ഹൈദരാബാദ്: ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയുടെ സീസണിലെ ഇതുവരെയുള്ള പ്രകടനം നിരാശാജനകമായിരുന്നു. വലംകൈയ്യൻ പേസർ ഇതുവരെ മൂന്ന് മത്സരങ്ങളിൽ ഒരു വിക്കറ്റ് പോലും നേടിയിട്ടില്ല, 97 റൺസാണ് വഴങ്ങിയത്. അതേസമയം ഹൈദരാബാദിനെതിരായ മത്സരത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്‍റും ഇഷാന്തിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് വിധിച്ചു.
'ഇഷാന്ത് ശർമ്മ ആർട്ടിക്കിൾ 2.2 പ്രകാരം ലെവൽ 1 കുറ്റം സമ്മതിക്കുകയും, മാച്ച് റഫറി ഏർപ്പെടുത്തിയ ശിക്ഷ സ്വീകരിക്കുകയും ചെയ്‌തതായി ഐപിഎൽ ഗവേണിങ് കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. പെരുമാറ്റച്ചട്ടം ലെവൽ 1 ലംഘനങ്ങൾക്ക്, മാച്ച് റഫറിയുടെ തീരുമാനം അന്തിമവും ബാധകവുമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
🚨 25% MATCH FEE FINED TO ISHANT SHARMA 🚨
— DEEP SINGH (@TheAllr0under) April 7, 2025
- Ishant Sharma has been fined 25% of his match fee and handed one demerit point for violating the IPL Code of Conduct during Gujarat Titans Match against Sunrisers Hyderabad...!!#SRHvsGT #IPL2025 pic.twitter.com/kjefp7vyhl
ആർട്ടിക്കിൾ 2.2 പ്രകാരമുള്ള കുറ്റമെന്ന് പറയുന്നത് ഗ്രൗണ്ടിലെ പരിധി വിട്ട ഇടപെടലുകളാണ്. ക്രിക്കറ്റ് ഉപകരണങ്ങൾക്കോ തുണി, ഗ്രൗണ്ട്, ഉപകരണങ്ങൾക്കോ കേടുപാടുകൾ വരുത്തുന്നത് ബിസിസിഐ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം ബാധകമാണ്.
'ആർട്ടിക്കിൾ 2.2 ൽ സാധാരണ ക്രിക്കറ്റ് പ്രവർത്തനങ്ങൾക്ക് പുറത്തുള്ള ഏതൊരു പ്രവൃത്തിയും ഉൾപ്പെടും, മനഃപൂർവ്വമോ അശ്രദ്ധമായോ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും ഉള്‍പ്പെടും, പരസ്യ ബോർഡുകൾ, അതിർത്തി വേലികൾ, ഡ്രസ്സിംഗ് റൂം വാതിലുകൾ, കണ്ണാടികൾ, ജനാലകൾ, മറ്റ് ഫർണിച്ചറുകൾ, ഫിറ്റിംഗുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഈ പരിധിയില്‍ വരുന്നതാണ്.
ഉദാഹരണത്തിന്, ഒരു കളിക്കാരൻ നിരാശനായി ബാറ്റ് ശക്തമായി വീശുകയും പരസ്യ ബോർഡിന് കേടുപാടുകൾ വരുത്തുകയും ചെയ്താൽ കുറ്റകൃത്യമാകും. ഇന്നലെ റൺസ് വിട്ടുകൊടുത്തതിന് പിന്നാലെ താരം ഗ്രൗണ്ടിൽ രോഷപ്രകടനം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാകാം താരത്തിന് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ശിക്ഷ വിധിച്ചത്.
നേരത്തെ നോട്ട് ബുക്ക് സെലിബ്രേഷന് ലഖ്‌നൗ താരം ദിഗ്‌വേഷ് സിങ്ങിനും കുറഞ്ഞ ഓവർ നിരക്കിന് ക്യാപ്റ്റന്മാരായ ഹാർദിക് പാണ്ഡ്യ (മുംബൈ), റിയാൻ പരാഗ്(രാജസ്ഥാൻ), റിഷഭ് പന്ത് (ലഖ്‌നൗ) എന്നിവർക്കും പിഴ ശിക്ഷ ചുമത്തിയിരുന്നു.
Ishant Sharma has been fined 25 percent of his match fees for breaching the IPL's Code of Conduct.#SRHvGT #IPL2025 pic.twitter.com/ay465Hijr1
— Cricbuzz (@cricbuzz) April 7, 2025
SRH vs GT മത്സരം
മുഹമ്മദ് സിറാജിന്‍റെ തകർപ്പൻ പ്രകടനത്തില്‍ ഗുജറാത്ത് ഹാട്രിക് വിജയം തികച്ചു. ജിടി ഹൈദരാബാദിനെ 7 വിക്കറ്റിനാണ് തോൽപ്പിച്ചത്. സിറാജിന്‍റെ നാല് വിക്കറ്റ് നേട്ടം ഹൈദരാബാദിനെ 152/8 എന്ന നിലയിൽ ഒതുക്കുകയായിരുന്നു. ശുഭ്മാൻ ഗിൽ 61 റൺസുമായി പുറത്താകാതെ നിന്നപ്പോൾ, വാഷിംഗ്ടൺ സുന്ദർ 49 റൺസുമായി ക്രീസിൽ തുടർന്നു.
Also Read: ഹിറ്റ്മാന്‍ vs ചേസ് മാസ്റ്റര്‍...! ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യൻസ് ബെംഗളൂരുവിനെ നേരിടും - MI VS RCB MATCH PREVIEW