യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആഴ്‌സനൽ 15 തവണ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ 2–1ന് തകര്‍ത്തു. റയലിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരം ജയിച്ചതോടെ അഗ്രിഗേറ്റ് സ്കോറിൽ 1-5ന് ആഴ്‌സനൽ മുന്നിലെത്തി സെമി യോഗ്യത നേടി. ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ആഴ്‌സനൽ വിജയിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മറ്റൊരു ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബയൺ മ്യൂണിക്കിനെതിരെ ഇന്‍റർമിലാൻ 2–2ന് സമനിലയില്‍ പിരിഞ്ഞു. എന്നാല്‍ ആഗ്രിഗേറ്റ് സ്കോർ 4–3ന് മുന്നിലെത്തിയതോടെ ഇറ്റാലിയൻ ക്ലബ്ബായ ഇന്‍റർ മിലാനും സെമി ഫൈനൽ ഉറപ്പിച്ചു. കഴിഞ്ഞ ആഴ്‌ച നടന്ന മത്സരങ്ങളിലൂടെ ബാഴ്‌സലോണയും പിഎസ്‌ജിയും സെമി യോഗ്യത നേടിയിരുന്നു. ബാഴ്‌സ ബൊറൂസിയ ഡോർട്ട്മുണ്ടിനെ അഗ്രഗേറ്റിൽ 5-3ന് പരാജയപ്പെടുത്തിയപ്പോൾ, പിഎസ്ജി രണ്ട് പാദങ്ങളിലായി ആസ്റ്റൺ വില്ലയെ 5-4ന് പരാജയപ്പെടുത്തുകയായിരുന്നു.
സെമി ഫൈനൽ?
2025 ലെ യുസിഎൽ സെമിഫൈനൽ രണ്ട് പാദങ്ങളിലായി നടക്കും. ആദ്യ പാദ മത്സരങ്ങൾ ഏപ്രിൽ 29 നും ഏപ്രിൽ 30 നും നടക്കും, തുടർന്ന് ഒരു ആഴ്ച കഴിഞ്ഞ് മെയ് 6 നും മെയ് 7 നും രണ്ടാം പാദ മത്സരങ്ങൾ നടക്കും. ഇന്ത്യയിൽ അടുത്ത ദിവസം അതിരാവിലെയായിരിക്കും കിക്കോഫ് സമയം. ആദ്യ സെമിഫൈനലിൽ ആഴ്‌സണൽ പിഎസ്‌ജിയെ നേരിടും. രണ്ടാം മത്സരത്തില്‍ ബാഴ്‌സ ഇന്‍റര്‍ മിലാനെ നേരിടും.
Arsenal beat Real Madrid to reach the semi-finals 💪#UCL pic.twitter.com/DNqHFf7XOV
— UEFA Champions League (@ChampionsLeague) April 16, 2025
തീയതികളും ഇന്ത്യൻ സമയക്രമവും
- ഏപ്രിൽ 30: ആഴ്‌സനൽ vs പി.എസ്.ജി - 12:30 AM IST
- മെയ് 1: ബാഴ്‌സലോണ vs ഇന്‍റർ മിലാൻ- 12:30 AM IST
- മെയ് 7: ഇന്‍റർ മിലാൻ vs ബാഴ്‌സലോണ- 12:30 AM IST
- മെയ് 8: പി.എസ്.ജി vs ആഴ്‌സണൽ- 12:30 AM IST
ഇന്ത്യയിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ എങ്ങനെ കാണാം?
ഇന്ത്യയിലെ പ്രേക്ഷകർക്കായി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനോടെ സോണി എൽഐവി ആപ്പിലും വെബ്‌സൈറ്റിലും യുവേഫ ചാമ്പ്യൻസ് ലീഗ് ലൈവ് സ്ട്രീമിംഗ് ലഭ്യമാകും, അതേസമയം യുസിഎൽ 2025 സെമിഫൈനൽ സോണി സ്‌പോർട്‌സ് നെറ്റ്‌വർക്ക് - സോണി സ്‌പോർട്‌സ് ടെൻ 2, സോണി സ്‌പോർട്‌സ് ടെൻ 3 (ഹിന്ദി), സോണി സ്‌പോർട്‌സ് ടെൻ 4 (തമിഴ്/തെലുങ്ക്) ചാനലുകളിലും സംപ്രേഷണം ചെയ്യും.
Inter make it to the final four ⚫🔵#UCL pic.twitter.com/bjhdPHfxFF
— UEFA Champions League (@ChampionsLeague) April 16, 2025