ETV Bharat / sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ട് ലിവര്‍പൂള്‍; 5-1ന് തകര്‍ന്നുവീണ് ടോട്ടനം - LIVERPOOL WIN PREMIER LEAGUE TITLE

ടോട്ടനത്തെ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്.

LIVARPOOL FC
LIVARPOOL FC (LIVARPOOL FC /X)
author img

By ETV Bharat Sports Team

Published : April 28, 2025 at 11:32 AM IST

1 Min Read

ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തെ 5 - 1ന് വീഴ്‌ത്തി ലിവർപൂൾ കിരീടം ചൂടി. നാല് മത്സരങ്ങൾ ശേഷിക്കേയാണ് ലിവർപൂൾ ജേതാക്കളാകുന്നത്. 2020നുശേഷം ചെമ്പടയുടെ ആദ്യ പ്രീമിയര്‍ ലീഗ് കീരിട നേട്ടമാണിത്. ഇതോടെ ലീഗിൽ 20 കീരീടമെന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ചരിത്ര നേട്ടത്തിനൊപ്പം ലിവർപൂളുമെത്തി. പുതിയ മാനേജർ ആർനെ സ്ലോട്ടിന്‍റെ നേതൃത്വത്തിൽ നേടിയ വിജയം ക്ലബ്ബിന്‍റെ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മത്സരത്തിലുടനീളം ടോട്ടനത്തിനെതിരെ സമ്പൂര്‍ണ ആധിപത്യമായിരുന്നു കളത്തില്‍ ലിവര്‍പൂളിന്‍റേത്. അപ്രതീക്ഷിതമായി തുടക്കത്തില്‍ തന്നെ 12-ാം മിനിറ്റില്‍ ഡൊമിനിക് സൊളാങ്കെയിലൂടെ ടോട്ടനം ലീഡ് നേടിയെങ്കിലും അഞ്ചു ഗോളുകൾ ലിവർപൂൾ തിരിച്ചടിച്ച് ഗംഭീര വിജയം സ്വന്തമാക്കുകയായിരുന്നു.

ലൂയിസ് ഡയസ് (16), അലക്സിസ് മക്കാലിസ്റ്റർ (24),കോഡി ഗാപ്കൊ (34), മുഹമ്മദ് സല (63) എന്നിവരിലൂടെ ലിവർപൂൾ ടോട്ടനത്തിന്‍റെ വലകുലുക്കി. അഞ്ചാം ഗോൾ ടോട്ടനത്തിൻ്റെ ഡസ്റ്റിനി ഉദോഗി (69) വഴങ്ങിയ സെൽഫ് ഗോളായിരുന്നു.

ഈ സീസണിൽ കളിച്ച 34 മത്സരങ്ങളിൽ 25ലും ജയം രുചിച്ചാണ് ലിവര്‍പൂൾ ചാമ്പ്യന്മാരാകുന്നത്. രണ്ടാമതുള്ള ആഴ്‌സനലിനേക്കാൾ 15 പോയിന്‍റിന് മുന്നിലെത്തിയതോടെയാണ് നാലു മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ടീം കിരീടം ഉറപ്പിച്ചത്.

ഇനിയുള്ള നാലു മത്സരങ്ങള്‍ ജയിച്ചാലും 67 പോയിൻ്റുള്ള ആഴ്‌സനലിന് ലിവർപൂളിന് മറികടക്കാൻ കഴിയില്ല.28 ഗോളും 18 അസിസ്റ്റുമായി ലീഗിലെ ടോപ് സ്കോററായ സൂപ്പർ താരം മുഹമ്മദ് സലായാണ് ലിവര്‍പൂളിനെ ജേതാക്കളാക്കുന്നതില്‍ മികച്ച പങ്ക് വഹിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.