ETV Bharat / sports

ഡൽഹി ക്യാപിറ്റൽസിൻ്റെ തോൽവിക്ക് പിന്നാലെ ആരാധകർ തമ്മിൽ കൂട്ടത്തല്ല്: വീഡിയോ വൈറൽ - FANS FIGHT IN DC VS MI MATCH

ഐപിഎൽ നടക്കുന്ന ഡൽഹിയിലെ അരുൺ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഫാന്‍ ഫൈറ്റ് അരങ്ങേറിയത്.

FANS FIGHT  DELHI CAPITALS  VIRAL VIDEO  MUMBAI INDIANS  IPL 2025
IPL 2025 Fans fight in DC vs MI match at Arun Jaitley Stadium video goes viral (ETV Bharat)
author img

By ETV Bharat Sports Team

Published : April 14, 2025 at 8:19 PM IST

1 Min Read

ന്യൂഡൽഹി: ഐപിഎൽ നടക്കുന്ന ഡൽഹിയിലെ അരുൺ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസ് ആരാധകരും മുംബൈ ഇന്ത്യൻസ് ആരാധകരും തമ്മിൽ പൊരിഞ്ഞ അടിപിടി. സ്വന്തം മണ്ണിൽ ഡൽഹി ക്യാപിറ്റൽസ് മുംബൈയോട് 12 റൺസിന് തോൽവി ഏറ്റുവാങ്ങിയതോടെയാണ് കാണികള്‍ക്കിടയിൽ തർക്കം തുടങ്ങിയത്.

ആഹ്ളാദ പ്രകടനത്തിൽ പ്രകോപിതരായ ഡൽഹി ആരാധകരും മുംബൈ ആരാധകരും തമ്മിൽ കൈയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. മുംബൈ, ഡൽഹി ജേഴ്‌സി ധരിച്ചവർ സംഘം തിരിഞ്ഞ് ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

കൂട്ടത്തല്ലിനിടെ ഒരു സ്‌ത്രീ പുരുഷനെ ആക്രമിക്കുന്നതും തിരികെ അയാള്‍ സ്‌ത്രീയെ ആക്രമിക്കുന്നതും വീഡിയോയിൽ കാണാം. മറ്റു ചിലർ പിടിച്ച് മാറ്റാനും ശ്രമിക്കുന്നുണ്ട്. സെക്യൂരിറ്റി ഗാർഡുകള്‍ സ്ഥലത്തെത്തി ആക്രമികളോട് സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ഈ സീസണിലെ ആദ്യ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. മുംബൈ ഇന്ത്യൻസ് 12 റൺസിന് ഡൽഹിയെ തോൽപ്പിക്കുകയായിരുന്നു. മുംബൈയുടെ 205 റൺസ് പിന്തുടർന്ന ഡൽഹി, 19 ഓവറില്‍ 193 റൺസിന് പുറത്തായി.

മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രീത് ബുമ്ര പത്തൊൻപതാം ഓവർ എറിയാനെത്തുമ്പോൾ ഡൽഹി ജയത്തിന് 23 റൺസ് അകലെയായിരുന്നു. അശുതോഷ് ശർമ രണ്ടും മൂന്നും പന്ത് ബൗണ്ടറി കടത്തിയപ്പോൾ ഡൽഹിക്ക് പ്രതീക്ഷയായി. എന്നാല്‍ ഫീൽഡിംഗ് മികവിലൂടെ മുംബൈ തിരിച്ചു വരികയായിരുന്നു.

Also Read:12 കോടി ഭാഗ്യവാൻ ആരാകും...!!! പൊടിപൊടിച്ച് വിഷു ബമ്പർ ടിക്കറ്റ് വിൽപന

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.