ലക്‌നൗ സ്‌പിന്നർ ദിഗ്‍വേഷ് രതിയുടെ വിവാദമായ 'നോട്ട്ബുക്ക് സെലിബ്രേഷന് ഒടുവില്‍ ബിസിസിഐ പൂട്ടുവീണേക്കുമെന്ന് സൂചന. ബിസിസിഐ തുടർച്ചയായി പിഴ ശിക്ഷകൾ ചുമത്തിയിട്ടും താരം ഇന്നലെയും ആഹ്ലാദ പ്രകടനം തുടരുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കെകെആർ - എൽഎസ്‌ജി മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സിലെ ഒമ്പതാം ഓവറിലായിരുന്നു സംഭവം. കൊൽക്കത്ത ഓൾറൗണ്ടർ സുനിൽ നരെയ്‌നെ തന്‍റെ രണ്ടാം പന്തിൽ പുറത്താക്കിയതിന് ശേഷമായിരുന്നു ദിഗ്‌വേഷിന്‍റെ പരിഹാസം. ഇത്തവണ ഗ്രൗണ്ടിൽ എഴുതിയാണ് താരം നോട്ട് ബുക്ക് ആഘോഷം നടത്തിയത്.
Instant impact! 💥👍🏻#DigveshRathi comes into the attack and gets the wicket of his idol, #SunilNarine! 🙌🏻
— Star Sports (@StarSportsIndia) April 8, 2025
Watch the LIVE action ➡ https://t.co/RsBcA7HaAO #IPLonJioStar 👉 #KKRvLSG | LIVE NOW on Star Sports 2, Star Sports 2 Hindi & JioHotstar! pic.twitter.com/AkNVKFeQtw
പഞ്ചാബ് കിംഗ്‌സിനെതിരായ സീസണിലെ രണ്ടാമത്തെ മത്സരത്തിലാണ് രതി ആദ്യമായി ആഘോഷം നടത്തിയത്. ഡൽഹിയിലെ സഹതാരം പ്രിയാൻഷ് ആര്യയെ പുറത്താക്കി. താരത്തിനൊപ്പം തോളോട് തോൾ ചേർന്ന് നിന്നാണ് ദിഗ്‌വേഷ് ആദ്യം ആഘോഷം നടത്തിയത്.
ഇതേതുടര്‍ന്ന് ആർട്ടിക്കിൾ 2.5 പ്രകാരമുള്ള ലെവൽ 1 കുറ്റം സമ്മതിച്ചതിന് മാച്ച് ഫീയുടെ 25% പിഴയും ഒരു ഡീമെറിറ്റ് പോയിന്‍റും താരത്തിന് ലഭിച്ചു. അടുത്ത മത്സരത്തിൽ, മുംബൈ ഇന്ത്യൻസിന്‍റെ നമൻ ധീറിനെ പുറത്താക്കിയതിനു ശേഷവും ദിഗ്‌വേഷ് ഇതാവര്‍ത്തിച്ചു. ഇത്തവണ താരം കളിക്കാരന്‍റെ അടുത്തേക്ക് നടക്കാതെ ആഘോഷിച്ചെങ്കിലും, മാച്ച് ഫീയുടെ 50% പിഴയും രണ്ട് ഡീമെറിറ്റ് പോയിന്‍റുകളും ലക്‌നൗ സ്‌പിന്നറിന് ലഭിച്ചു.
#DigveshRathi provides the breakthrough as #PriyanshArya heads back!
— Star Sports (@StarSportsIndia) April 1, 2025
P.S: Don't miss the celebration at the end! 👀✍🏻
Watch LIVE action of #LSGvPBKS ➡ https://t.co/GLxHRDQajv#IPLOnJiostar | LIVE NOW on Star Sports 1, Star Sports 1 Hindi & JioHotstar! | #IndianPossibleLeague pic.twitter.com/TAhHDtXX8n
മറ്റൊരു ഡീമെറിറ്റ് പോയിന്‍റ് കൂടി ലഭിച്ചാൽ യുവതാരത്തിന് ഒരു മത്സരത്തിൽ നിന്ന് സസ്‌പെൻഷൻ ലഭിക്കും. 2024 ലെ ഐപിഎല്ലിൽ കെകെആറിന്‍റെ ഹർഷിത് റാണയ്ക്ക് ലഭിച്ച അതേ ശിക്ഷയാകും ചുമത്തുക.ആഘോഷം മാറ്റിവെച്ചാൽ, ദിഗ്‌വേഷിന് അത് ഒരു ആരോഗ്യകരമായ നിമിഷമായിരുന്നു.
നരെയ്‌നുമായുള്ള താരത്തിന്‍റെ ആദ്യ പന്തായിരുന്നു. ദീർഘകാലമായി ദിഗ്‌വേഷിന്‍റെ ആരാധനാപാത്രമാണ് നരെയ്‌ൻ. സ്പിന്നിലുള്ള തന്‍റെ താൽപ്പര്യത്തിന് കാരണം നരെയ്‌നാണെന്ന് ദിഗ്‌വേഷ് പറഞ്ഞിട്ടുണ്ട്. മത്സരത്തിൽ 13 പന്തുകളില്‍ സുനിൽ നരെയ്ൻ 30 റൺസെടുത്താണു പവലിയനിലേക്ക് മടങ്ങിയത്. നാലോവറുകൾ 33 റൺസ് വഴങ്ങിയാണ് ദിഗ്‍വേഷ് ഒരു വിക്കറ്റു വീഴ്ത്തിയത്.
- Also Read: അന്ത ഭയം വേണം...! വിഘ്നേഷിനെ പിന്‍വലിച്ചത് ഞങ്ങള്‍ക്ക് ഗുണകരമായെന്ന് വിരാട് കോലി - VIGNESH PUTHUR
- Also Read: ഐപിഎല്ലില്‍ പിഴ ശിക്ഷയ്ക്ക് അറുതിയില്ല: ഗുജറാത്തിന്റെ ഇഷാന്ത് ശർമയ്ക്കും പണികിട്ടി - ISHANT SHARMA FINED
- Also Read: ഐപിഎല്ലിലെ ഈ 6 അൺക്യാപ്പ്ഡ് താരങ്ങളെ നോക്കിവച്ചോ...! ഇവരെ നാളെ ഇന്ത്യന്‍ ജഴ്സിയില്‍ കാണാം - IPL 2025