ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ഡൽഹി ക്യാപിറ്റൽസിനെ (ഡിസി) നേരിടും. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7:30 മുതൽ മത്സരം നടക്കും. ഇത്തവണ തോൽവിയറിയാത്ത ഏക ടീമാണ് ഡൽഹി ക്യാപിറ്റൽസ്. കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ചു. അതേസമയം, ആർസിബി മികച്ച പ്രകടനം കാഴ്‌ചവയ്ക്കുകയും നാല് മത്സരങ്ങളിൽ മൂന്നെണ്ണം വിജയിക്കുകയും ചെയ്‌തു. പോയിന്‍റ് പട്ടികയിൽ ഡൽഹിയും ആർസിബിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
The Chinnaswamy is ready to roar! 🐯
— Star Sports (@StarSportsIndia) April 10, 2025
KL & Axar look to extend DC’s unbeaten run, but Kohli, Bhuvi & Hazlewood stand guard at home. 🥳
A Rivalry Week showdown awaits! #IPLRivalryWeek ⚔#IPLonJioStar 👉 #RCBvDC | THU, 10 Apr | 6:30 PM LIVE on Star Sports 1, Star Sports 1 Hindi… pic.twitter.com/H9Q0ybnwO4
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ശക്തരായ ടീമുകളെയാണ് ആർസിബി പരാജയപ്പെടുത്തിയത്. എന്നാല്‍ ആദ്യ ഹോം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ടു. ഇന്ന്, ഡൽഹിയുടെ വിജയക്കുതിപ്പിന് തടയിടാനും ആരാധകർക്ക് മുന്നിൽ വലിയ വിജയം നേടാനുമാണ് ആർസിബി ശ്രമിക്കുന്നത്.
LET’S. ROAR. MACHA! 🐅 pic.twitter.com/kXfBzxnwBj
— Delhi Capitals (@DelhiCapitals) April 10, 2025
അതേസമയം, ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസ് തകര്‍പ്പന്‍ ഫോമിലാണ്. അക്‌സര്‍ പട്ടേലിന്‍റെ നേതൃത്വത്തില്‍ ടീം ഇതുവരെ മികച്ച പ്രകടനമാണ് നടത്തിയത്. ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിംഗ്‌സ് തുടങ്ങിയ ടീമുകളെ പരാജയപ്പെടുത്തിയ ഡൽഹി ടൂർണമെന്‍റിൽ തോൽവിയറിയാതെ തുടരുകയാണ്. ഇന്ന്, ആർസിബിക്കെതിരായ മത്സരത്തിൽ വിജയക്കുതിപ്പ് നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
ബെംഗളൂരുവും ഡൽഹിയും തമ്മിൽ ഇതുവരെ ആകെ 31 മത്സരങ്ങൾ കളിച്ചതില്‍ ആർസിബി 19 തവണ വിജയിച്ചു. അതേസമയം, ഡിസി 11 മത്സരങ്ങളിലാണ് ജയിച്ചത്. ഒരു മത്സരം അനിശ്ചിതത്വത്തിലായിരുന്നു. ഇരു ടീമുകളും തമ്മിൽ കഴിഞ്ഞ 5 മത്സരങ്ങളിൽ ആർസിബി ആധിപത്യം പുലർത്തുകയും 4 മത്സരങ്ങളിൽ ജയിക്കുകയും ചെയ്തു.
𝐓𝐞𝐥𝐥 𝐲𝐨𝐮 𝐚𝐥𝐥 𝐚𝐛𝐨𝐮𝐭 𝐢𝐭 𝐰𝐡𝐞𝐧 𝐈 𝐬𝐞𝐞 𝐲𝐨𝐮 𝐚𝐠𝐚𝐢𝐧. 🥹
— Royal Challengers Bengaluru (@RCBTweets) April 9, 2025
Great to catch up with you, Faf! ❤@faf1307 | #PlayBold #ನಮ್ಮRCB pic.twitter.com/0on8t9miDI
ഇരു ടീമുകളുടെയും സാധ്യതാ താരങ്ങള്‍
ആര്‍സിബി: വിരാട് കോലി, ഫിൽ സാൾട്ട്, ദേവ്ദത്ത് പടിക്കൽ, രജത് പതിദാർ, ലിയാം ലിവിംഗ്‌സ്റ്റൺ, ജിതേഷ് ശർമ, ടിം ഡേവിഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസിൽവുഡ്, യാഷ് ദയാൽ. ഇംപാക്ട് പ്ലെയർ: റാസിഖ് സലാം/സുയാഷ് ശർമ്മ.
ഡിസി: ഫാഫ് ഡു പ്ലെസിസ്, ജെയ്ക്ക് ഫ്രേസർ-മക്ഗുർക്ക്, അഭിഷേക് പോറൽ, ട്രിസ്റ്റൻ സ്റ്റബ്സ്, കെ എൽ രാഹുൽ, അക്‌സർ പട്ടേൽ, അശ്‌തോഷ് ശർമ്മ, വിപ്രജ് നിഗം, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, മുകേഷ് കുമാർ. ഇംപാക്റ്റ് പ്ലെയർ: മോഹിത് ശർമ്മ/ടി നടരാജൻ.