ദുബായ്: അടുത്ത മാസം വനിതാ ടി20 ലോകകപ്പ് മത്സരങ്ങള്‍ നടക്കാനിരിക്കെ സുപ്രധാന പ്രഖ്യാപനവുമായി ഐസിസി. പുരുഷ ടീമിന് ലഭിക്കുന്നതിന് തുല്യമായ സമ്മാനത്തുകയാണ് വനിതാ ടി20 ലോകകപ്പ് മത്സരങ്ങൾക്കുള്ള സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്.
വനിതാ ലോകകപ്പ് വിജയിക്കുന്ന ടീമിന് ഇത്തവണ 2.34 മില്യൺ യുഎസ് ഡോളർ (ഏകദേശം 20 കോടി രൂപ) നൽകും. സമ്മാനത്തുകയിൽ 134 ശതമാനം വർധനവാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ലോകകപ്പ് കിരീടം നേടിയ ദക്ഷിണാഫ്രിക്കൻ ടീമിന് 1 മില്യൺ യുഎസ് ഡോളർ ക്യാഷ് പ്രൈസായിരുന്നു ലഭിച്ചത്.
1.17 മില്യൺ ഡോളറാകും റണ്ണേഴ്സ് അപ്പിന് ലഭിക്കുക. 2023ൽ 500,000 ഡോളറായിരുന്നു. സെമി-ഫൈനലിൽ പ്രവേശിക്കുന്ന ടീമുകളുടെയും സമ്മാനത്തുകയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. സെമി-ഫൈനലിസ്റ്റുകൾക്ക് 675,000 ഡോളർ വീതം ലഭിക്കും. 2024 ടി20 ലോകകപ്പ് കിരീടം നേടിയ പുരുഷ ടീമായ ടീം ഇന്ത്യക്ക് ഐസിസി 2.45 മില്യൺ ഡോളർ ക്യാഷ് പ്രൈസ് നൽകിയിരുന്നു. അതേസമയം, വനിതാ ടി20 ലോകകപ്പ് ഒക്ടോബർ 3 മുതൽ 20 വരെ യുഎഇയിൽ നടക്കും. സെമി ഫൈനലും ഫൈനലും ഉൾപ്പെടെ ആകെ 23 മത്സരങ്ങളാണ് നടക്കുക.
Also Read: ഏഷ്യൻ ഹോക്കി ചാമ്പ്യൻസ് ട്രോഫി; ഇന്ത്യ- ചൈന ഫൈനല്‍ പോരാട്ടം ഇന്ന് - Asian Hockey Champions Trophy