ETV Bharat / sports

ഇടിക്കൂട്ടിലെ സിംഹമായി ഹിതേഷ്; ലോക ബോക്‌സിങ് കപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ - BOXER HITESH GULIA

ബോക്‌സിങ് കപ്പില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി ഹിതേഷ് ഗുലിയ മാറി.

ഹിതേഷ് ഗുലിയ
ഹിതേഷ് ഗുലിയ (Boxing Federation of India)
author img

By ETV Bharat Sports Team

Published : April 6, 2025 at 1:07 PM IST

2 Min Read

ബ്രസീൽ: ബ്രസീലില്‍ നടക്കുന്ന വേൾഡ് ബോക്‌സിങ് കപ്പില്‍ സ്വർണ്ണ മെഡൽ നേടി ബോക്‌സർ ഹിതേഷ് ഗുലിയ (20) ചരിത്രം കുറിച്ചു. 70 കിലോഗ്രാം വിഭാഗത്തിലാണ് താരത്തിന്‍റെ സുവര്‍ണ നേട്ടം. ഫൈനലിൽ എതിരാളിയായ ഇംഗ്ലണ്ടിന്‍റെ ഒഡെൽ കമാര വാക്കോവർ നൽകിയതിനെത്തുടർന്ന് ഹിതേഷ് പോഡിയം കീഴടക്കുകയായിരുന്നു. ബോക്‌സിങ് കപ്പില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി ഹിതേഷ് മാറി. ടൂര്‍ണമെന്‍റിലെ ഇന്ത്യയുടെ ഏക സ്വര്‍ണമെഡലാണ് താരം നേടിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ടൂർണമെന്‍റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഹിതേഷ് സെമിഫൈനലിൽ ഫ്രാൻസിന്‍റെ മക്കോണ്‍ ട്രോറിനെ 5-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് കലാശപ്പോരിലേക്ക് യോഗ്യത നേടിയത്. ക്വാർട്ടറില്‍ ഇറ്റലിയുടെ ഗബ്രിയേൽ ഗൈഡി റോണ്ടാനിയെ 3-2ന് താരം പരാജയപ്പെടുത്തിയത്.

ഹരിയാനയിലെ ഝൻജാര്‍ സ്വദേശിയാണ് ഹിതേഷ് ഗുലിയ. ഇന്ത്യൻ നാവികസേനയിൽ ഉദ്യേഗസ്ഥനായ ഹിതേഷ് സമീപകാലത്ത് ദേശീയ തലത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. സീനിയർ നാഷണൽ ബോക്‌സിങ് ചാമ്പ്യൻഷിപ്പിലും 38-ാമത് ഉത്തരാഖണ്ഡ് നാഷണൽ ഗെയിംസിലും താരം സ്വർണ്ണ മെഡൽ നേടി.

അതേസമയം പുരുഷന്മാരുടെ 65 കിലോഗ്രാം പുരുഷ വിഭാഗം ഫൈനലിൽ യൂറി റെയ്‌സിനോട് അഭിനാഷ് ജാംവാൾ പരാജയപ്പെട്ട് വെള്ളി നേടി. കൂടാതെ, ടൂര്‍ണമെന്‍റില്ർ ഇന്ത്യയിലെ നാല് ബോക്‌സമാർ വെങ്കല മെഡലുകൾ സ്വന്തമാക്കി. ലോക ബോക്സിംഗ് കപ്പിൽ ഇന്ത്യ ഒരു സ്വർണ്ണവും ഒരു വെള്ളിയും നാല് വെങ്കല മെഡലുകളുമാണ് നേടിയത്. 2024 ലെ പാരീസ് ഒളിമ്പിക്‌സിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഇന്ത്യൻ ബോക്‌സർമാരുടെ ആദ്യ അന്താരാഷ്ട്ര ടൂർണമെന്‍റ് കൂടിയാണിത്.

2025 ലെ ലോക ബോക്‌സിങ് കപ്പിൽ മെഡലുകൾ നേടിയ ഇന്ത്യക്കാർ

  1. ഹിതേഷ് ഗുലിയ (70 കിലോഗ്രാം) - സ്വർണം
  2. അഭിനാഷ് ജാംവാൾ (65 കിലോഗ്രാം) - വെള്ളി
  3. ജാദുമാനി സിംഗ് (50 കിലോഗ്രാം), സച്ചിൻ സിവാച്ച് (60 കിലോഗ്രാം), വിശാൽ (90 കിലോഗ്രാം), മനീഷ് റാത്തോഡ് (55 കിലോഗ്രാം) - വെങ്കലം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.