യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിൽ ബയേൺ മ്യൂണിക്കിനെ 2-1ന് ഇന്‍റർ മിലാൻ പരാജയപ്പെടുത്തി. 88-ാം മിനിറ്റിൽ ഡേവിഡ് ഫ്രാറ്റെസി നേടിയ ഗോളിലാണ് ഇറ്റാലിയന്‍ ടീമിന്‍റെ ജയം. മത്സരത്തിന്‍റെ ആദ്യ പകുതിയുടെ 38–ാം മിനിറ്റിൽ ലൗത്താരോ മാർട്ടിനസിന്‍റെ ഗോളില്‍ ഇന്‍റർ മിലാൻ മുന്നേറ്റം തുടങ്ങിയിരുന്നു. എന്നാല്‍ 85–ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ തോമസ് മുള്ളറിലൂടെ ബവേറിയൻസ് സമനില നേടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
80-ാം മിനിറ്റിൽ ഒരു ലോ ഡ്രൈവിലൂടെ കോൺറാഡ് ലൈമർ, റാഫേൽ ഗ്വെറീറോ, കെയ്ൻ എന്നിവർക്ക് സമനില ഗോൾ അവസരമുണ്ടായെങ്കിലും അതിന് കഴിഞ്ഞില്ല. അഞ്ച് മിനിറ്റ് ബാക്കിനിൽക്കെ വെറ്ററന്‍ താരം മുള്ളര്‍ വലകുലുക്കുകയായിരുന്നു. എന്നാല്‍ അവരുടെ സന്തോഷം മൂന്ന് മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ. ഫ്രാറ്റെസി ഇന്‍റര്‍മിലാന് രക്ഷകനായി അവതരിച്ചതോടെ ആദ്യ പാദത്തില്‍ ഇന്‍റര്‍ മിലാന്‍ മുന്നിലെത്തി.
Victory in the first leg! 👏#ForzaInter #UCL #BayernMonacoInter pic.twitter.com/xJAWuvT4O3
— Inter ⭐⭐ (@Inter_en) April 8, 2025
ഈ സീസണിൽ ഇതുവരെ 11 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ വഴങ്ങിയ, ട്രെബിൾ ചേസിംഗ് നടത്തുന്ന ഇറ്റാലിയൻ ടീം, ഏപ്രിൽ 16 ന് നടക്കുന്ന രണ്ടാം പാദത്തിൽ ബയേണിനെതിരെ ആതിഥേയത്വം വഹിക്കും. ക്വാർട്ടർ ഫൈനലിലെ വിജയികൾ ബുധനാഴ്ച ആദ്യ പാദം കളിക്കുന്ന ബൊറൂസിയ ഡോർട്ട്മുണ്ടിനെയോ ബാഴ്‌സലോണയെയോ നേരിടും.
ഗോൾകീപ്പർ മാനുവൽ ന്യൂയർ, അറ്റാക്കിംഗ് മിഡ്ഫീൽഡർ ജമാൽ മുസിയാല, മൂന്ന് ഡിഫന്‍ഡര്‍മാര്‍ എന്നിവരുൾപ്പെടെ നിരവധി പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയ ബയേണിന് ആദ്യ 15 മിനിറ്റിൽ മൈക്കൽ ഒലീസ്, കെയ്ൻ എന്നിവരിലൂടെ രണ്ട് അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാല്‍ അവയൊന്നും വലയിലേക്ക് വീഴ്‌ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
'ഇന്‍റര്‍ 2-1 എന്ന നിലയിലാണ്, വിജയിക്കാൻ ഞങ്ങൾ മിലാനിലേക്ക് പോകുമെന്ന് ബയേൺ പരിശീലകൻ വിൻസെന്‍റ് കൊമ്പാനി പറഞ്ഞു. ഞങ്ങൾ തോറ്റു, രണ്ട് പകുതികളിലും അവസരങ്ങൾ ലഭിച്ചു, പക്ഷേ ഫലങ്ങൾ എല്ലായ്‌പ്പോഴും ന്യായമായിരിക്കില്ല. മിലാനിലെ ഞങ്ങളുടെ സാധ്യതകളിൽ ഇപ്പോഴും പൂർണ്ണമായും വിശ്വസിക്കുന്നുണ്ടെന്ന് കൊമ്പാനി കൂട്ടിച്ചേര്‍ത്തു.
Frattesi wins it for Inter in Munich ⚫🔵#UCL pic.twitter.com/gcrwKm9xea
— UEFA Champions League (@ChampionsLeague) April 8, 2025