ഐഎസ്എൽ, ഐ ലീഗ് ഫുട്ബോൾ ക്ലബ്ബുകൾ മാറ്റുരക്കുന്ന കലിംഗ സൂപ്പർ കപ്പിന് ഏപ്രിൽ 20 ന് തുടക്കമാകും. മുഴുവന്‍ മത്സരങ്ങളും ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് നടക്കുക. ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) നിന്നുള്ള 13 ക്ലബ്ബുകളും ഐ-ലീഗിൽ നിന്നുള്ള മൂന്ന് ക്ലബ്ബുകളും ഉൾപ്പെടെ 16 ടീമുകൾ ടൂർണമെന്‍റിൽ പങ്കെടുക്കും. 20ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്ത ഈസ്റ്റ് ബംഗാളുമായി ഏറ്റുമുട്ടും.
2024-25 സീസണിലെ അവസാന ലീഗ് സ്ഥാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഐഎസ്എൽ ടീമുകളെ റൗണ്ട് ഓഫ് 16-ലേക്ക് സീഡ് ചെയ്‌തിരിക്കുന്നത്. അതേസമയം, സൂപ്പർ കപ്പിൽ പങ്കെടുക്കുന്ന മൂന്ന് ഐ-ലീഗ് ക്ലബ്ബുകൾ ചർച്ചിൽ ബ്രദേഴ്‌സ്, ഗോകുലം കേരള, ഇന്‍റർ കാശി എന്നിവയാണ്. ചർച്ചിൽ ബ്രദേഴ്‌സ് മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്‌സിനെയും ഗോകുലം കേരളയും ഇന്‍റർ കാശിയും യഥാക്രമം എഫ്‌സി ഗോവയേയും ബെംഗളൂരു എഫ്‌സിയേയും നേരിടും.
𝐊𝐚𝐥𝐢𝐧𝐠𝐚, 𝐚𝐫𝐞 𝐲𝐨𝐮 𝐫𝐞𝐚𝐝𝐲?! 🙌🏟
— Odisha FC (@OdishaFC) April 7, 2025
Our quest for the Kalinga Super Cup 2️⃣0️⃣2️⃣5️⃣ begins against Punjab FC. Let's carry the pride of our state onto the pitch and start strong! 👊#OdishaFC #AmaTeamAmaGame #KalingaWarriors #IndianFootball pic.twitter.com/RPUSLMk7oY
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സൂപ്പർ കപ്പിന്‍റെ മുൻ രണ്ട് പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി, വരാനിരിക്കുന്ന ടൂർണമെന്‍റ് നോക്കൗട്ട് ഫോർമാറ്റിലാണ് നടക്കുന്നത്. പ്രീക്വാർട്ടർ മുതൽ സ്കോർ സമനിലയായാൽ എക്സ്ട്രാ ടൈമിലേക്കു പോകാതെ പെനൽറ്റി ഷൂട്ടൗട്ട് നടത്തി ജേതാവിനെ പ്രഖ്യാപിക്കും. റൗണ്ട് ഓഫ് 16 മത്സരങ്ങൾ ഏപ്രിൽ 20 നും 24 നും ഇടയിൽ നടക്കും, ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഏപ്രിൽ 26 നും 27 നും നടക്കും.രണ്ട് സെമിഫൈനലുകളും ഏപ്രിൽ 30 നും സൂപ്പർ കപ്പ് ഫൈനൽ മെയ് 3 നും നടക്കും.
2024ല്‍ ഈസ്റ്റ് ബംഗാളാണ് സൂപ്പർ കപ്പ് ജേതാക്കളായത്. അധിക സമയത്തിന് ശേഷം ഒഡീഷ എഫ്‌സിയെ 3-2 ന് പരാജയപ്പെടുത്തിയാണ് ബംഗാൾ കിരീടം നേടിയത്. ബെംഗളൂരു എഫ്‌സി, എഫ്‌സി ഗോവ, ഒഡീഷ എഫ്‌സി എന്നിവയാണ് മുമ്പ് സൂപ്പർ കപ്പ് നേടിയ മറ്റ് ടീമുകൾ. 2025 ലെ സൂപ്പർ കപ്പ് ചാമ്പ്യന്മാർക്ക് 2025–26 എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2 (എസിഎൽ2) പ്ലേഓഫിൽ സ്ഥാനം ലഭിക്കും.
