ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) രണ്ടാം പാദ സെമി പോരാട്ടത്തില്‍ ഗോവയെ 3-2 ന് പരാജയപ്പെടുത്തി ബെംഗളൂരു എഫ്‌സി ഫൈനലില്‍ പ്രവേശിച്ചു. അവസാന നിമിഷം സൂപ്പര്‍ താരം സുനിൽ ഛേത്രി നേടിയ ഗോളിന്‍റെ ബലത്തിലാണ് ബെംഗളൂരുവിന്‍റെ ജയം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആദ്യ പാദത്തിൽ 2 - 0 ന് ജയിച്ച ബെംഗളൂരു രണ്ടാം പാദത്തിൽ 2 -1 ന്‍റെ തോൽവി ഏറ്റുവാങ്ങിയെങ്കിലും അഗ്രിഗേറ്റ് സ്‌കോറിൽ 3 -2 ന്‍റെ ജയം ഉറപ്പാക്കുകയായിരുന്നു. രണ്ടാം പകുതിയുടെ അധിക സമയത്ത് ഛേത്രിയുടെ നിർണായക ഗോളാണ് ടീമിനെ കലാശപ്പോരിലേക്ക് എത്തിച്ചത്.
കളിയുടെ തുടക്കത്തില്‍ തന്നെ ആക്രമിച്ചാണ് ഗോവ മുന്നേറിയത്. നിരവധി അവസരങ്ങള്‍ ടീം സൃഷ്ടിച്ചു. എന്നാല്‍ ആദ്യ പകുതി ഗോള്‍ വീഴാതെ പിരിയുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇരുടീമുകളും പ്രതിരോധിച്ച് കളിക്കാന്‍ തുടങ്ങി. രണ്ടാം പകുതിയിലുടനീളം ബെംഗളൂരു എഫ്‌സി കണക്കുകളിൽ പ്രതിരോധം കാണിക്കുന്ന കാഴ്ചയാണ് കണ്ടത്. ബെംഗളൂരുവിനെ ഞെട്ടിച്ച് 49-ാം മിനിറ്റില്‍ ബോര്‍ജ ഹെറേരയും 88-ാം മിനിറ്റില്‍ അര്‍നാണ്ടോ സാദിക്കുമാണ് ഗോള്‍ നേടി.
CAPTAIN CLUTCH! 🫡#FCGBFC #ISL #LetsFootball #ISLPlayoffs #BengaluruFC #SunilChhetri | @chetrisunil11 @bengalurufc pic.twitter.com/csVI3KaqzJ
— Indian Super League (@IndSuperLeague) April 6, 2025
2-0 ന് മുന്നിലെത്തിയതോടെ അഗ്രിഗേറ്റ് സ്‌കോറും തുല്യമായി. പിന്നാലെ അധിക സമയത്ത് ഛേത്രി രക്ഷകനായതോടെ ബെംഗളൂരുവിന് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനായി. 93മത്തെ മിനുറ്റില്‍ ഹെഡറിലൂടെയാണ് താരം ഗോള്‍ കണ്ടെത്തിയത്. മത്സരത്തിലെ താരമായി സുനിൽ ഛേത്രിയെ തെരഞ്ഞെടുത്തു.
കൊല്‍ക്കത്തയില്‍ ഇന്നത്തെ മോഹന്‍ ബഗാനും ജംഷഡ്പൂരും തമ്മിലുള്ള രണ്ടാം സെമി മത്സരത്തിലെ വിജയികളെയാകും ഫൈനലില്‍ ബെംഗളൂരു നേരിടുക. ആദ്യ പാദ പോരാട്ടത്തില്‍ ജംഷഡ്പൂര്‍ 2 -1 ന് ജയിച്ചിരുന്നു. ഏപ്രില്‍ 12 നാണ് ഫൈനല്‍.
Chhetri’s moment with the traveling Blues. 🥺#WeAreBFC #FCGBFC #Ottige #ಒಟ್ಟಿಗ pic.twitter.com/yQYuitpEst
— Bengaluru FC (@bengalurufc) April 6, 2025
- Also Read: പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച മിഡ്ഫീൽഡറെ തിരഞ്ഞെടുത്ത് ലയണൽ മെസി - LIONEL MESSI
- Also Read: ഇടിക്കൂട്ടിലെ സിംഹമായി ഹിതേഷ്; ലോക ബോക്സിങ് കപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരന് - BOXER HITESH GULIA
- Also Read: ഹൈദരാബാദ് വീണ്ടും നനഞ്ഞ പടക്കമാകുമോ..? ജയിച്ചുകയറാന്‍ ഗുജറാത്ത്; ഇന്നത്തെ സാധ്യതാ താരങ്ങള്‍ ഇതാ..! - SRH VS GT MATCH PREVIEW