പാരീസ്: ഗ്രാൻഡ് സ്ലാം ഫൈനലുകളിൽ മോശം തുടക്കങ്ങള്‍ കാര്‍ലോസ് അല്‍കറാസിന് പുതുമയല്ല. ഓരോ തവണ അങ്ങനെ സംഭവിക്കുമ്പോഴും ആ ടൂര്‍ണമെന്‍റ് നേടിയിരിക്കും. ഇത്തവണയും അങ്ങനെ തന്നെ സംഭവിച്ചു. അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടം, മൂന്നു ടൈം ബ്രേക്കുകള്‍, എന്നിട്ടും പാരിസിലെ കളിമണ്‍ കോര്‍ട്ടില്‍ മണിക്കൂറുകളോളം കിടന്ന് പരിശ്രമിച്ചിട്ടും ഫ്രഞ്ച് ഓപ്പണ്‍ കിരീടം കാര്‍ലോസില്‍ നിന്ന് തട്ടിയെടുക്കാന്‍ യാനിക് സിന്നറിന് സാധിച്ചില്ല.
4-6, 6-7 (4), 6-4, 7-6 (3), 7-6 (10-2) എന്ന സ്കോറിന് പരാജയപ്പെടുത്തി നീണ്ട അഞ്ചരമണിക്കൂറുകളോളം പോരാടിയാണ് അഞ്ചാമത്തെ കിരീടം സ്വന്തമാക്കിയത്. കളിമണ്‍- കോര്‍ട്ട് ടൂര്‍ണമെന്‍റ് ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നിനാണ് ഞായറാഴ്‌ച സാക്ഷ്യം വഹിച്ചത്.
"സാഹചര്യങ്ങൾ നിങ്ങൾക്ക് എതിരാകുമ്പോൾ, നിങ്ങൾ പോരാടിക്കൊണ്ടിരിക്കണം. ഇതൊരു ഗ്രാൻഡ് സ്ലാം ഫൈനലാണ്, ക്ഷീണിതരാകാനുള്ള സമയമല്ല, ഉപേക്ഷിക്കാനുള്ള സമയമല്ല, "എനിക്ക് അത് ആസ്വദിക്കാൻ കഴിയുമോ? യഥാർത്ഥ ചാമ്പ്യന്മാർ സൃഷ്ടിക്കപ്പെടുന്നത് അത്തരം സാഹചര്യങ്ങളിലാണ്", കാര്‍ലോസ് അല്‍കരാസ് പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ഫൈനലിൽ അലക്‌സാണ്ടർ സ്വെവരവിനോട് 2-1 ന് പിന്നിലായിപ്പോയതിന് ശേഷമുള്ള അൽകരാസിന്‍റെ രണ്ടാമത്തെ ഫ്രഞ്ച് ഓപ്പൺ കിരീടമാണിത്. 2023 ലെ വിംബിൾഡൺ ഫൈനലിൽ നൊവാക് ജോക്കോവിച്ചിനെതിരെ അഞ്ച് സെറ്റ് വിജയിച്ചതിന് ശേഷമുള്ള കിരീടമാണിത്.
1968 ൽ ആരംഭിച്ച ഓപ്പണില്‍ രണ്ട് സെറ്റുകൾ പിന്നിട്ടു നിന്ന ശേഷം ഒരു ഗ്രാൻഡ് സ്ലാം ഫൈനൽ നേടുന്ന ഒമ്പതാമത്തെ കളിക്കാരനായി അല്‍കാരസ് മാറി. 1974 ൽ ഫ്രഞ്ച് ഓപ്പണിൽ മാനുവൽ ഒറാന്‍റസിനെതിരെ ബ്യോൺ ബോർഗ് നേടിയ മത്സരമായിരുന്നു ആദ്യത്തേത്. അവിടെ ഇവാൻ ലെൻഡലും ആൻഡ്രെ അഗാസിയും ഇതേ നേട്ടം കൈവരിച്ചു. ഓസ്‌ട്രേലിയൻ ഓപ്പണിൽ റാഫേൽ നദാലും സിന്നറും ഇതേ നേട്ടം കൈവരിച്ചിരുന്നു.
ഗ്രാൻഡ് സ്ലാം ഫൈനലിൽ സിന്നർ തോൽക്കുന്നത് ഇതാദ്യമായിരുന്നു. എന്നാൽ 22-ാം വയസ്സിൽ തന്‍റെ കരിയറിലെ 20-ാം കിരീടം നേടിയ അൽകറാസിനോട് തുടർച്ചയായി അഞ്ചാം തവണയാണ് അദ്ദേഹം തോൽക്കുന്നത്.
