ഡൽഹി: ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ കളിക്കാരനെന്ന നേട്ടത്തിലെത്തി ആർസിബി താരം ഭുവനേശ്വർ കുമാർ. ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് ഭുവനേശ്വര്‍ ചരിത്രം കുറിച്ചത്. കൂടാതെ ഐപിഎല്ലിൽ കൂടുതൽ വിക്കറ്റുകൾ നേടിയ ആദ്യ ഫാസ്റ്റ് ബൗളറായും താരം മാറി.
ഇന്നലത്തെ മത്സരത്തില്‍ നാല് ഓവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് താരം വീഴ്ത്തി. ഭുവനേശ്വർ കുമാറിന് മുമ്പ് ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളർ എന്ന പദവി വഹിച്ചിരുന്ന മുൻ ഇന്ത്യൻ സ്പിന്നർ പിയൂഷ് ചൗളയെ മറികടന്നാണ് താരം നേട്ടം കൈവരിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
185 മത്സരങ്ങളിൽ നിന്ന് 193 വിക്കറ്റുകൾ വീഴ്ത്തിയ ഭുവനേശ്വർ ഇപ്പോൾ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ കളിക്കാരനാണ്. 169 മത്സരങ്ങളിൽ നിന്ന് 214 വിക്കറ്റുകൾ വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹൽ മാത്രമാണ് താരത്തിന് മുന്നിലുള്ളത്. 192 മത്സരങ്ങളിൽ നിന്ന് 192 വിക്കറ്റുകൾ നേടിയ പീയുഷ് ചൗള ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് വീണു.
അതേസമയം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടി. ഡൽഹിക്ക് വേണ്ടി കെഎൽ രാഹുൽ 39 പന്തിൽ 3 ഫോറുകൾ സഹിതം 41 റൺസ് നേടിയപ്പോൾ, ട്രിസ്റ്റൻ സ്റ്റബ്സ് 18 പന്തിൽ 5 ഫോറുകളും 1 സിക്സും സഹിതം 34 റൺസ് നേടി.
ഫാഫ് ഡു പ്ലെസിസ് 22 റൺസും അഭിഷേക് പോറൽ 28 റൺസും നേടി. ആർസിബിക്ക് വേണ്ടി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റും ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റും വീഴ്ത്തി. വിജയ ലക്ഷ്യം പിന്തുടര്‍ന്ന നാലു വിക്കറ്റ് നഷ്ടത്തിൽ ഒൻപതു പന്തുകൾ ബാക്കി നില്‍ക്കെ വിജയത്തിലെത്തി.ക്രുനാൽ പാണ്ഡ്യയും (47 പന്തിൽ 73), വിരാട് കോലിയും (47 പന്തിൽ 51) അർധ സെഞ്ചറി നേടി.
Watch Bhuvneshwar Kumar stands tall with skillful 3/33 🎥🔽#TATAIPL | #DCvRCB
— IndianPremierLeague (@IPL) April 27, 2025
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങള്‍
- 214 - യുസ്‌വേന്ദ്ര ചാഹൽ
- 193 – ഭുവനേശ്വർ കുമാർ*
- 192 - പിയൂഷ് ചൗള
- 187 - സുനിൽ നരൈൻ
- 185 - ആർ. അശ്വിൻ
- 183 - ഡ്വെയ്ൻ ബ്രാവോ