ഹൈദരാബാദ്: ഹൈദരാബാദ് സ്വദേശിയായ ഒരു വ്യവസായി, ഐപിഎൽ ടീമുകളുമായും താരങ്ങളുമായും ബന്ധപ്പെടുന്നതിനെതിരെ ബിസിസിഐ മുന്നറിയിപ്പ് നല്‍കി. ഇയാള്‍ ലീഗിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളെ കെണിയില്‍ പെടുത്താന്‍ സജീവമായി ശ്രമിക്കുന്നുണ്ടെന്നും ഇതിനാല്‍ ഉടമകൾ, താരങ്ങള്‍, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ്, കമന്‍റേറ്റർമാർ എന്നിവര്‍ക്കും ബിസിസിഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വാതുവെപ്പുകാരുമായി ബന്ധമുള്ള മുന്‍പ് അഴിമതി പ്രവർത്തനങ്ങളിൽ ഏര്‍പ്പെട്ട ഈ വ്യവസായി ഐപിഎൽ പങ്കാളികളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്ന് ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റിന് വിവരം ലഭിച്ചിരുന്നു. ഇയാളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവര്‍ റിപ്പോർട്ട് ചെയ്യണമെന്നും ഇടപെടലുകള്‍ ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തണമെന്നും അഴിമതി വിരുദ്ധ യൂണിറ്റ് നിർദ്ദേശം നൽകി.
'Beware of a Hyderabad businessman' - BCCI's note to IPL teams
— Cricbuzz (@cricbuzz) April 16, 2025
BCCI has issued a caution to all stakeholders of the IPL about attempts to entice participants into potentially corrupt activities.
Details: https://t.co/vxdiu30SBP pic.twitter.com/TtVztsT5Rn
ആഭരണങ്ങൾ ഉൾപ്പെടെയുള്ള വിലയേറിയ സമ്മാനങ്ങൾ നൽകി ആളുകളെ വശീകരിക്കുന്നതാണ് ഇയാളുടെ പ്രവർത്തനരീതിയെന്നാണ് റിപ്പോര്‍ട്ട്. ആരാധകനെ പോലെ ഐപിഎൽ വ്യക്തികളുമായി അടുക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്.
കളിക്കാരുമായും സ്റ്റാഫുമായും സൗഹൃദം സ്ഥാപിക്കാനും സ്വകാര്യ പാർട്ടികളിലേക്ക് ക്ഷണിക്കാനുമായി ടീം ഹോട്ടലുകളിലും മത്സരങ്ങളിലും വ്യവസായിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഫ്രാഞ്ചൈസി ഉടമകളുടെ കുടുംബാംഗങ്ങൾ, കളിക്കാർ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ്, കമന്‍റേറ്റർമാർ എന്നിവരേയും ഇയാള്‍ സമീപിച്ചതായി സൂചനയുണ്ട്.
ലീഗിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടു. എല്ലാവരുടെയും സഹകരണത്തോടെ ക്രിക്കറ്റുമായി ബന്ധപ്പെട്ട അഴിമതികൾ തടയാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ബിസിസിഐ അറിയിച്ചു.
- Also Read: ചാമ്പ്യൻസ് ലീഗ്: റയൽ മാഡ്രിഡിനെതിരായ ആഴ്സനലിന്റെ ജയം സുപ്രധാന നേട്ടമെന്ന് ബുക്കായോ സാക - BUKAYO SAKA
- Also Read: ഒളിമ്പിക്സില്‍ ക്രിക്കറ്റ് മത്സരത്തിന് കാലിഫോര്‍ണിയ വേദിയാകും; തീരുമാനം ഐസിസി സ്വാഗതം ചെയ്തു - CRICKET IN LOS ANGELES 2028
- Also Read: തിരിച്ചടിയില്‍ നിന്ന് കരകയറുമോ..! മുംബൈ ഇന്ത്യൻസ് ഇന്ന് ഹൈദരാബാദിനെ നേരിടും - MI VS SRH MATCH PREVIEW