കൊൽക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ 11-ാം പതിപ്പിന് ഇന്ന് കലാശക്കൊട്ട്. കിരീട പോരാട്ടത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിടും. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി 7:30 ഇരു ടീമുകളും ഏറ്റുമുട്ടും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഐഎസ്‌എൽ ചരിത്രത്തിൽ അഞ്ചാം തവണയാണ് മോഹൻ ബഗാൻ ടൂർണമെന്‍റ് ഫൈനലിൽ കളിക്കുന്നത്. രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ബഗാന്‍ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. എന്നാല്‍ 2023 ലെ ഫൈനലിൽ എംബിഎസ്‌ജിയോട് തോറ്റതിന് പ്രതികാരം ചെയ്യാനാണ് ബെംഗളൂരു ലക്ഷ്യമിടുന്നത്. സീസണില്‍ രണ്ടുതവണ മുഖാമുഖം വന്നപ്പോള്‍ ഓരോ ജയംവീതം ഇരുടീമുകളും നേടി.
ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ സെമിഫൈനലിൽ ഗോവയെ 2-1ന് പരാജയപ്പെടുത്തി ബിഎഫ്‌സി 3-2ന് അഗ്രഗേറ്റ് വിജയം നേടിയാണ് ഫൈനലില്‍ പ്രവേശിച്ചത്. അതേസമയം സെമിഫൈനലിൽ ലാലെങ്മാവിയ റാൾട്ടെയുടെ ടോപ് കോർണർ സ്ട്രൈക്ക് ജാംഷഡ്പൂരിനെ 3-2ന് അഗ്രഗേറ്റ് അടിസ്ഥാനത്തിൽ പരാജയപ്പെടുത്തിയതോടെ മോഹൻ ബഗാൻ എസ്‌ജി കിരീടപ്പോരിലേക്കെത്തി.
The grind before the glory. 👊
— Indian Super League (@IndSuperLeague) April 11, 2025
⚽ #MBSGBFC | 🏆 #ISLFinal
📅 Apr 12 | Live Coverage: 7PM
📺 LIVE on @JioHotstar, #StarSports3 & #AsianetPlus#ISL #LetsFootball #ISLPlayoffs #MBSG #BengaluruFC | @gerardzaragoza @edgarmendez9 pic.twitter.com/XciM1cdfGb
മത്സരം ടെലിവിഷനിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ മൂന്ന് ഭാഷകളിൽ തത്സമയം സംപ്രേഷണം ചെയ്യും. സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലും (സ്റ്റാർ സ്‌പോർട്‌സ് 3 ചാനലും ഹിന്ദിയിൽ സ്റ്റാർ സ്‌പോർട്‌സ് 2 ചാനലും) ഏഷ്യാനെറ്റ് പ്ലസിലും (മലയാളം) തത്സമയം സംപ്രേഷണം ചെയ്യും. കൂടാതെ തത്സമയ സ്ട്രീമിംഗ് ജിയോഹോട്ട്സ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും ആസ്വദിക്കാം.
- Also Read: 25 മത്സരങ്ങൾക്ക് ശേഷം ഐപിഎല്ലില്‍ മുന്നേറ്റമാര്ക്ക്..! ഓറഞ്ച്, പർപ്പിൾ ക്യാപ്പ് സാധ്യതാ താരങ്ങള്‍ ഇതാ..! - IPL 2025 POINTS TABLE
- Also Read: ഐപിഎല്ലില്‍ ലഖ്നൗ ഇന്ന് ഗുജറാത്തിനെ നേരിടും; മത്സരത്തിലെ സാധ്യതാ താരങ്ങള്‍ ഇതാ..! - LSG VS GT MATCH PREVIEW
- Also Read: ക്ലബ് ലോകകപ്പിൽ പുതിയ മാറ്റങ്ങളുമായി ഫിഫ: റഫറിമാര്‍ക്ക് ബോഡി കാമറ, ഗോൾകീപ്പർമാർ കളി വൈകിപ്പിച്ചാല്‍ നടപടി - 2025 CLUB WORLD CUP