ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് 18-ാം സീസൺ മാർച്ച് 22 മുതൽ ആരംഭിക്കും. പാകിസ്ഥാൻ ഒഴികെയുള്ള ലോകമെമ്പാടുമുള്ള മികച്ച ക്രിക്കറ്റ് താരങ്ങൾ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നുണ്ട്. കളിക്കാരിൽ ഭൂരിഭാഗവും ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
തുടക്കത്തിൽ ഐപിഎല്ലില്‍ ആകെ 8 ടീമുകളായിരുന്നു. എന്നാൽ 2022 ൽ രണ്ട് ടീമുകൾ (ലഖ്‌നൗ, ഗുജറാത്ത്) ഉയർന്നുവന്നു. അതിനുശേഷം ടീമുകളുടെ എണ്ണം 10 ആയി മാറി. ഓരോ ടീം ഫ്രാഞ്ചൈസിക്കും പരമാവധി 25 കളിക്കാരെയും കുറഞ്ഞത് 18 കളിക്കാരെയും ഉൾക്കൊള്ളുന്ന ഒരു സ്ക്വാഡ് രൂപീകരിക്കാൻ അവകാശമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എല്ലാ വർഷവും പരമാവധി 250 കളിക്കാരും കുറഞ്ഞത് 180 കളിക്കാരും ലീഗിൽ പങ്കെടുക്കുന്നുണ്ട്. 18 വർഷത്തിനിടയിൽ ആയിരക്കണക്കിന് താരങ്ങള്‍ ലീഗിന്‍റെ ഭാഗമായി. നിരവധി കളിക്കാർ ലീഗിനോട് വിട പറഞ്ഞു, അതേസമയം ചില താരങ്ങള്‍ വിവിധ ഫ്രാഞ്ചൈസിയെ പരിശീലിപ്പിക്കാൻ തുടങ്ങി. എന്നാല്‍ 2008 മുതല്‍ ഇപ്പോഴും ഐപിഎൽ കളിക്കുന്ന 4 കളിക്കാരാണുള്ളത്. അവര്‍ ആരൊക്കെയാണെന്ന് അറിയാം.

1- എംഎസ് ധോണി
2008 മുതൽ ഐപിഎൽ കളിക്കുന്ന നാല് കളിക്കാരിൽ ഒരാളാണ് എംഎസ് ധോണി. ഈ വർഷം താരത്തിന് 43 വയസായി, ഇപ്പോഴും സിഎസ്‌കെയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. ചെന്നൈയ്ക്ക് രണ്ട് വർഷത്തെ വിലക്ക് ലഭിച്ചപ്പോൾ 2016 ലും 2017 ലും ധോണി റൈസിങ് പൂനെ സൂപ്പർജയന്‍റ്‌സിനായി കളിച്ചു. ഐപിഎല്ലിലെ ധോണിയുടെ കരിയർ മികച്ചതായിരുന്നു.
264 മത്സരങ്ങളിലെ 229 ഇന്നിംഗ്‌സുകളിൽ നിന്ന് 24 അർദ്ധസെഞ്ച്വറികളുൾപ്പെടെ 5243 റൺസ് താരം നേടിയിട്ടുണ്ട്. ധോണി ചെന്നൈ സൂപ്പർ കിംഗ്‌സിനെ (സിഎസ്‌കെ) അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ചു (2010, 2011, 2018, 2021, 2023). പുറമെ, ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതിന്‍റെയും ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതിന്‍റേയും റെക്കോർഡും ധോണിയുടെ പേരിലാണ്.
2- രോഹിത് ശർമ
ഐപിഎൽ ചരിത്രത്തിൽ ധോണിക്ക് ശേഷം ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ കളിക്കാരനാണ് രോഹിത് ശർമ. 2008 മുതൽ ഐപിഎൽ കളിക്കുന്ന താരമായ രോഹിത് ഇത്തവണയും മുംബൈയ്ക്കു വേണ്ടി കളിക്കും. ഇതുവരെ രണ്ട് ടീമുകൾക്കുവേണ്ടിയാണ് താരം ഐപിഎൽ കളിച്ചത്. 2008 മുതൽ 2010 വരെ രോഹിത് ഡെക്കാൻ ചാർജേഴ്‌സ് ഹൈദരാബാദിനു വേണ്ടി കളിച്ചു. പിന്നീട് ഇന്നുവരെ മുംബൈയ്ക്കു വേണ്ടിയാണ് കളിക്കുന്നത്.