ഓപ്പൺ യുഗത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫ്രഞ്ച് ഓപ്പൺ ഫൈനൽ കൂടിയായിരുന്നു ഇത് - 5 മണിക്കൂറും 29 മിനിറ്റും -. വളരെ കടുത്ത മത്സരമായിരുന്നു അത്. മത്സരത്തിന്‍റെ 12 മിനിറ്റോളം നീണ്ട ഓപ്പണിംഗ് ഗെയിം യാനിക് സിന്നറാണ് ആദ്യം വിജയിച്ചത്. തുടര്‍ന്ന് അല്‍കാരസും തിരിച്ചടിച്ചു. ആ സമയം സ്കോര്‍ 2-2 എന്ന നിലയിലായി. എന്നാല്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തില്‍ സിന്നല്‍ വീണ്ടും 5-4 ന് മുന്നിലെത്തി. ആദ്യ സെറ്റ് 6-4 ന് സിന്നര്‍ സ്വന്തമാക്കി നിലവിലെ ചാമ്പന്യനെ പ്രതിരോധത്തിലാക്കി.
രണ്ടാം സെറ്റില്‍ ഇറ്റാലിയന്‍ താരത്തിനായിരുന്നു ആധിപത്യം. 3-0 എന്ന നിലയില്‍ സിന്നര്‍ മുന്നിലെത്തി. ഇതോടെ അല്‍കാരസ് പ്രതിരോധത്തിലായി. ഗെയിം ജയിച്ച് 5-5 എന്ന സ്കോർ നേടിയപ്പോൾ കാണികള്‍ ആവേശത്തോടെയാണ് ഇത് നോക്കിയിരുന്നത്. അൽകറാസ് ഒരു അത്ഭുതകരമായി ക്രോസ്-കോർട്ട് ബാക്ക്ഹാൻഡ് നടത്തി സ്കോർ 6-6 ആക്കി. രണ്ടാം സെറ്റ് 7-6 ന് ടൈ ബ്രേക്കറിലേക്ക് നീട്ടിയെടുക്കാന്‍ അല്‍കാരസിന് കഴിഞ്ഞു. എന്നാല്‍ 7-4 ന് സിന്നര്‍ വിജയിച്ചു. ആദ്യ രണ്ടും സെറ്റും അല്‍കാരസ് കൈവിട്ടു.
മൂന്നാം സെറ്റില്‍ കാണികള്‍ ആവേശത്തോടെ നോക്കിയിരുന്നു. ആദ്യ ഗെയിമില്‍ 2-1 ന് മുന്നിലെത്തി സിന്നറിനെ പ്രതിരോധത്തിലാക്കി. അല്‍കാരസ് തിരിച്ചുവരവിന് ഒരുങ്ങിയതോടെ 4-5 എന്ന നിലയില്‍ എത്തി. സിന്നറിന്‍റെ ആധിപത്യം കൈവിട്ടതോടെ വീണ്ടും മൂന്നാം സെറ്റില്‍ പോരാട്ടം കടുത്തു. മൂന്നാം സെറ്റ് 4-6 നാണ് വിജയിച്ചത്.
നാലാം സെറ്റിലും വിട്ടുകൊടുക്കാതെ അല്‍ക്കാരസ് പോരാടി. തുടക്കത്തില്‍ തുല്യശക്തികളുടെ പോരാട്ടമായിരുന്നുവെങ്കില്‍. അവസാനഘട്ടമായപ്പോഴേക്കും 6-6 എന്ന സ്കോറില്‍ എത്തി. ഇതോടെ നാലാം സെറ്റിലും ടൈ ബ്രേക്ക്. എന്നാല്‍ നാലാം സെറ്റിലെ ടൈ ബ്രേക്കില്‍ 3-7 എന്ന നിലയില്‍ അല്‍കാരസ് വിട്ടുകൊടുക്കാതെ പിടിച്ചു നിന്നു.
കടുത്ത മത്സരം അഞ്ചാം സെറ്റിലേക്ക് കടന്നതോടെ കാണികള്‍ കാര്‍ലോസ് കാര്‍ലോസ് എന്ന് ആര്‍ത്തു വിളിച്ചു. കടുത്ത മത്സരമായിരുന്നു കാര്‍ലോസും സിന്നറും തമ്മില്‍. വിട്ടുകൊടുക്കാതെയുള്ള പോരാട്ടമായിരുന്നു അത്. അഞ്ചാം മത്സരത്തിലും 6-6 എന്ന ടൈ ബ്രേക്കിലെത്തി. അവസാന ടൈ ബ്രേക്കില്‍ 2-10 എന്ന നിലയില്‍ വിജയിച്ചതോടെ അല്‍കാരസ് ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍ കിരീടം നേടി.
കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ അൽകറാസ് സിന്നറെ പരാജയപ്പെടുത്തി. സെറ്റുകളിൽ 2-1 ന് പിന്നിലായിരുന്ന ശേഷമാണ് തിരിച്ചുവന്നത്. കഴിഞ്ഞ മാസം നടന്ന ഇറ്റാലിയൻ ഓപ്പൺ ഫൈനലിൽ കാര്‍ലോസ് സിന്നറിനെ പരാജയപ്പെടുത്തി - സിന്നർ ഉത്തേജക മരുന്ന് ഉപയോഗ വിലക്കിൽ നിന്ന് തിരിച്ചെത്തിയ ടൂർണമെന്റായിരുന്നു അത്. ഈ വർഷം കളിമണ്ണിൽ 22-1 എന്ന റെക്കോർഡ് ഇപ്പോൾ അൽകറാസിന് സ്വന്തമാണ്.