ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരെ 11 പന്തിൽ നിന്ന് 26 റൺസ് നേടിയാണ് തിങ്കളാഴ്‌ച നടന്ന ഐപിഎല്‍ മാച്ചില്‍ എം.എസ് ധോണി ചെന്നൈ സൂപ്പർ കിങ്സിനെ വിജയിത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. അപാര ഫോമിലായിരുന്ന ധോണി, ആരാധകരെ മുഴുവന്‍ ആവേശത്തിലാഴ്ത്തിയിരുന്നു.
43ാം വയസിലും വിമർശകർക്ക് ധോണി ശക്തമായ മറുപടി നൽകിയെങ്കിലും അദ്ദേഹത്തിന്‍റെ ഫിറ്റ്നസ് സംബന്ധിച്ച് ചില ആശങ്കകള്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സ്റ്റേഡിയത്തിലേക്ക് നടന്നു പോകുന്നതിനിടെ, ധോണി മുടന്തി നടക്കുന്നതാണ് കണ്ടത്. ഹോട്ടലിലേക്ക് മടങ്ങുന്ന ദൃശ്യങ്ങളിലും കാൽമുട്ടിന് പരിക്കേറ്റതായി സൂചനയുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, പരിക്ക് മൂലം ധോണിക്ക് നേരത്തെയും കാല്‍മുട്ടിന് ശസ്‌ത്രക്രിയ ചെയ്യേണ്ടി വന്നിട്ടുണ്ട്. വിക്കറ്റിന് പിന്നിൽ 20 ഓവര്‍ സമയം നിൽക്കേണ്ടി വരുന്നതും മധ്യനിരയിൽ ഒരുപാട് നേരം ബാറ്റ് ചെയ്യേണ്ടി വരുന്നതും താരത്തെ ശാരീരികമായി തളർത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
2023ന് ശേഷം കാല്‍മുട്ടിലെ പ്രശ്‌നം പ്രകടമായിത്തന്നെ ധോണിയില്‍ കാണാം. 2023ല്‍ അഹമ്മദാബാദില്‍ നടന്ന ഐപിഎല്‍ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തിയതിന് ശേഷം ധോണിക്ക് കാല്‍മുട്ടിന് ശസ്‌ത്രക്രിയയ്ക്ക് വിധേയനായിരുന്നു. മുംബൈയിൽ വച്ചായിരുന്നു ശസ്‌ത്രക്രിയ.
2020ൽ ആണ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. ധോണിയുടെ ഐപിഎൽ ഭാവി എല്ലാ വർഷവും ചര്‍ച്ചയാകാറുണ്ട്. 2025 ലെ ഐപിഎൽ മെഗാ ലേലത്തിന് മുമ്പ് ധോണിയെ 4 കോടി രൂപയ്ക്ക് അൺക്യാപ്പ്ഡ് പ്ലെയറായി സിഎസ്‌കെ നിലനിർത്തുകയായിരുന്നു.