ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്‌സ് ഫൈനലില്‍. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരെ 2-0നാണ് ബഗാന്‍റെ ജയം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആദ്യ പാദത്തില്‍ 1-2 ന് പരാജയപ്പെട്ട ബഗാന്‍ ഈ വിജയത്തോടെ 3-2 എന്ന അഗ്രഗേറ്റ് സ്‌കോറിലൂടെ മുന്നേറുകയായിരുന്നു. ഐഎസ്എല്ലിലെ തുടർച്ചയായ മൂന്നാം ഫൈനലിനാണ് ടീം യോഗ്യത നേടിയത്.
മത്സരം എക്‌സ്ട്രാ ടൈമിലേക്കെന്ന് തോന്നിപ്പിച്ച ഘട്ടത്തിലായിരുന്നു അപുയിയ ബഗാന്‍റെ ഹീറോയായത്. 51-ാം മിനിറ്റിൽ ജേസൻ കമ്മിൻസിന്‍റെ പെനാൽറ്റി ഗോളിലൂടെയാണ് മുന്നിലെത്തിയത്. ഇതോടെ അഗ്രിഗേറ്റ് 2-2 എന്ന നിലയിലായി.
We are coming for the 🏆 and you know it 💚♥️#MBSG #JoyMohunBagan #আমরাসবুজমেরুন pic.twitter.com/7ks13mjb0L
— Mohun Bagan Super Giant (@mohunbagansg) April 7, 2025
പിന്നാലെ രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ ഇന്ത്യൻ യുവതാരം ലാൽമാവിയ റാൾട്ടെ വിജയ ഗോൾ കണ്ടെത്തിയതോടെ മോഹന്‍ ബഗാന്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു. പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തി ലീഗ് ചാമ്പ്യന്മാർക്കുള്ള ഐഎസ്എൽ ഷീൽഡ് ബഗാൻ നേരത്തേ നേടിയിരുന്നു.
Also Read: ഛേത്രി ദി റിയല്‍ ഹീറോ...! ഗോവയെ തകര്‍ത്ത് ബെംഗളൂരു ഐഎസ്എല്‍ ഫൈനലില്‍ - BENGALURU FC REACH ISL FINAL
ഏപ്രില്‍ 12 ന് കൊല്‍ക്കത്തയില്‍ നടക്കുന്ന കിരീട പോരില്‍ ബെംഗളൂരു എഫ്‌സിയാണ് എതിരാളികള്‍. ആദ്യ സെമിയുടെ രണ്ട് പാദങ്ങളിലായി 3-2 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ എഫ്‌സി ഗോവയെ തോല്‍പ്പിച്ചാണ് ബെംഗളൂരു ഫൈനലിലെത്തിയത്. അവസാന നിമിഷം സുനിൽ ഛേത്രി നേടിയ ഗോളിന്‍റെ ബലത്തിലാണ് ബെംഗളൂരുവിന്‍റെ ജയം.
Eyes on another silverware?! 👀#MBSGJFC #ISL #LetsFootball #ISLPlayoffs #MBSG #JoseMolina | @mohunbagansg pic.twitter.com/f4DVdookW0
— Indian Super League (@IndSuperLeague) April 7, 2025
- Also Read: ടര്‍കിഷ് ഡെര്‍ബിയില്‍ നാടകീയ രംഗം; എതിര് ടീം പരിശീലകന്റെ മൂക്കിന് നുള്ളി മൗറീഞ്ഞോ, ഒടുവില്‍ വിലക്ക് - JOSE MOURINHO
- Also Read: പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച മിഡ്ഫീൽഡറെ തിരഞ്ഞെടുത്ത് ലയണൽ മെസി - LIONEL MESSI
- Also Read: ഐപിഎല്ലില്‍ പിഴ ശിക്ഷയ്ക്ക് അറുതിയില്ല: ഗുജറാത്തിന്റെ ഇഷാന്ത് ശർമയ്ക്കും പണികിട്ടി - ISHANT SHARMA FINED
- Also Read: ഹിറ്റ്മാന് vs ചേസ് മാസ്റ്റര്‍...! ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യൻസ് ബെംഗളൂരുവിനെ നേരിടും - MI VS RCB MATCH PREVIEW