Star Sports (@StarSportsIndia) April 8, 2025
Who will edge ahead in Punjab’s den tonight? 👀#IPLonJioStar 👉 #PBKSvCSK, TUE, 6:30 PM, LIVE on SS1, SS 1 Hindi, SS 2, SS 2 Hindi & JioHotstar pic.twitter.com/BQLc4XzJAq
അതേ സമയം, പതിനെട്ടാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ അവരുടെ ഹോം ഗ്രൗണ്ടിൽ പരാജയപ്പെടുത്തിയ ചെന്നൈ ഗംഭീരമായ തുടക്കമായിരുന്നു കുറിച്ചത്. എന്നാൽ ഋതുരാജ് ഗെയ്‌ക്‌വാദിന്‍റെ നേതൃത്വത്തിലുള്ള ടീം ആർസിബി, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ് എന്നിവർക്കെതിരെ തുടർച്ചയായി മത്സരങ്ങൾ തോറ്റ് ഹാട്രിക് തോൽവികൾ പൂർത്തിയാക്കി. മോശം ബാറ്റിംഗിന്‍റെ പേരിൽ ടീമിലെ വെറ്ററൻ താരം എംഎസ് ധോണിയടക്കമുള്ള താരങ്ങള്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. ഇന്ന് പഞ്ചാബിനെ പരാജയപ്പെടുത്തി വിജയപാതയിലേക്ക് തിരിച്ചുവരാനാണ് സിഎസ്‌കെ ആഗ്രഹിക്കുന്നത്.
ചെന്നൈയും പഞ്ചാബും തമ്മിൽ ഇതുവരെ ആവേശകരമായ പോരാട്ടമാണ് കാണാൻ കഴിഞ്ഞത്. ഇരു ടീമുകളും ആകെ 30 ഐപിഎൽ മത്സരങ്ങൾ കളിച്ചതിൽ ചെന്നൈ 16 തവണ വിജയിച്ചു. അതേസമയം, പഞ്ചാബ് 14 മത്സരങ്ങളിലാണ് ജയിച്ചത്. അവസാന 5 മത്സരങ്ങളിൽ പഞ്ചാബിനാണ് മുൻതൂക്കം. കഴിഞ്ഞ 5 മത്സരങ്ങളിൽ നാലിലും ചെന്നൈയെ പരാജയപ്പെടുത്തി.
ഇരു ടീമുകളുടെയും സാധ്യതാ -11
പഞ്ചാബ് കിംഗ്‌സ്: പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിംഗ്, ശ്രേയസ് അയ്യർ, ശശാങ്ക് സിംഗ്, നെഹാൽ വധേര, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്‌സ്‌വെൽ, സൂര്യാൻഷ് ഷെഡ്‌ഗെ, മാർക്കോ ജോൺസൺ, അർഷ്‌ദീപ് സിംഗ്, ലോക്കി ഫെർഗൂസൺ. ഇംപാക്ട് പ്ലെയർ: യുസ്‌വേന്ദ്ര ചാഹൽ.
ചെന്നൈ സൂപ്പർ കിംഗ്‌സ് : രച്ചിൻ രവീന്ദ്ര, ഡെവൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ആർ അശ്വിൻ, നൂർ അഹമ്മദ്, മുകേഷ് ചൗധരി, ഖലീൽ അഹമ്മദ്, മതിഷ പതിരണ. ഇംപാക്റ്റ് പ്ലെയർ: ശിവം ദുബെ.
Also Read: അന്ത ഭയം വേണം...! വിഘ്നേഷിനെ പിന്‍വലിച്ചത് ഞങ്ങള്‍ക്ക് ഗുണകരമായെന്ന് വിരാട് കോലി - VIGNESH PUTHUR