ജിദ്ദ: എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് യോഗ്യത നേടി അൽ അഹ്ലി. ജിദ്ദയില്‍ നടന്ന സെമി പോരാട്ടത്തില്‍ അൽ ഹിലാലിനെ 3-1ന് തോല്‍പ്പിച്ചാണ് അഹ്ലി കലാശപ്പോരിലേക്ക് പ്രവേശിച്ചത്. 2013 ൽ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്ത അൽ-അഹ്ലിയുടെ രണ്ടാം ഫൈനലാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുൻ പ്രീമിയർ ലീഗ് കളിക്കാരായ റോബർട്ടോ ഫിർമിനോയും ഇവാൻ ടോണിയുമാണ് വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ര ണ്ടാം പകുതിയുടെ തുടക്കത്തില്‍ കലിദൗ കൗലിബാലിക്ക് ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായതോടെ പത്തുപേരുമായാണ് അല്‍ ഹിലാല്‍ കളത്തിലിറങ്ങിയത്.
FULL TIME
— Al-Ahli Saudi Club (@ALAHLI_FCEN) April 29, 2025
Al-Ahli 3️⃣ : 1️⃣ Al-Hilal
WE’RE IN THE FINAL! 💪#الأهلي_الهلال #ACLElite pic.twitter.com/2YCbhXHlSb
മത്സരം തുടങ്ങി ഒൻപത് മിനിറ്റ് പിന്നിട്ടപ്പോൾ തന്നെ അൽ-അഹ്ലി ലീഡ് സ്വന്തമാക്കി. ഇടതു വിങ്ങിൽ നിന്ന് ഗലേനോയുടെ ക്രോസ് ഫിർമിനോ സമർത്ഥമായി ഫിനിഷ് ചെയ്യുകയായിരുന്നു. 27-ാം മിനിറ്റിൽ റിയാദ് മഹ്രെസിന്‍റെ പാസ് മുതലെടുത്ത് ടോണിയും വല കുലുക്കിയതോടെ ആദ്യ പകുതിയില്‍ അൽ അഹ്ലി മുന്നിട്ടുനിന്നു. 59-ാം മിനിറ്റില്‍ സലേം അൽ ദൗസാരിയാണ് അല്‍ ഹിലാലിന്‍റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. എന്നാല്‍ നിലവിലെ സൗദി ചാമ്പ്യന്മാരായ ഹിലാലിന് തിരിച്ചുവരാന്‍ കഴിഞ്ഞില്ല.
കളി അവസാനിക്കുന്നതിന് ഒരു മണിക്കൂറിന് മുമ്പ് റോജർ ഇബാനസിനെ ഫൗൾ ചെയ്തതിന് കൗലിബാലിക്ക് രണ്ടാമത്തെ മഞ്ഞക്കാർഡ് ലഭിച്ചത്. ഇഞ്ചുറി ടൈമിന് ഏഴ് മിനിറ്റ് മുമ്പ് അൽ അഹ്‌ലിക്ക് വേണ്ടി പകരക്കാരനായി ഇറങ്ങിയ അൽ-ബ്രിക്കനാണ് മൂന്നാം ഗോൾ നേടിയത്. ഒരു ദശാബ്ദം മുമ്പ് ഉൽസാൻ ഹ്യുണ്ടായിയോട് പരാജയപ്പെട്ടതിന് ശേഷം ആദ്യ കിരീടം നേടുക എന്ന ലക്ഷ്യത്തോടെയാണ് അൽ-അഹ്‌ലി ഫൈനല്‍ ലക്ഷ്യമിടുന്നത്.
🤷♂️ pic.twitter.com/Paww7p9Mki
— Al-Ahli Saudi Club (@ALAHLI_FCEN) April 29, 2025
അൽ അഹ്‌ലി ഇതുവരെ ഏഷ്യൻ കിരീടം നേടിയിട്ടില്ല. 1986 ലും 2012 ലും ഫൈനലിൽ പരാജയപ്പെട്ടു. ഇന്ന് നടക്കുന്ന അല്‍ നസറും ജപ്പാന്‍റെ കാവസാക്കിയുടെ തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളുടമായിട്ടാണ് കിരീടപ്പോരില്‍ അല്‍ അഹ്‌ലി ഏറ്റുമുട്ടുക.