മൗണ്ട് മൗംഗനുയി: ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനവും തോറ്റതോടെ ടീമിന്‍റെ നാണംകെട്ട പ്രകടനത്തിൽ മൈതാനത്തുണ്ടായിരുന്ന പാകിസ്ഥാൻ ആരാധകർ രോഷാകുലരായി. പാക് താരങ്ങളെ ഗ്രൗണ്ടിൽവച്ച് പരിഹസിച്ച് ആരാധകർ. പരമ്പരയിലെ അവസാന മത്സരത്തില്‍ കിവീസ് 43 റൺസ് ജയമാണു സ്വന്തമാക്കിത്. നിരാശരായി ഡ്രസിങ് റൂമിലേക്കു മടങ്ങുമ്പോഴാണ് താരങ്ങളെ ആരാധകർ കളിയാക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ ഇതില്‍ രോക്ഷാകുലനായ ഓൾറൗണ്ടർ ഖുഷ്ദിൽ ഷാ ഡഗ് ഔട്ടിലെ മതിൽ ചാടിക്കടന്ന് ആരാധകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഒടുവില്‍ സുരക്ഷാ ഉദ്യോഗസ്ഥർ താരത്തെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഖുഷ്ദിൽ ഷായുടെ പെരുമാറ്റം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വിവാദത്തിന് തിരികൊളുത്തി.
അതേസമയം സംഭവത്തിന് ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. താരങ്ങള്‍ക്ക് നേരെ ആരാധകര്‍ അധിക്ഷേപവാക്കുകള്‍ പറഞ്ഞതാണ് പ്രശ്നങ്ങളിലേക്ക് വഴിവെച്ചതെന്നാാണ് പിസിബിയുടെ വിശദീകരണം. കൂടാതെ അഫ്‌ഗാനിസ്ഥാൻ ആരാധകരെ പ്രതിക്കൂട്ടിലാക്കിയാണ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ പ്രസ്‌താവന.
🏏🚨 Pakistan's Khushdil Shah is held back after reacting to comments from the crowd during the third ODi against New Zealand. #NZvPAK #PakistanCricket #PAKvNZ #Cricket pic.twitter.com/qrXnpGRkxW
— Ramzy 🇬🇧🇵🇰 (@Ramz_004) April 5, 2025
Also Read: പാകിസ്ഥാന്‍റെ പുരുഷ ഹോക്കി ടീം ഇന്ത്യയിലേക്ക്, ഏഷ്യാകപ്പിൽ കളിക്കും..! - PAKISTAN HOCKEY TEAM
ന്യൂസിലൻഡ് പാകിസ്ഥാനെ തൂത്തുവാരി
മൂന്നാം ഏകദിനത്തോടെ ന്യൂസിലൻഡ് പരമ്പര 3-0 ന് തൂത്തുവാരി. മൗണ്ട് മൗംഗനുയിയിൽ നടന്ന മത്സരം മഴ തടസ്സപ്പെടുത്തിയതോടെ പാക് ടീമിന് 42 ഓവറിൽ 265 റൺസ് എന്ന വിജയലക്ഷ്യമായിരുന്നു. ബാബർ അസം 58 പന്തിൽ നിന്ന് 50 റൺസ് നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. പാക് ടീം 40 ഓവറിൽ 221 റൺസിന് എല്ലാവരും പുറത്തായി. ടി20 പരമ്പരയിലും 1-4ന് തോറ്റ പാകിസ്ഥാൻ പര്യടനത്തിൽ ഒരു വിജയം മാത്രമാണ് നേടിയത്.
A series sweep to end the 24/25 New Zealand Summer of Cricket! Ben Sears leading the charge again with successive five-wicket bags and career-best ODI figures (5-34). Catch-up on all scores | https://t.co/fwZlrRKJKE 📲 #NZvPAK #CricketNation pic.twitter.com/C410af5x9A
— BLACKCAPS (@BLACKCAPS) April 5, 2025
- Also Read: ദിഗ്വേഷിന്റെ അഹങ്കാരത്തിന് അറുതിയില്ല..! ഋഷഭ് പന്തിന്റെ കഷ്ടകാലം തുടരുന്നു, ഇരുവര്‍ക്കും ശിക്ഷയും - IPL 2025
- Also Read: ഇത് ചരിത്രം..! ഐപിഎല്ലില്‍ അഞ്ചുവിക്കറ്റ് നേടുന്ന ആദ്യ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യ - HARDIK PANDYA
- Also Read: സാറ ടെണ്ടുൽക്കറും ക്രിക്കറ്റിലേക്ക്: ഗ്ലോബല്‍ ഇ-ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ മുംബൈ ടീമിനെ സ്വന്തമാക്കി - SARA TENDULKAR