ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനെതിരായ ആഴ്‌സനലിന്‍റെ ജയം ഒരു പ്രധാന നേട്ടമാണെന്ന് ബുക്കായോ സാക പ്രശംസിച്ചു. യൂറോപ്പിൽ കളിക്കാനും ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നിനെ ഹോം, എവേ മത്സരങ്ങളിൽ തോൽപ്പിക്കാനും കഴിയുമെന്ന് ഞങ്ങൾ കാണിച്ചുതന്നുവെന്നും ടീമിന്‍റെ പ്രകടനത്തില്‍ അഭിമാനമുണ്ടെന്നും താരം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ഗണ്ണേഴ്‌സ് മൂന്നാം തവണയാണ് സെമിയില്‍ പ്രവേശിക്കുന്നത്. നേരത്തെ 2005-06 ലും 2008-09 ലും ടീം കളിച്ചിട്ടുണ്ട്. 16 വർഷത്തിന് ശേഷമാണ് ആഴ്‌സനല്‍ തിരിച്ചുവരുന്നത്. സെമിയില്‍ പിഎസ്‌ജിയെയാണ് ഗണ്ണേഴ്‌സ് നേരിടുന്നത്.
Writing the next chapter - TOGETHER 👊 pic.twitter.com/wnVxePE2sY
— Arsenal (@Arsenal) April 16, 2025
2006 ൽ ബാഴ്‌സലോണയോടാണ് തോറ്റ് പുറത്തായത്. 30-ാം തവണയാണ് ഒരു ഇംഗ്ലീഷ് ടീം സെമി ഫൈനലിലെത്തുന്നത്. സാധാരണ സ്പാനിഷ് ടീമുകൾ മാത്രമാണ് ഈ നേട്ടം കൂടുതൽ തവണ നേടിയത്. ആഴ്‌സനലിനായി 16 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് 15 ഗോളുകളിൽ സാക്ക നേരിട്ട് പങ്കാളിയായിട്ടുണ്ട്. ഒമ്പത് ഗോളുകളും ആറ് അസിസ്റ്റുകളും താരം ടീമിന് സംഭാവന ചെയ്‌തു.
യൂറോപ്യൻ മത്സരങ്ങളിൽ റയൽ മാഡ്രിഡിനെതിരെ മൂന്ന് വിജയങ്ങളും ഒരു സമനിലയുമായി ആഴ്‌സനൽ തോൽവിയറിയാതെയാണ് മുന്നേറുന്നത്. ടൂർണമെന്റിന്‍റെ ചരിത്രത്തിൽ ലോസ് ബ്ലാങ്കോസിനെതിരെ ലിയോൺ മാത്രമാണ് ഇതുവരെ തോൽവിയറിയാത്ത ടീം. ലിവർപൂളിനെയും ആസ്റ്റൺ വില്ലയെയും നേരത്തെ പുറത്താക്കിയ പിഎസ്‌ജിയെ നേരിടാൻ കാത്തിരിക്കുമ്പോൾ, ആദ്യ പാദത്തിൽ സ്വന്തം മൈതാനത്ത് ഒരു വെല്ലുവിളി നിറഞ്ഞ മത്സരമാണ് ആഴ്‌സനല്‍ പ്രതീക്ഷിക്കുന്നത്.
ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ എത്തുന്ന പത്താമത്തെ സ്പാനിഷ് മാനേജരാണ് മൈക്കൽ അർട്ടെറ്റ. റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത് തന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണെന്ന് അർട്ടെറ്റ വിശേഷിപ്പിച്ചു. റയൽലിനെതിരായ സമീപകാല പ്രകടനത്തെത്തുടർന്ന് ഏത് ടീമിനെതിരെയും ആഴ്‌സനലിന് മത്സരിക്കാനുള്ള കഴിവുണ്ട്.
Arsenal through and through ❤️ pic.twitter.com/vYM3BHR0WT
— Arsenal (@Arsenal) April 16, 2025
ഫൈനലിൽ ഇടം നേടാൻ ഇരു ടീമുകളും മത്സരിക്കുന്നതിനാൽ പി.എസ്.ജിയുമായുള്ള വരാനിരിക്കുന്ന പോരാട്ടം വാശിയേറിയതായിരിക്കും. നിലവിലെ ആവേശം നിലനിർത്തി യൂറോപ്പിലെ ഏറ്റവും മികച്ച വേദിയിൽ തങ്ങളുടെ കഴിവ് തുടർന്നും പ്രദർശിപ്പിക്കുക എന്നതാണ് ആഴ്സണലിന്‍റെ ലക്ഷ്യമെന്നും മൈക്കൽ അർട്ടെറ്റ പറഞ്ഞു.
- Also Read: ഒളിമ്പിക്സില്‍ ക്രിക്കറ്റ് മത്സരത്തിന് കാലിഫോര്‍ണിയ വേദിയാകും; തീരുമാനം ഐസിസി സ്വാഗതം ചെയ്‌തു - CRICKET IN LOS ANGELES 2028
- Also Read: തിരിച്ചടിയില്‍ നിന്ന് കരകയറുമോ..! മുംബൈ ഇന്ത്യൻസ് ഇന്ന് ഹൈദരാബാദിനെ നേരിടും - MI VS SRH MATCH PREVIEW