യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ലണ്ടനിലെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ രാത്രി 12.30ന് നടക്കുന്ന ആദ്യ പോരാട്ടത്തില്‍ ആഴ്‌സനലും പാരീസ് സെന്‍റ് ജെർമെയ്‌നും (പിഎസ്‌ജി) തമ്മില്‍ ഏറ്റുമുട്ടും. 2008-09 സീസണിന് ശേഷം യൂറോപ്പിലെ പ്രീമിയർ ടൂർണമെന്‍റിന്‍റെ സെമിയിൽ ആദ്യമായാണ് ആഴ്‌സനൽ കളിക്കുന്നത്. എന്നാല്‍ അഞ്ച് വർഷത്തിനിടെ രണ്ടാം തവണയാണ് പിഎസ്‌ജി ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ഇറങ്ങുന്നത്. ഇരു ടീമുകളും തങ്ങളുടെ കന്നി കിരീടം നേടാനുള്ള ശ്രമത്തിലാണ്.
തുടർച്ചയായ 12 മത്സരങ്ങളിൽ തോൽവിയറിയാതെ കളിക്കുന്ന ആഴ്‌സനൽ ഇത്തവണ മികച്ച ഫോമിലാണ് ഇറങ്ങുന്നത്. എന്നാല്‍ ഇപിഎല്ലിൽ ബ്രെന്‍റ്‌ഫോര്‍ഡിനെതിരേയും ക്രിസ്റ്റൽ പാലസിനെതിരെയും നടന്ന അവസാന രണ്ട് ഹോം മത്സരങ്ങളിൽ ടീമിന് വിജയിക്കാൻ കഴിഞ്ഞില്ല. പിഎസ്‌ജിയും സമീപകാലത്ത് സ്ഥിരതയില്ലാത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ തോറ്റ ഫ്രഞ്ച് ടീം, അവസാന രണ്ട് എവേ മത്സരങ്ങളിൽ വിജയിക്കാതെ തുടരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം പരിക്കിനെ തുടര്‍ന്ന് നിരവധി ആഴ്‌സനല്‍ താരങ്ങള്‍ പുറത്താണ്. കൈ ഹാവെർട്‌സും ഗബ്രിയേൽ ജീസസും കളിക്കാന്‍ ഇറങ്ങില്ല. കൂടാതെ പ്രതിരോധത്തിൽ ഗബ്രിയേൽ മഗൽഹേസും ടകെഹിരോ ടോമിയാസുവും പരിക്ക് കാരണം ലഭ്യമാകില്ല. വാരിയെല്ലിന് പരിക്കേറ്റതിനാൽ ജോർജിഞ്ഞോ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്. ബെൻ വൈറ്റും മൈക്കൽ മെറിനോയും ക്രിസ്റ്റൽ പാലസിനെതിരായ കഴിഞ്ഞ മത്സരം നഷ്ടമായെങ്കിലും അവർ പരിശീലനത്തിലേക്ക് തിരിച്ചെത്തി.
ചാമ്പ്യൻസ് ലീഗ് തത്സമയ സ്ട്രീമിങ് വിവരങ്ങൾ
ഇന്ത്യയിലെ പ്രേക്ഷകർക്കായി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനോടെ സോണി എൽഐവി ആപ്പിലും വെബ്‌സൈറ്റിലും ലൈവ് സ്ട്രീമിംഗ് ലഭ്യമാകും. സോണി സ്‌പോർട്‌സ് നെറ്റ്‌വർക്ക് - സോണി സ്‌പോർട്‌സ് ടെൻ 2, സോണി സ്‌പോർട്‌സ് ടെൻ 3 (ഹിന്ദി), സോണി സ്‌പോർട്‌സ് ടെൻ 4 (തമിഴ്/തെലുങ്ക്) ചാനലുകളിലും സംപ്രേഷണം ചെയ്യും.
ആഴ്‌സണൽ vs പിഎസ്‌ജി സാധ്യതാ താരങ്ങള്‍
ആഴ്‌സനല്‍ (4-3-3): ഡേവിഡ് രായ, ജുറിയൻ ടിംബർ, വില്യം സലിബ, ജാക്കൂബ് കിവിയോർ, മൈൽസ് ലൂയിസ്-സ്കെല്ലി; മാർട്ടിൻ ഒഡെഗാർഡ്, മൈക്കൽ മെറിനോ, ഡെക്ലാൻ റൈസ്; ബുക്കയോ സാക്ക, ലിയാൻഡ്രോ ട്രോസാർഡ്, ഗബ്രിയേൽ മാർട്ടിനെല്ലി.
പിഎസ്‌ജി (4-3-3): ജിയാൻലൂജി ഡോണാരുമ്മ, അച്രഫ് ഹക്കിമി, മാർക്വിനോസ്, വില്ലിയൻ പാച്ചോ, നുനോ മെൻഡസ്; ഫാബിയൻ റൂയിസ്, ജോവോ നെവ്സ്, വിറ്റിൻഹ; ഖ്വിച ക്വരാറ്റ്‌സ്‌ഖീല, ഔസ്മാൻ ഡെംബെലെ, ഡിസയർ ഡൗ.
🔴 𝗠𝗔𝗧𝗖𝗛𝘿𝘼𝙔 ⚪️
— Arsenal (@Arsenal) April 29, 2025
🆚 PSG
🕗 8pm (UK)
🏆 Champions League
🏟️ Arsenal Stadium pic.twitter.com/nbxNwCFJBa
Also Read: വൈഭവ താണ്ഡവം; ഗുജറാത്തിനെ വീഴ്‌ത്തി, പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി രാജസ്ഥാൻ റോയല്‍സ് - IPL 2025