ന്യൂഡൽഹി: ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയായി 2028ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സില്‍ കോമ്പൗണ്ട് ആർച്ചറി മത്സര ഇനത്തിൽ ഉള്‍പ്പെടുത്തി. പുരുഷ സിംഗിൾസ്, വനിതാ സിംഗിൾസ്, പുരുഷ ടീം, വനിതാ ടീം, മിക്‌സഡ് ടീം എന്നീ നിലവിലുള്ള അഞ്ച് റിക്കർവ് ഇനങ്ങൾക്ക് പുറമേ, ഇനി ഒളിമ്പിക് ഗെയിംസിൽ ഒരു കോമ്പൗണ്ട് മിക്‌സഡ് ടീം മെഡൽ ഇനവും ഉണ്ടായിരിക്കും. ഇന്ത്യ ഇതുവരെ ഒളിമ്പിക് അമ്പെയ്ത്തിൽ മെഡൽ നേടിയിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Our favorite type of crossover. 🏹
— LA28 (@LA28) April 9, 2025
As part of the latest LA28 medal event program updates, we're so excited to announce a new medal event in Archery. Previously featured in the Paralympic Games, the mixed team event in Compound Bow will be an Olympic first in 2028.… pic.twitter.com/mVG95SRPZE
'ഈ ദിവസത്തിനായി വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു, ഇത് തീർച്ചയായും ഞങ്ങളുടെ ഒളിമ്പിക് മെഡൽ പ്രതീക്ഷകൾക്ക് വലിയ ഉത്തേജനം നൽകുമെന്ന് ഇന്ത്യയുടെ കോമ്പൗണ്ട് ആർച്ചർ അഭിഷേക് വർമ്മ പറഞ്ഞു. താരം ഫ്ലോറിഡയിൽ നടക്കുന്ന വേൾഡ് കപ്പ് സ്റ്റേജ് 1-ൽ ടീം വെങ്കലം നേടിയ ശേഷം പിടിഐയോട് സംസാരിക്കുയായിരുന്നു.
ആർച്ചറിയിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് മെഡൽ കോമ്പൗണ്ട് വിഭാഗത്തിൽ നിന്നായിരിക്കും. ഒളിമ്പിക്‌സിൽ ഉൾപ്പെടുത്താനുള്ള മുൻ ബിഡുകളിൽ കോമ്പൗണ്ട് ആർച്ചറിക്ക് അവസരം നഷ്ടപ്പെട്ടപ്പോൾ നിരാശാജനകമായിരുന്നു, പക്ഷേ ഞങ്ങൾ ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല,
2032 ഒളിമ്പിക്സോടെ കോമ്പൗണ്ട് ആർച്ചറിയിൽ വ്യക്തിഗത, ടീം, മിക്സഡ് എന്നീ മൂന്ന് ഇനങ്ങളും ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷയുണ്ട്. ഇന്ത്യയുടെ ഒളിമ്പിക് ദൗത്യം പ്രോത്സാഹിപ്പിക്കുന്നതിനായി റീകർവ് ആർച്ചർമാരുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു. ലോകകപ്പിൽ മിക്‌സഡ് ടീം ഇനത്തിൽ 2 സ്വർണ്ണവും 2 വെള്ളിയും 6 വെങ്കലവും അഭിഷേക് വർമ്മ നേടിയിട്ടുണ്ട്.
🚨 BIG BREAKING NEWS 🚨
— The Khel India (@TheKhelIndia) April 9, 2025
Big boost for India as Compound Archery to make a Olympic Debut at Los Angeles 2028 🏹
Compound Mixed Team Event will be added ✅ pic.twitter.com/3j6KAPAZ5T
ഇന്ത്യയുടെ കോമ്പൗണ്ട് ആർച്ചർമാർ ലോക വേദിയിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ഷാങ്ഹായ് ലോകകപ്പിൽ ഇന്ത്യ 8 മെഡലുകൾ സ്വന്തമാക്കി. ഒരു ലോകകപ്പിലെ രാജ്യത്തിന്‍റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. ഇതിൽ 4 സ്വർണം ഉൾപ്പെടെ 5 മെഡലുകൾ കോമ്പൗണ്ട് വിഭാഗത്തിൽ നിന്നാണ് നേടിയത്.
NEWS. Compound #archery to make @Olympics debut at @LA28 #compound28 https://t.co/i60AaQMoXj
— World Archery (@worldarchery) April 9, 2025
- Also Read: ക്ലബ് ലോകകപ്പിൽ പുതിയ മാറ്റങ്ങളുമായി ഫിഫ: റഫറിമാര്‍ക്ക് ബോഡി കാമറ, ഗോൾകീപ്പർമാർ കളി വൈകിപ്പിച്ചാല്‍ നടപടി - 2025 CLUB WORLD CUP
- Also Read: ഒരേയൊരു രാജാ..! ലയണൽ മെസിയുടെ ഇരട്ടഗോളില്‍ ഇന്റർ മിയാമി കോൺകാഫ് കപ്പ് സെമിയില്‍ - LIONEL MESSI
- Also Read: കരുത്ത് കാണിച്ച് ഫ്രഞ്ച് വമ്പന്മാര്: ചാമ്പ്യൻസ് ലീഗ് ക്വാർട്ടറില്‍ ആസ്റ്റൺ വില്ലയെ പിഎസ്ജി തകര്‍ത്തു - PSG BEATS ASTON VILLA