അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ഗുജറാത്തിന്റെ ബൗളിങ് കരുത്തിനെ വിറപ്പിച്ച് കേരളം. മുഹമ്മദ് അസ്ഹറുദ്ധീന്റെ തകര്‍പ്പന്‍ ബാറ്റിങ്ങില്‍ രണ്ടാം ദിനം അവസാനിപ്പിക്കുമ്പോള്‍ കേരളം ഒന്നാം ഇന്നിങ്സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെടുത്തു. അസ്ഹറുദ്ദീനെ കൂടാതെ നായകന് സച്ചിന് ബേബിയുടെയും സല്മാന് നിസാറിന്റെ അര്‍ധസെഞ്ചുറികളുടെ ബലത്തിലാണ് കേരളം മിന്നും സ്കോറിലെത്തിയത്.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സെമിയില്‍ കേരളത്തിനായി സെഞ്ചുറി നേടുന്ന ആദ്യ താരമാണ് അസ്ഹര്‍. 149 റണ്‍സോടെ അസ്ഹറുദ്ദീന് പുറത്താകാതെ നില്‍ക്കുകയാണ്. ആദിത്യ സര്‍വാതെയാണ് (22 പന്തില്‍ 10) അസ്ഹറിനൊപ്പം ക്രീസിലുള്ളത്. ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ വിജയശില്പിയായ സല്മാന് നിസാറിനെ വിശാല്‍ ബി.ജയ്സ്വാളാണ് പുറത്താക്കിയത്. 52 റണ്‍സാണ് താരം സ്വന്തമാക്കിയത്. സല്മാന്- അസ്ഹറുദ്ദീന് സഖ്യം ആറാം വിക്കറ്റില്‍ 149 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയത്. അഹമ്മദ് ഇമ്രാന് 24 റണ്‍സിന് പവലിയനിലേക്ക് പോയി.
രണ്ടാംദിനത്തിന്റെ തുടക്കത്തില്‍ തന്നെ സച്ചിന് മടങ്ങിയിരുന്നു. 95 പന്തില്‍ 69 റണ്‍സാണ് താരം നേടിയത്. അര്‍സാന്‍ നഗ്വാസ്വല്ലയെറിഞ്ഞ പന്തില്‍ ആര്യന് ദേശായിക്ക് ക്യാച്ച് നല്‍കിയാണ് താരത്തിന്റെ മടക്കം. ഗുജറാത്തിനായി അര്‍സാന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ രവി ബിഷ്ണോയ്, പ്രിയജീത് ജഡേജ എന്നിവ ഓരോ വീതം വിക്കറ്റ് നേടി.
കേരളം നാലുവിക്കറ്റ് നഷ്ടപ്പെടുത്തി 206 റണ്‍സ് എന്ന നിലയിലാണ് ഒന്നാം ദിനം കളി അവസാനിപ്പിച്ചത്. അക്ഷയ് ചന്ദ്രനും ( 30) രോഹന് കുന്നുമ്മലും (30), വരുണ്‍ നായനാര്‍ (10) ജലജ് സക്സേനയും 30 റണ്‍സെടുത്തുമാണ് നേരത്തേ കളം വിട്ടത്. ഇന്നലെ ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്വാര്‍ട്ടര്‍ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്നലെ കേരളം ഇറങ്ങിയത്. ഷോണ്‍ റോജര്‍ക്ക് പകരം വരുണ്‍ നായനാര്‍ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ബേസില്‍ തമ്പിക്ക് പകരം അഹമ്മദ് ഇമ്രാനും ഇറങ്ങി.
Leading the charge, Mohammad Azharuddeen scripts history with a brilliant 149* off 303 balls, becoming the first Malayali player to score a century in a Ranji Trophy semi-final! 🔥#ranjitrophy #kca #keralacricket pic.twitter.com/YMe0sxgIcI
— KCA (@KCAcricket) February 18, 2025
- Also Read: രഞ്ജി ട്രോഫി സെമിയില്‍ തകര്‍പ്പൻ സെഞ്ച്വറിയുമായി അസ്ഹറുദ്ദീൻ; ചരിത്ര നേട്ടം, കേരളം പടുകൂറ്റൻ സ്കോറിലേക്ക് - KERALA VS GUJ RANJI TROPHY UPDATE
- Also Read: ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ജേഴ്സിയിൽ പാകിസ്ഥാന്റെ പേര്! ഐസിസി നിയമം ഇതാണ്? - CHAMPIONS TROPHY 2025
- Also Read: ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ജേഴ്സിയില്‍ 'പാകിസ്ഥാൻ', സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ച... - PAKISTAN IMPRINT ON INDIA JERSEY