ന്യൂഡൽഹി: ഐപിഎൽ പെരുമാറ്റച്ചട്ട ലംഘനത്തിന് അക്‌സർ പട്ടേലിന് 12 ലക്ഷം രൂപ പിഴ ചുമത്തി ബിസിസിഐ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെയുണ്ടായ സ്ലോ ഓവർ റേറ്റിനാണ് 12 ലക്ഷം രൂപ പിഴ ചുമത്തിയത്. ആർട്ടിക്കിൾ 2.2 പ്രകാരമുള്ള പെരുമാറ്റച്ചട്ട ലംഘനത്തിനാണ് പിഴ ചുമത്തിയതെന്ന് ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.
'ഈ സീസണില്‍ ടീമിൻ്റെ ആദ്യ ചട്ടലംഘനം എന്ന നിലയില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിന് 12 ലക്ഷം രൂപ പിഴ വിധിക്കുന്നതായാണ്' ബിസിസിഐയുടെ വാര്‍ത്താക്കുറിപ്പ്. ബൗളിങ് ടീം നിശ്ചിത സമയത്തിനുള്ളിൽ അവരുടെ ഓവർ ക്വാട്ട പൂർത്തിയാക്കുന്നതിൽ പരാജയപ്പെടുന്നതിനെയാണ് ക്രിക്കറ്റിൽ സ്ലോ ഓവർ റേറ്റ് എന്ന് പറയുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം മത്സരത്തിൽ മുംബൈ ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയ്‌ക്ക് വിജയിക്കാനായില്ല. മുംബൈ ഇന്ത്യൻസ് 12 റൺസിന് ഡൽഹിയെ തോൽപിക്കുകയായിരുന്നു. മുംബൈയുടെ 205 റൺസ് പിന്തുടർന്ന ഡൽഹി 19 ഓവറില്‍ 193 റൺസിന് പുറത്തായി.
സീസണിൽ തുടർച്ചയായി നാല് വിജയങ്ങൾ നേടി പരാജയം അറിയാതെ മുന്നേറിയ ഡൽഹി ക്യാപിറ്റൽസിൻ്റെ ആദ്യ തോൽവിയാണിത്. മലയാളി താരം കരുൺ നായരുടെ ഉജ്വല ബാറ്റിങ് ഡൽഹിയെ പ്രതീക്ഷയിലേക്കെത്തിച്ചെങ്കിലും അവസാനം തോൽവിയ്‌ക്ക് കീഴടങ്ങുകയായിരുന്നു.