കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. ഈഡൻ ഗാർഡൻസിൽ രാത്രി 7:30 ന് ആണ് മത്സരം നടക്കുക. കെകെആറിനെ മൂന്നാം ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യർ ഇത്തവണ പഞ്ചാബ് ക്യാപ്റ്റനാണ്. നിലവില്‍ കെകെആറിന്‍റെ ക്യാപ്റ്റൻസി അജിങ്ക്യ രഹാനെയ്ക്ക് കൈമാറിയെങ്കിലും, ആ നീക്കം തിരിച്ചടിയായി. കാരണം, ഈ സീസണിൽ 8 മത്സരങ്ങളിൽ നിന്ന് വെറും 3 ജയങ്ങൾ മാത്രമുള്ള കൊല്‍ക്കത്ത പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. നിലവില്‍ ടീമിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങിയ നിലയിലാണ്.
മറുവശത്ത് അയ്യർ തന്‍റെ മുൻ പരിശീലകൻ റിക്കി പോണ്ടിംഗിന്‍റെ ശിക്ഷണത്തിൽ പഞ്ചാബ് കിംഗ്‌സിനൊപ്പമാണ്. ഈ സീസണിൽ മൂന്ന് അർദ്ധസെഞ്ച്വറികളടക്കം 263 റൺസ് അയ്യർ ഇതിനകം നേടിയിട്ടുണ്ട്. കൂടാതെ 8 മത്സരങ്ങളിൽ നിന്ന് 5 വിജയങ്ങളിലേക്ക് പഞ്ചാബിനെ നയിച്ചു. പോയിന്‍റ് പട്ടികയിൽ ടീം അഞ്ചാം സ്ഥാനത്താണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ മൂന്നാം സ്ഥാനത്തെത്താൻ പഞ്ചാബിന് കഴിയും.
Just 10 days ago, #KKR were humbled by #PBKS as they defended the lowest-ever total in #TATAIPL history! 🙌🏻
— Star Sports (@StarSportsIndia) April 25, 2025
But now, it’s time for Round 2 and this time, it’s in KKR’s own backyard! 🔥
Revenge is surely on the menu. Whose side are you on? 💜❤#IPLonJioStar 👉 #KKRvPBKS | 26th… pic.twitter.com/VqjFswcDtI
നേരത്തെ ചണ്ഡീഗഡിൽ നടന്ന മത്സരത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറായ 111 റൺസ് നേടിയ പഞ്ചാബ് മറുപടി ബാറ്റിങ്ങിനിറങ്ങിയ കെകെആറിനെ വെറും 95 റൺസിന് പുറത്താക്കിയിരുന്നു. ഈ ഞെട്ടിക്കുന്ന തോൽവിക്ക് സ്വന്തം നാട്ടിൽ പ്രതികാരം ചെയ്യാനുള്ള ശ്രമത്തിലാണ് കൊല്‍ക്കത്ത. അതേസമയം 2025-ൽ കൊൽക്കത്ത അവരുടെ നാല് ഹോം മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ തോല്‍ക്കുകയുണ്ടായി.
ഇരു ടീമുകളും ഇതുവരെ ആകെ 34 മത്സരങ്ങൾ കളിച്ചതിൽ കെകെആർ 21 മത്സരങ്ങളിൽ വിജയിച്ചപ്പോൾ പഞ്ചാബിന് 13 മത്സരങ്ങളിൽ മാത്രമേ ജയിക്കാൻ കഴിഞ്ഞുള്ളൂ. കൂടാതെ, കൊൽക്കത്തയിൽ പിബികെഎസിനെതിരെ 13 ഐപിഎൽ മത്സരങ്ങളിൽ 9 എണ്ണത്തിലും കെകെആർ ജയിച്ചിട്ടുണ്ട്.
കെകെആർ vs പിബികെഎസ് സാധ്യതാ പ്ലെയിംഗ്-11
കൊൽക്കത്ത: റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), സുനിൽ നാരായൺ, അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), അങ്ക്‌കൃഷ് രഘുവംശി, വെങ്കിടേഷ് അയ്യർ, റിങ്കു സിംഗ്, ആന്ദ്രെ റസൽ, മൊയിൻ അലി/റോവ്‌മാൻ പവൽ, രമൺദീപ്‌റോ സിംഗ്, വരുൺഷിബ്‌രോ സിംഗ്.
Kolkata vs Punjab is heating up in this #IPLRevengeWeek, and Anil Kumble has revealed his GEN BOLD players to watch.
— Star Sports (@StarSportsIndia) April 26, 2025
Find out who made the cut. 🔥#IPLonJioStar 👉 #KKRvPBKS | 26th APR, SAT, 6:30 PM | LIVE on Star Sports 1, Star Sports 1 Hindi & JioHotstar pic.twitter.com/ArN94Wh85u
പഞ്ചാബ്: പ്രഭ്‌സിമ്രാൻ സിംഗ്, പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ ജോൺസൺ, സേവ്യർ ബാർട്ട്‌ലെറ്റ്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ, ഹർപ്രീശക് വിജയർ.