ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 471 ന് പുറത്തായി. വെറും 41 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് അവസാനത്തെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായത്. രണ്ടാം ദിനം ടീമിന് 112 റൺസ് മാത്രമേ നേടാനായുള്ളൂ. നായകന്‍ ശുഭ്‌മന്‍ ഗില്ലിന്‍റേയും ഋഷഭ് പന്തിന്‍റേയും ജയ്സ്വാളിന്‍റേയും സെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കെത്തിയത്. ഇംഗ്ലണ്ടിനായി ജോഷ് ടംഗും ബെൻ സ്റ്റോക്സും നാലുവീതം വിക്കറ്റെടുത്തു.
359 റണ്‍സില്‍ മൂന്നുവിക്കറ്റ് നഷ്ടത്തിലാണ് രണ്ടാംദിനം ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. ടീം സ്‌കോര്‍ 91-ല്‍ നില്‍ക്കുമ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. രാഹുലിനെ ബ്രൈഡന്‍ കാഴ്‌സെ ജോ റൂട്ടിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. നായകന്‍ ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തും ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ടു. ടീം സ്കോർ 430-ൽ നിൽക്കേ ഷൊയിബ് ബാഷിർ കൂട്ടുകെട്ട് പൊളിച്ചു. 227 പന്തില്‍ 147 റൺസെടുത്ത ഗില്ലാണ് പുറത്തായത്. 19 ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടെയായിരുന്നു ഗില്ലിന്‍റെ ഇന്നിംഗ്‌സ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Innings Break! #TeamIndia posted 4⃣7⃣1⃣ on the board! 💪
— BCCI (@BCCI) June 21, 2025
1⃣4⃣7⃣ for captain Shubman Gill
1⃣3⃣4⃣ for vice-captain Rishabh Pant
1⃣0⃣1⃣ for Yashasvi Jaiswal
4⃣2⃣ for KL Rahul
Over to our bowlers now! 👍
Updates ▶️ https://t.co/CuzAEnAMIW #ENGvIND | @ShubmanGill |… pic.twitter.com/mRsXBvzXKx
പിന്നാലെ ബാറ്റര്‍മാര്‍ നിരനിരയായി പുറത്തായി. എട്ടു വർഷങ്ങൾക്കു ശേഷം ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തിയ മലയാളി താരം കരുൺ നായർ ഡക്കായി മടങ്ങിയത് തിരിച്ചടിയായി. ഋഷഭ് പന്ത് 134 റണ്‍സെടുത്ത് തിളങ്ങി. 12 ഫോറുകളും 6 സിക്‌സറുകളും താരത്തിന്‍റെ ബാറ്റില്‍ നിന്ന് പിറന്നു. സെഞ്ചുറി നേടിയതോടെ ഹെൽമറ്റ് ഊരിയ താരം ഗ്രൗണ്ടിൽ മലക്കം മറിഞ്ഞ് ആഘോഷിച്ചു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന റെക്കോർഡ് പന്ത് സ്വന്തമാക്കി.
നേരത്തെ, ജയ്‌സ്വാള്‍ 101 റണ്‍സ് നേടിയിരുന്നു. കെ.എല്‍ രാഹുല്‍ (42), സായി സുദര്‍ശന്‍ (പൂജ്യം), ശാര്‍ദുല്‍ താക്കൂര്‍(1), ജസ്പ്രീത് ബുംറ(0), രവീന്ദ്ര ജഡേജ(11), പ്രസിദ്ധ് കൃഷ്ണ(1) എന്നിവർ കൂടി പുറത്തായതോടെ ഇന്ത്യൻ ഇന്നിങ്സ് 471 ൽ അവസാനിച്ചു. മുഹമ്മദ് സിറാജ് മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു.
മോശം റെക്കോർഡ്
രണ്ടാം ദിവസത്തെ മോശം ബാറ്റിംഗ് കാരണം ഇന്ത്യയ്ക്ക് നാണക്കേടായ ഒരു റെക്കോർഡും ലഭിച്ചു. മൂന്ന് വ്യക്തിഗത സെഞ്ച്വറികൾ നേടിയിട്ടും ഇന്ത്യ ഏറ്റവും കുറഞ്ഞ സ്കോറിൽ ഓൾ ഔട്ടായി. നേരത്തെ ഈ റെക്കോർഡ് ദക്ഷിണാഫ്രിക്കയുടെ പേരിലായിരുന്നു. 2016 ൽ മൂന്ന് കളിക്കാർ സെഞ്ച്വറി നേടിയിട്ടും അവർക്ക് 475 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.
ഒരു ഇന്നിംഗ്സിൽ മൂന്ന് സെഞ്ച്വറികൾ നേടിയതിനു ശേഷം കുറഞ്ഞ സ്കോറിന് ഓൾ ഔട്ടായ ടീം
471 ഇന്ത്യ vs ഇംഗ്ലണ്ട് - ഹെഡിംഗ്ലി 2025
475 ദക്ഷിണാഫ്രിക്ക vs ഇംഗ്ലണ്ട് - സെഞ്ചൂറിയൻ 2016
494 ഓസ്ട്രേലിയ v ഇംഗ്ലണ്ട് - ഹെഡിംഗ്ലി 1924
497 വെസ്റ്റ് ഇൻഡീസ് vs ഇന്ത്യ - കൊൽക്കത്ത 2002
- Also Read: ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ തകര്‍ത്താടി റിഷഭ് പന്ത്; സെഞ്ച്വറി നേട്ടത്തില്‍ ധോണിയെ മറികടന്നു - RISHABH PANT
- ALSO READ:ചരിത്രത്തിലാദ്യം; ലീഡ്സിലെ സെഞ്ചുറി, അപൂര്‍വ റെക്കോഡിട്ട് യശസ്വി ജയ്‌സ്വാള്‍
- Also Read: 'ഞങ്ങൾ സുഹൃത്തക്കളല്ല..! ക്രിസ്റ്റ്യാനോയുടെ നേട്ടങ്ങളില്‍ ബഹുമാനവും ആരാധനയുമുണ്ടെന്ന് ലയണൽ മെസ്സി - LIONEL MESSI