ETV Bharat / sports

സ്വപ്ന ദൂരം താണ്ടി നീരജ് ചോപ്ര; ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്റർ മറികടന്ന് രണ്ടാം സ്ഥാനത്ത് - NEERAJ CHOPRA BREAKS 90M

കരിയറിൽ ആദ്യമായാണ് നീരജ് 90 മീറ്റർ ദൂരം താണ്ടുന്നത്. ചരിത്ര നേട്ടത്തിലെത്തിയത് മൂന്നാം ശ്രമത്തിൽ.

Doha Diamond League  Doha Diamond League Neeraj  Neeraj Chopra records  നീരജ് ചോപ്ര
Neeraj Chopra (AFP)
author img

By ETV Bharat Kerala Team

Published : May 17, 2025 at 12:11 AM IST

1 Min Read

ദോഹ (ഖത്തർ) : ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രക്ക് ചരിത്ര നേട്ടം. ലീഗിൽ ജാവലിൻ ത്രോയിൽ 90 മീറ്റർ മറികടന്ന് നീരജ് രണ്ടാം സ്ഥാനത്തെത്തി. കരിയറിൽ ആദ്യമായാണ് ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ നീരജ് 90 മീറ്റർ ദൂരം താണ്ടുന്നത്.

ആദ്യ തവണ ജാവലിൻ എറിഞ്ഞപ്പോൾ 88.4 മീറ്റർ ദൂരമാണ് നീരജിന് നേടാനായത്. എന്നാൽ മൂന്നാം ശ്രമത്തിൽ 90.23 മീറ്റർ ദൂരം നേടി. ഈ നേട്ടം കൈവരിക്കുന്ന ഏഷ്യയിലെ മൂന്നാമത്തെ താരവും ലോകത്തെ ഇരുപത്തിയഞ്ചാം താരവുമാണ് നീരജ് ചോപ്ര.

കരിയറിലെ സ്വപ്ന നേട്ടം സ്വന്തമാക്കിയെങ്കിലും ജർമൻ താരം ജൂലിയൻ വെബർക്ക് മുന്നിൽ നീരജിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മൂന്നാം ശ്രമത്തിൽ 91.06 മീറ്റർ ദൂരത്തിലേക്ക് ജാവലിൻ പായിച്ചാണ് വെബർ ഒന്നാമതെത്തിയത്. 85.64 മീറ്റർ എറിഞ്ഞ ആൻഡേഴ്സൺ പീറ്റേഴ്‌സ് ആണ് മൂന്നാം സ്ഥാനത്ത്.

രണ്ട് വർഷം മുമ്പ് സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗിൽ നേടിയ 89.94 മീറ്റർ ആയിരുന്നു ഇതുവരെ നീരജിന്‍റെ മിച്ച പ്രകടനം. 2020 ലെ ടോക്കിയോ സമ്മർ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയതോടെ രാജ്യത്തിന്‍റെ പ്രീതീക്ഷയായി മാറുകയായിരുന്നു ഈ യുവ താരം. തുടർന്ന് 2024 ലെ പാരീസ് ഗെയിംസിൽ വെള്ളി മെഡലും നേടി. ലോക ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും രണ്ട് മെഡലുകൾ നേടിയിട്ടുണ്ട് നീരജ്.

നീരജിന്‍റെ മികച്ച ത്രോകൾ

  • സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗ് 2022 (89.94 മീറ്റർ)
  • ലൊസാനെ ഡയമണ്ട് ലീഗ് 2024 (89.49 മീറ്റർ)
  • പാരീസ് 2024 ഒളിമ്പിക്സ്-F (89.45 മീറ്റർ)
  • മീ പാരീസ് 2024 ഒളിമ്പിക്സ് - Q (89.34 മീറ്റർ)
  • പാവോ നൂർമി ഗെയിംസ് 2022 (Turku) (89.30 മീറ്റർ)

Also Read: മെസിയും അര്‍ജന്‍റീനയും കേരളത്തിലേക്കില്ല; കളിക്കുക ചൈനയിലെന്ന് റിപ്പോര്‍ട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.