പച്ച മാങ്ങയുണ്ടോ? തയാറാക്കാം 'ആം പന്ന', രുചിയും ഗുണവും സമം ചേർന്നൊരു ക്ലാസിക് ഡ്രിങ്ക്!! - HEALTH BENEFITS OF AAM PANNA

പച്ച മാങ്ങ കൊണ്ട് തയാറാക്കുന്ന ഒരു ക്ലാസിക് സമ്മർ ഡ്രിങ്ക് ആണ് ആം പന്ന. ആളിത്തിരി വടക്കനാണെങ്കിലും മാങ്ങ വളരെ സുലഭമായി ലഭിക്കുന്ന കേരളത്തിലും ഈ ഒരൈറ്റം പരീക്ഷിക്കാവുന്നതാണ്. എരിവും പുളിയും മധുരവും ഒക്കെ സമം ചേർന്ന് വരുന്ന ആം പന്ന ശരീരത്തിനും ഏറെ ഗുണകരമാണ്. വേവിച്ച പച്ചമാങ്ങയിൽ നിന്ന് പൾപ്പ് എടുത്ത് ജീരകം, ഉപ്പ്, പഞ്ചസാര/ശർക്കര, പുതിനയില എന്നിവ ചേർത്താണ് ആം പന്ന തയാറാക്കുന്നത്.
(Pexels)

Published : June 10, 2025 at 4:34 PM IST
1 Min Read