ന്യൂഡൽഹി: ഐപിഎൽ 2025 ൽ ആകെ നടക്കുന്ന 70 ലീഗ് മത്സരങ്ങളിൽ 25 എണ്ണം പൂര്‍ത്തിയായി. 5 മത്സരങ്ങളിൽ 4 എണ്ണം ജയിച്ച് 8 പോയിന്‍റുമായി ഗുജറാത്ത് ടൈറ്റൻസാണ് പട്ടികയിൽ ഒന്നാമത് നില്‍ക്കുന്നത്. സീസണിൽ ഇതുവരെ തോൽവിയറിയാതെ മുന്നേറിയ ഡൽഹി ക്യാപിറ്റൽസ്, നാല് മത്സരങ്ങളും ജയിച്ച് 8 പോയിന്‍റുകൾ സ്വന്തമാക്കി. നെറ്റ് റൺ റേറ്റിലെ നേരിയ വ്യത്യാസം കാരണമാണ് ടീം രണ്ടാം സ്ഥാനത്താണ് നില്‍ക്കുന്നത്. വെള്ളിയാഴ്ച ചെന്നൈയെ പരാജയപ്പെടുത്തി കെകെആർ മൂന്നാം സ്ഥാനത്തെത്തി. അതേസമയം, ആർസിബിയും പഞ്ചാബ് കിംഗ്‌സും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
💥#LSG’s carnage 🆚 #GT’s consistency⚡#IPLRivalryWeek gets even more interesting as #nicholaspooran leads the race for the Orange Cap, but #sais_1509 & #mitchmarsh235 are not too far behind! Who’s going to wear the cap at the end of the match? 🟠💬#IPLonJioStar 👉 #LSGvGT |… pic.twitter.com/76vmBHS35c
— Star Sports (@StarSportsIndia) April 11, 2025
പോയിന്‍റ് പട്ടികയിൽ, കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റായ സൺറൈസേഴ്‌സ് ഹൈദരാബാദ് 5 മത്സരങ്ങളിൽ 4 എണ്ണത്തിൽ തോറ്റതിന് ശേഷം 2 പോയിന്‍റുമായി പത്താം സ്ഥാനത്താണ്. അതേസമയം, 5 തവണ ഐപിഎൽ ചാമ്പ്യന്മാരായ സിഎസ്‌കെ 6 മത്സരങ്ങളിൽ 5 എണ്ണത്തിലും തോറ്റതിന് ശേഷം 9-ാം സ്ഥാനത്താണ്. 5 മത്സരങ്ങളിൽ 4 എണ്ണത്തിലും തോറ്റ മുംബൈ ഇന്ത്യൻസ് 8-ാമതും നില്‍ക്കുന്നു. രാജസ്ഥാൻ റോയൽസും ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സും യഥാക്രമം ഏഴ്, ആറ് സ്ഥാനങ്ങളിൽ തുടരുന്നു.
ഐപിഎൽ 2025 ഓറഞ്ച് ക്യാപ്പ്
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിന്‍റെ സ്റ്റാർ ബാറ്റര്‍ നിക്കോളാസ് പൂരനാണ് ഐപിഎൽ 2025 ലെ നിലവിലെ ഓറഞ്ച് ക്യാപ്പ് ഉടമ. ഇതുവരെ 5 മത്സരങ്ങളിൽ നിന്ന് 288 റൺസ് നേടിയിട്ടുള്ള പൂരനാണ് ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. ഗുജറാത്ത് ടൈറ്റൻസിന്‍റെ യുവ ബാറ്റര്‍ സായ് സുദർശൻ 5 മത്സരങ്ങളിൽ നിന്ന് 273 റൺസ് നേടി രണ്ടാമത് നില്‍ക്കുന്നുണ്ട്. ലഖ്‌നൗവിന്റെ സ്റ്റാർ ഓൾറൗണ്ടർ മിച്ചൽ മാർഷ് 265 റൺസുമായി മൂന്നാം സ്ഥാനത്താണ്.
Following the 25th match of IPL 2025, here are the current Purple Cap standings. #IPL2025 #CSKvsKKR #OrangeCap #PurpleCap #Cricket pic.twitter.com/Tw0EwAtZ9r
— GoldOnline2015 (@online_gol46809) April 12, 2025
ഐപിഎൽ 2025 പർപ്പിൾ ക്യാപ്പ്
ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ സ്റ്റാർ സ്‌പിന്നർ നൂർ അഹമ്മദ് 6 മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകൾ വീഴ്ത്തി ഒന്നാമത് നില്‍ക്കുന്നുണ്ട്. ഗുജറാത്ത് ടൈറ്റൻസിന്‍റെ സായ് കിഷോർ 5 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്താണ്. അതേസമയം, ജിടിയുടെ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ് 5 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകളുമായി മൂന്നാം സ്ഥാനത്താണ്. നാലും അഞ്ചും സ്ഥാനങ്ങളിൽ ഹാർദിക് പാണ്ഡ്യയും ഖലീൽ അഹമ്മദും ഉണ്ട്. ഇരുവരും ഇതുവരെ 10 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
- Also Read: ഐപിഎല്ലില്‍ ലഖ്‌നൗ ഇന്ന് ഗുജറാത്തിനെ നേരിടും; മത്സരത്തിലെ സാധ്യതാ താരങ്ങള്‍ ഇതാ..! - LSG VS GT MATCH PREVIEW
- Also Read: ക്ലബ് ലോകകപ്പിൽ പുതിയ മാറ്റങ്ങളുമായി ഫിഫ: റഫറിമാര്‍ക്ക് ബോഡി കാമറ, ഗോൾകീപ്പർമാർ കളി വൈകിപ്പിച്ചാല്‍ നടപടി - 2025 CLUB WORLD CUP