കോൺകാഫ് ചാമ്പ്യൻസ് കപ്പിൽ ഇന്‍റർ മിയാമി സെമിയില്‍ പ്രവേശിച്ചു. ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിലുള്ള ചേസ് സ്റ്റേഡിയത്തിൽ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ലോസ് ഏഞ്ചൽസ് എഫ്‌സിയെ 3-1ന് (അഗ്രഗേറ്റ് 3-2) ഇന്‍റർ മിയാമി പരാജയപ്പെടുത്തി. സൂപ്പര്‍ താരം ലയണൽ മെസിയുടെ ഇരട്ട ഗോളിന്‍റെ മികവിലാണ് ടീം സെമി ബർത്ത് ഉറപ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലോസ് ഏഞ്ചൽസിലെ നിരാശാജനകമായ ആദ്യ പാദ മത്സരത്തിന് ശേഷം മെസി പട 0-1 ന് പിന്നിലായിരുന്നു. എന്നാല്‍ രണ്ടാം പാദ മത്സരത്തിന്‍റെ ഒമ്പതാം മിനിറ്റിൽ തന്നെ ആരോൺ ലോംഗ് നേടിയ ഗോളിലൂടെ ലോസ് ഏഞ്ചൽസ് മുന്നിലെത്തിയതോടെ ഇന്‍റർ മിയാമി ഞെട്ടി. എന്നാല്‍ 35-ാം മിനിറ്റിൽ ബോക്സിന് പുറത്തു നിന്ന് വലത് ടോപ് കോർണർ കണ്ടെത്തിയ മെസിയുടെ മധുരമുള്ള ഒരു സ്ട്രൈക്ക് വഴി മിയാമിയെ കളിയിലേക്ക് തിരിച്ചെത്തിച്ചു. പക്ഷേ അഗ്രഗേറ്റിലെ നഷ്ടം മറികടക്കാൻ മിയാമിക്ക് ഇനിയും രണ്ട് ഗോളുകൾ കൂടി ആവശ്യമായിരുന്നു.
THE COMEBACK‼️ pic.twitter.com/j8Vorvf2ZP
— Inter Miami CF (@InterMiamiCF) April 10, 2025
61-ാം മിനിറ്റിൽ ലോസ് ഏഞ്ചൽസ് ഗോൾ കീപ്പർ ഹ്യൂഗോ ലോറിസിനെ മറികടന്ന് മിഡ്ഫീൽഡർ ഫെഡറിക്കോ റെഡോണ്ടോ ഇന്‍റർ മിയാമിക്ക് ലീഡ് നൽകി. പിന്നാലെ അഞ്ച് മിനിറ്റിന് ശേഷം, മെസ്സിയുടെ ക്രോസിൽ ലൂയിസ് സുവാരസ് ഹെഡ്ഡർ ചെയ്തപ്പോൾ മിയാമിക്ക് മൂന്നാമത്തെ ഗോൾ നേടി.
എന്നാൽ അസിസ്റ്റന്‍റ് റഫറി സുവാരസിനെ ഓഫ്‌സൈഡായി വിധിച്ചു, 66-ാം മിനിറ്റിൽ നേടിയ ഗോൾ ഒഴിവാക്കി. പിന്നാലെ 84-ാം മിനിറ്റിലെ സ്പോട്ട് കിക്ക് കോർണറിലേക്ക് എത്തിച്ചുകൊണ്ട് തന്‍റെ രണ്ടാമത്തെ ഗോളിലുടെ മെസി മിയാമിയുടെ തിരിച്ചുവരവ് പൂർത്തിയാക്കി. സെമിയില്‍ വാൻകൂവർ വൈറ്റ്ക്യാപ്‌സിനെ ഇന്‍റര്‍മിയാമി നേരിടും.
Los mejores 4. 🏆@InterMiamiCF y @WhitecapsFC se enfrentarán por un boleto a la final de la #ConcaChampions. pic.twitter.com/4OZePOjxW7
— MLS Español (@MLSes) April 10, 2025
- Also Read: ബൊറൂസിയക്കെതിരെ ബാഴ്സയുടെ ഗോളടിമേളം; ഇരട്ടഗോളുമായി ലെവൻഡോവ്സ്കി, മെസിക്കൊപ്പമെത്തി റാഫിഞ്ഞ - BARCELONA DEFEAT BORUSSIA DORTMUND
- Also Read: രക്ഷകനായി ഫ്രാറ്റെസി; ചാമ്പ്യൻസ് ലീഗ് ക്വാർട്ടറില്‍ ബയേൺ മ്യൂണിക്കിനെ ഞെട്ടിച്ച് ഇന്‍റർ മിലാൻ - INTER MILAN BEATS BAYERN MUNICH
- Also Read: ഡെക്ലാൻ റൈസിന്റെ ഡബിള്‍ ഫ്രീ-കിക്ക് മാജിക്..! റയലിനെ വീഴ്ത്തി, ആഴ്സനലിന് 3-0 ന് തകർപ്പൻ ജയം - ARSENAL BEAT REAL MADRID