അമേരിക്കയിൽ 2025 ജൂണില്‍ നടക്കുന്ന ക്ലബ് വേൾഡ് കപ്പില്‍ നൂതന മാറ്റങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി ഫിഫ. മത്സരത്തില്‍ റഫറിമാർ ബോഡി ക്യാമറകൾ ധരിക്കുമെന്നും ഗോൾകീപ്പർ പെരുമാറ്റത്തിൽ കർശനമായ നിയമങ്ങൾ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്.
കളിയിലെ സുതാര്യത വർധിപ്പിക്കുന്നതിനും സമയം പാഴാക്കുന്നത് തടയുന്നതിനും ലക്ഷ്യമിട്ടാണ് ഫിഫയുടെ പുതിയ നീക്കം. ജൂൺ 14 ന് ആരംഭിച്ച് ജൂലൈ 13 ന് അവസാനിക്കുന്ന ടൂർണമെന്‍റില്‍ പുതിയ മാറ്റങ്ങള്‍ പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. മാച്ച് ഒഫീഷ്യലുകൾ ബോഡി ക്യാമറകൾ ഉപയോഗിക്കുന്നത് ഇന്‍റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് (IFAB) അംഗീകരിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
🚨 FIFA have announced that referees will wear body cameras during the new Club World Cup. 🏆 🌏 🎥
— Football Tweet ⚽ (@Football__Tweet) April 8, 2025
This will provide a new perspective for spectators and a better understanding of refereeing decisions. 🆕
A new rule will also be tested to punish goalkeepers who keep the ball… pic.twitter.com/WrRzoy0DAZ
ബോഡി കാമറകളിലൂടെ ആരാധകർക്ക് പുതിയൊരു വീക്ഷണകോണിൽ നിന്ന് കാഴ്ചപ്പാട് നൽകാനും പരിശീലകർക്കും ഉദ്യോഗസ്ഥർക്കും വിശകലനത്തിനുമാണെന്ന് ഫിഫ റഫറീസ് കമ്മിറ്റി ചെയർമാൻ പിയർലൂയിഗി കോളിന അഭിപ്രായപ്പെട്ടു. റഫറി തത്സമയം എന്താണ് കണ്ടതെന്ന് മനസ്സിലാക്കാൻ ഇത് വളരെ ഉപയോഗപ്രദമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഗോൾകീപ്പർമാരുടെ സമയം പാഴാക്കൽ തടയാനും ഫിഫ മാറ്റം കൊണ്ടുവരും.
Also Read: ഒരേയൊരു രാജാ..! ലയണൽ മെസിയുടെ ഇരട്ടഗോളില്‍ ഇന്‍റർ മിയാമി കോൺകാഫ് കപ്പ് സെമിയില്‍ - LIONEL MESSI
മത്സരത്തില്‍ ഗോൾകീപ്പർമാർ കളി വൈകിപ്പിച്ചാല്‍ നടപടി നേരിടേണ്ടിവരും. ഒരു ഗോൾകീപ്പർ എട്ട് സെക്കൻഡിൽ കൂടുതൽ പന്ത് പിടിച്ചാൽ, എതിർ ടീമിന് ഒരു കോർണർ കിക്ക് ലഭിക്കും. മത്സരത്തിന്‍റെ ഒഴുക്ക് നിലനിർത്തുന്നതിനും മനഃപൂർവ്വം കളി വൈകിപ്പിക്കുന്ന തന്ത്രങ്ങൾ കുറയ്ക്കുന്നതിനുമാണ് പുതിയ മാറ്റം അവതരിപ്പിക്കുന്നത്.
🚨🌍 FIFA has confirmed referees will wear body cameras during this summer's Club World Cup.
— Football Xtra™ (@FootballXtra0) April 8, 2025
A new rule will also be implemented to punish goalkeepers who keep the ball in their hands for more than 8 seconds, with a corner that will be awarded to the opposition. pic.twitter.com/nnqYliJif3
32 ടീമുകളെ പങ്കെടുപ്പിച്ച് യുഎസിലെ 12 നഗരങ്ങളിലായി ജൂൺ 14 മുതൽ ജൂലൈ 13 വരെയാണ് ടൂര്‍ണമെന്‍റ്. ജൂൺ 14 ന് മെസിയുടെ ഇന്‍റർ മയാമി ഈജിപ്‌ത് ക്ലബ്ബായ അൽ അഹ്ലിയെ നേരിടുന്നതിലൂടെ ലോകകപ്പിന് തുടക്കമാകും.
ക്ലബ് വേൾഡ് കപ്പ് 2025 ഗ്രൂപ്പുകൾ
- ഗ്രൂപ്പ് എ- അൽ അഹ്ലി, ഇന്‍റർ മയാമി, പാൽമീറസ്, പോർട്ടോ.
- ഗ്രൂപ്പ് ബി- അത്ലറ്റിക്കോ, ബോട്ടാഫോഗോ, പിഎസ്‌ജി, സിയാറ്റിൽ സൗണ്ടേഴ്‌സ്.
- ഗ്രൂപ്പ് സി- ഓക്ക്‌ലാൻഡ് സിറ്റി, ബയേൺ മ്യൂണിക്ക്, ബെൻഫിക്ക, ബൊക്ക ജൂനിയേഴ്‌സ്.
- ഗ്രൂപ്പ് ഡി- ചെൽസി, എസ്പറൻസ് ഡി ടുണിസ്, ഫ്ലെമെംഗോ, ലിയോൺ.
- ഗ്രൂപ്പ് ഇ- ഇന്‍റർ മിലാൻ, മോണ്ടെറി, റിവർ പ്ലേറ്റ്, ഉറാവ റെഡ് ഡയമണ്ട്സ്.
- ഗ്രൂപ്പ് എഫ്- ഡോർട്ട്മുണ്ട്, ഫ്ലുമിനെൻസ്, മമെലോഡി സൺഡൗൺസ്, ഉൽസാൻ എച്ച്ഡി.
- ഗ്രൂപ്പ് ജി- അൽ ഐൻ, യുവന്‍റസ്, മാഞ്ചസ്റ്റർ സിറ്റി, വൈഡാഡ് എസി.
- ഗ്രൂപ്പ് എച്ച്- അൽ ഹിലാൽ, പച്ചൂക്ക, റയൽ മാഡ്രിഡ്, റെഡ് ബുൾ സാൽസ്ബർഗ്.