ഇന്ത്യൻ സീനിയർ വനിതാ ഫുട്‌ബോൾ ടീമിൽ വീണ്ടുമൊരു മലയാളി താരോദയം. നീലേശ്വരം ബങ്കളം സ്വദേശിയായ പി മാളവിക 26 വർഷത്തിന് ശേഷം ദേശീയ ടീമില്‍ ഇടംനേടുന്ന ആദ്യ മലയാളിയായി ചരിത്രം കുറിച്ചു. 1999ൽ ബെന്‍റില ഡികോത്തയാണ് ഇന്ത്യക്കായി അവസാനം ബൂട്ട് കെട്ടിയ മലയാളിതാരം.
തായ്‌ലൻഡിൽ നടക്കുന്ന ഏഷ്യാകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിനുള്ള ടീമിലാണ് മാളവികയും യോഗ്യത നേടിയത്. നേരത്തെ ഉസ്‌ബെക്കിസ്ഥാനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. വലതുവിങ്ങിൽ കളിക്കുന്ന മാളവിക 2018-ലും 2019-ലും കേരള സബ്‌ജൂനിയർ ടീമിൽ ഇടംനേടിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പിന്നാലെ അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ക്യാമ്പിലേക്കും താരം തെരഞ്ഞെടുക്കപ്പെട്ടു. മിസാകെ യുണൈറ്റഡ് ബെംഗളൂരു, കെംപ് എഫ്‌സി, ട്രാവൻകൂർ എഫ്‌സി, കൊൽക്കത്ത റെയിൻബോ അത്‌ലറ്റിക് ക്ലബ്, കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയ ടീമുകളിലെ മിന്നുന്ന പ്രകടനമാണ് ദേശീയ ടീമിലേക്ക് താരത്തെ എത്തിച്ചത്.
#BlueTigresses head coach Crispin Chettri announces a 24-member travelling squad to Thailand for the AFC Women's Asian Cup 2026 Qualifiers 🐯✈️
— Indian Football Team (@IndianFootball) June 16, 2025
June 23: 🇲🇳🆚🇮🇳
June 29: 🇮🇳🆚🇹🇱
July 2: 🇮🇳🆚🇮🇶
July 5: 🇹🇭🆚🇮🇳
More details 🔗 https://t.co/btc6Si9tc5#WAC2026 #IndianFootball ⚽️ pic.twitter.com/DbFUMgo0rP
മികച്ച വനിതാ താരത്തിനുള്ള കേരള ഫുട്ബോൾ അസോസിയേഷന്‍റെ പുരസ്‌കാരവും മാളവികയ്‌ക്ക് ലഭിച്ചിരുന്നു. അടുത്തിടെ ഇന്ത്യൻ വനിതാ ലീഗിൽ തമിഴ്‌നാട് ക്ലബ്ബിനായി നടത്തിയ മികച്ച പ്രകടനമാണ് താരത്തെ ദേശീയ ശ്രദ്ധയാകർഷിച്ചത്. തൃശൂർ കാർമൽ കോളേജിൽ ബികോം രണ്ടാംവർഷ വിദ്യാർഥിനിയാണ് മാളവിക.
തായ്‌ലൻഡില്‍ നടക്കുന്ന മത്സരത്തിനായി ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസം പുറപ്പെട്ടു. മംഗോളിയ തിമോർ, ഇറാഖ്, തായ്‌ലൻഡ് തുടങ്ങി ടീമുകളെ ഇന്ത്യ നേരിടും. ജൂണ്‍ 23നു മംഗോളിയയ്‌ക്കെതിരെയാണ് ആദ്യ മത്സരം. 29-ന് തിമോർലെറ്റിനെയും ജൂലായ് രണ്ടിന് ഇറാഖിനെയും അഞ്ചിന് തായ്‌ലാൻഡിനെയും നേരിടും. ക്രിസ്പിൻ ഛേത്രിയാണ് 23 അംഗ ടീമിന്‍റെ മുഖ്യ പരിശീലകന്‍. മലയാളിയായ പി.വി.പ്രിയയാണ് അസി. കോച്ച്. ഗ്രൂപ്പ് ജേതാക്കളായാൽ അടുത്ത വർഷം മാർച്ചിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യാകപ്പിൽ ഇന്ത്യയ്‌ക്ക് പങ്കെടുക്കാം.