257 മത്സരങ്ങളിൽ നിന്ന് 252 ഇന്നിംഗ്‌സുകളിൽ നിന്ന് 29.72 ശരാശരിയിൽ 6,628 റൺസ് താരം നേടിയിട്ടുണ്ട്. ഇതിൽ 2 സെഞ്ച്വറികളും 43 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ തവണ ഐപിഎൽ ട്രോഫി ഉയർത്തിയ താരം കൂടിയാണ് രോഹിത് ശര്‍മ. ഹൈദരാബാദിന് ഒരു തവണയും മുംബൈക്ക് വേണ്ടി 5 തവണയും താരം കിരീടത്തില്‍ മുത്തമിട്ടു. രോഹിതിന്‍റെ നായകത്വത്തിൽ മുംബൈ അഞ്ച് കിരീടങ്ങൾ നേടി. 2025 ലെ ഐപിഎൽ ലേലത്തിൽ 16.30 കോടി രൂപയ്ക്ക് മുംബൈ ഫ്രാഞ്ചൈസി അദ്ദേഹത്തെ നിലനിർത്തി.
3- വിരാട് കോലി
ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച അതേ ടീമിൽ ഇപ്പോഴും കളിക്കുന്ന ഒരേയൊരു കളിക്കാരൻ വിരാട് കോലി മാത്രമാണ്. ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ (252) കളിച്ച മൂന്നാമത്തെ കളിക്കാരനാണ് അദ്ദേഹം. കൂടാതെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനുമാണ്.
വിരാട് വർഷങ്ങളോളം ആർസിബിയുടെ ക്യാപ്റ്റനായിരുന്നു, പക്ഷേ ഇന്നുവരെ താരത്തിന്‍റെ ടീമിന് ഐപിഎൽ ട്രോഫി നേടാൻ കഴിഞ്ഞില്ല. കോലി 252 മത്സരങ്ങളിൽ നിന്ന് 244 ഇന്നിംഗ്‌സുകളിൽ നിന്ന് 38.67 ശരാശരിയിൽ 8,004 റൺസ് നേടിയിട്ടുണ്ട്. അതിൽ 8 സെഞ്ച്വറികളും 55 അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു. രണ്ടുതവണ ഓറഞ്ച് ക്യാപ്പും താരം സ്വന്തമാക്കി. 2025 ല്‍ ഫ്രാഞ്ചൈസി 21 കോടി രൂപയ്ക്ക് വിരാട് കോലിയെ നിലനിർത്തി.

4- മനീഷ് പാണ്ഡെ
2008 മുതൽ ഇന്നുവരെ ഐപിഎൽ കളിക്കുന്ന നാലാമത്തെ കളിക്കാരനാണ് മനീഷ് പാണ്ഡെ. 2008 ൽ മുംബൈയ്ക്കു വേണ്ടിയാണ് താരം അരങ്ങേറ്റം കുറിച്ചത്. ഐപിഎല്ലിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരനാണ് മനീഷ് പാണ്ഡെ. 2009 ൽ ആർസിബിക്കു വേണ്ടി കളിക്കുമ്പോൾ താരം പുറത്താകാതെ 114 റൺസ് നേടി. 2025 ൽ കെകെആറിൽ ചേരുന്നതിന് മുമ്പ് മനീഷ് 7 ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ഇതുവരെയുള്ള ഐപിഎൽ കരിയറിൽ, മനീഷ് പാണ്ഡെ 171 മത്സരങ്ങളിൽ നിന്ന് 159 ഇന്നിംഗ്‌സുകളിൽ നിന്ന് 29.17 ശരാശരിയിൽ 3,850 റൺസ് നേടിയിട്ടുണ്ട്, അതിൽ 1 സെഞ്ച്വറിയും 22 അർദ്ധസെഞ്ച്വറിയും ഉൾപ്പെടുന്നു. 2025 ലെ ഐപിഎൽ ലേലത്തിൽ കൊൽക്കത്ത ഫ്രാഞ്ചൈസി താരത്തെ 75 ലക്ഷം രൂപയ്ക്ക് വാങ്ങി.
സഞ്ജു ആരാധകര്‍ക്ക് നിരാശ: ഐപിഎല്ലിലെ ആദ്യ 3 കളികളിൽ രാജസ്ഥാന് പുതിയ ക്യാപ്‌റ്റന്‍ - SANJU SAMSON