പ്രീമിയർ ലീഗ് മിഡ്‌ഫീൽഡര്‍മാരില്‍ തന്‍റെ മികച്ച കളിക്കാരന്‍ വെയ്ൻ റൂണിയെന്ന് സൂപ്പര്‍ താരം ലയണല്‍ മെസിയുടെ വെളിപ്പെടുത്തല്‍. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ എക്കാലത്തെയും മിന്നും ഇതിഹാസ താരങ്ങളിൽ ഒരാളാണ് വെയ്ൻ റൂണി. മികച്ച ഫുട്ബോൾ കരിയർ കെട്ടിപ്പടുത്തുയർത്താൻ റൂണിക്ക് സാധിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലീഗിലെ ഏറ്റവും മികച്ച ആക്രമണകാരികളിൽ ഒരാളായാണ് താൻ അദ്ദേഹത്തെ കാണുന്നതെന്നും മെസി പറഞ്ഞു. 'വെയ്ൻ റൂണി ഒരു തലമുറയിൽ ഒരിക്കൽ മാത്രം കണ്ടുവരുന്ന കളിക്കാരനാണ്. മറ്റുള്ളവരുമായി താരതമ്യപ്പെടുത്താനാവാത്ത, പ്രത്യേക കഴിവുള്ള കളിക്കാരിൽ ഒരാളാണ് അദ്ദേഹം.
നിരവധി പ്രത്യേക കളിക്കാരുണ്ട്, പക്ഷേ റൂണിക്ക് അസാധാരണമായ ഗുണനിലവാരവും സാങ്കേതിക കഴിവുമുണ്ട്. അസാധാരണമായ ഒരു വർക്ക് റേറ്റ് ഉള്ള ഞാൻ നേരിട്ട ഏറ്റവും ശക്തനായ കളിക്കാരിൽ ഒരാളാണ് - അദ്ദേഹത്തെപ്പോലെ മറ്റാരുമില്ലായെന്ന് മെസി വ്യക്തമാക്കി.
In 2016, Lionel Messi praised Steven Gerrard, calling him England’s greatest player of all time. 🐐🏴
— Pubity Sport (@pubitysport) April 3, 2025
“Personally, I think Gerrard is England’s greatest-ever player. I wish him a happy retirement.” 🗣️
This came after Steven Gerrard had retired following an illustrious career.… pic.twitter.com/rUpMZgohCv
'എന്‍റേയും അർജന്‍റീനയുടെയും കാര്യത്തിലും ഇതുതന്നെയാണ് സത്യമെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്, ട്രോഫികളുമായി വന്നില്ലെങ്കിൽ ക്യാപ്‌സും ഗോൾ റെക്കോർഡുകളും തകർക്കുന്നതിൽ അർത്ഥമില്ല. വെയ്ൻ ഒരു വിജയിയാണ്. ടീം എപ്പോഴും ഒന്നാമതും വ്യക്തിഗത റെക്കോർഡുകൾ രണ്ടാമതുമായിരിക്കും താരം പറഞ്ഞു.
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വളരെയധികം പ്രശംസിച്ചിട്ടും, ലയണൽ മെസി റൂണിയെ ലീഗിലെ എക്കാലത്തെയും മികച്ച ഇംഗ്ലീഷ് കളിക്കാരനായി കണക്കാക്കിയില്ല. എക്കാലത്തെയും മികച്ച ഇംഗ്ലീഷ് മിഡ്ഫീൽഡർമാരിൽ ഒരാളായാണ് റൂണിയെ താരം തിരഞ്ഞെടുത്തത്..
അതേസമയം ഇംഗ്ലണ്ട് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരൻ സ്റ്റീവൻ ജെറാർഡാണെന്നാണ് മെസ്സിയുടെ അഭിപ്രായം. 'വ്യക്തിപരമായി, ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച കളിക്കാരൻ സ്റ്റീവൻ ജെറാർഡാണെന്ന് ഞാൻ കരുതുന്നുവെന്ന് താരം വ്യക്തമാക്കി.
- Also Read: ടര്‍കിഷ് ഡെര്‍ബിയില്‍ നാടകീയ രംഗം; എതിര് ടീം പരിശീലകന്റെ മൂക്കിന് നുള്ളി മൗറീഞ്ഞോ, ഒടുവില്‍ വിലക്ക് - JOSE MOURINHO
- Also Read: ഇടിക്കൂട്ടിലെ സിംഹമായി ഹിതേഷ്; ലോക ബോക്സിങ് കപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരന് - BOXER HITESH GULIA
- Also Read: ഹൈദരാബാദ് വീണ്ടും നനഞ്ഞ പടക്കമാകുമോ..? ജയിച്ചുകയറാന്‍ ഗുജറാത്ത്; ഇന്നത്തെ സാധ്യതാ താരങ്ങള്‍ ഇതാ..! - SRH VS GT MATCH PREVIEW