Mark the dates for the #KalingaSuperCup! 🏆
— Indian Football Team (@IndianFootball) April 7, 2025
April 20 - May 3 🗓️
Kalinga Stadium, Bhubaneswar 🏟️
More details 🔗 https://t.co/RRioHkR4lJ#IndianFootball ⚽️ pic.twitter.com/bf96Vc4cNB
കലിംഗ സൂപ്പർ കപ്പ് 2025 മത്സരക്രമം
മത്സരം | തീയതി | സമയം | ||
---|---|---|---|---|
1 | കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി vs ഈസ്റ്റ് ബംഗാൾ എഫ്‌സി | റൗണ്ട് 16 | ഏപ്രിൽ 20 | വൈകീട്ട് 4:30 |
2 | മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്‌സ് vs ചർച്ചിൽ ബ്രദേഴ്‌സ് | റൗണ്ട് 16 | ഏപ്രിൽ 20 | രാത്രി 8:00 മണി |
3 | എഫ്‌സി ഗോവ vs ഗോകുലം കേരള | റൗണ്ട് 16 | ഏപ്രിൽ 21 | വൈകീട്ട് 4:30 |
4 | ഒഡീഷ എഫ്‌സി vs പഞ്ചാബ് എഫ്‌സി | റൗണ്ട് 16 | ഏപ്രിൽ 21 | രാത്രി 8:00 |
5 | ബെംഗളൂരു എഫ്‌സി vs ഇന്‍റര്‍ കാശി | റൗണ്ട് 16 | ഏപ്രിൽ 23 | വൈകീട്ട് 4:30 |
6. | മുംബൈ സിറ്റി എഫ്‌സി vs ചെന്നൈയിൻ എഫ്‌സി | റൗണ്ട് 16 | ഏപ്രിൽ 23 | രാത്രി 8:00 |
7 | നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി vs മുഹമ്മദൻസ് എസ്സി | റൗണ്ട് 16 | ഏപ്രിൽ 24 | വൈകീട്ട് 4:30 |
8 | ജംഷഡ്പൂർ എഫ്‌സി vs ഹൈദരാബാദ് എഫ്‌സി | റൗണ്ട് 16 | ഏപ്രിൽ 24 | രാത്രി 8:00 |
ക്വാർട്ടർ ഫൈനൽ 1 | വിജയി മാച്ച് 1 vs വിജയി മാച്ച് 2 | ക്വാർട്ടർ ഫൈനൽസ് | ഏപ്രിൽ 26 | വൈകീട്ട് 4:30 |
ക്വാർട്ടർ ഫൈനൽ 2 | വിന്നർ മാച്ച് 3 vs വിന്നർ മാച്ച് 4 | ക്വാർട്ടർ ഫൈനൽസ് | ഏപ്രിൽ 26 | രാത്രി 8:00 |
ക്വാർട്ടർ ഫൈനൽ 3 | വിജയി മാച്ച് 5 vs വിജയി മാച്ച് 6 | ക്വാർട്ടർ ഫൈനൽസ് | ഏപ്രിൽ 27 | വൈകീട്ട് 4:30 |
ക്വാർട്ടർ-ഫൈനൽ 4 | വിജയി മാച്ച് 7 vs വിജയി മാച്ച് 8 | ക്വാർട്ടർ ഫൈനൽസ് | ഏപ്രിൽ 27 | രാത്രി 8:00 |
സെമി-ഫൈനൽ 1 | വിജയി ക്വാർട്ടർ ഫൈനൽ 1 vs വിജയി ക്വാർട്ടർ ഫൈനൽ 2 | സെമി ഫൈനൽസ് | ഏപ്രിൽ 30 | വൈകീട്ട് 4:30 |
സെമി-ഫൈനൽ 2 | വിജയി ക്വാർട്ടർ ഫൈനൽ 3 vs വിജയി ക്വാർട്ടർ ഫൈനൽ 4 | സെമി ഫൈനൽസ് | ഏപ്രിൽ 30 | രാത്രി 8:00 |
ഫൈനൽ | ഒന്നാം സെമി ഫൈനൽ വിജയി vs രണ്ടാം സെമി ഫൈനൽ വിജയി | ഫൈനൽ | മെയ് 3 |