ETV Bharat / sports

പഹൽഗാം ഭീകരാക്രമണം; പാകിസ്ഥാൻ പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി പാക് താരം - PAHALGAM TERROR ATTACK

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് രാജ്യത്തിനകത്തും പുറത്തും രോഷം അലയടിക്കുകയാണ്.

DANISH KANERIA ON PAHALGAM ATTACK
പാകിസ്ഥാൻ ക്രിക്കറ്റ് ടീം (AFP)
author img

By ETV Bharat Sports Team

Published : April 24, 2025 at 3:12 PM IST

1 Min Read

ഹൈദരാബാദ്: ജമ്മു കശ്‌മിരിലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് രാജ്യത്തിനകത്തും പുറത്തും രോഷം അലയടിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളടക്കം കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം ഭീകരാക്രമണ പശ്ചാത്തലത്തിൽ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരെ മുൻ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ രംഗത്തെത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി സമൂഹമാധ്യമമായ എക്‌സിൽ കനേരിയ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഷഹബാസ് ഷെരീഫിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. 'പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് പങ്കില്ലെങ്കിൽ, പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇതുവരെ അതിനെ അപലപിക്കാത്തത് എന്തുകൊണ്ട്? നിങ്ങളുടെ സൈന്യം പെട്ടെന്ന് അതീവ ജാഗ്രതയിലായിരിക്കുന്നതിന്‍റെ കാരണമെന്ത് ? നിങ്ങൾക്ക് സത്യം അറിയാം, നിങ്ങൾ തീവ്രവാദികളെ വളർത്തുകയും നിലനിർത്തുകയും ചെയ്യുന്നുവെന്ന് കനേരിയ എഴുതി.

കനേരിയയുടെ ട്വീറ്റ് വൈറലായതോടെ താരത്തെ ട്രോളുകയും വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തി. 'നിങ്ങൾ പാകിസ്ഥാനിൽ ഭക്ഷണം കഴിക്കുന്നു, പാകിസ്ഥാനു വേണ്ടി കളിക്കുന്നു, പാകിസ്ഥാൻ ക്രിക്കറ്റിലൂടെ പ്രശസ്തനായി, ഇപ്പോൾ പാകിസ്ഥാനെതിരെ സംസാരിക്കുന്നു, നിങ്ങൾ ലജ്ജിക്കണമെന്ന് ഒരാള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

Also Read: ഇന്ത്യ തിരിച്ചടിക്കുമെന്ന് പോസ്റ്റ്; പിന്നാലെ ഗൗതം ഗംഭീറിന് വധഭീഷണി, പോലീസ് അന്വേഷണം ആരംഭിച്ചു - GAUTAM GAMBHIR DEATH THREAT

എന്നാല്‍ ഇതിന് മറുപടിയായി ഡാനിഷ് കനേരിയ എഴുതി, 'ഞാൻ പാകിസ്ഥാനെയോ അവിടുത്തെ ജനങ്ങളെയോ എതിർക്കുന്നില്ല, തീവ്രവാദത്തിന്‍റെ കൈകളിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് പാകിസ്ഥാനിലെ ജനങ്ങളാണ്.' തീവ്രവാദികൾക്ക് അഭയം നൽകുന്നതോ നിരപരാധികൾ കൊല്ലപ്പെടുമ്പോൾ നിശബ്ദത പാലിക്കുന്നതോ അല്ല, സമാധാനത്തിനായി നിലകൊള്ളുന്ന നേതൃത്വമാണ് വേണ്ടത്, ഭീകരതയെ ന്യായീകരിക്കുന്നവർ ലജ്ജിക്കണമെന്നും ഡാനിഷ് കനേരിയ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.