ETV Bharat / lifestyle

മഴക്കാലത്ത് വളർത്തുമൃഗങ്ങൾക്കും വേണം പ്രത്യേക പരിചരണം - TIPS FOR CARING FOR PETS IN MANSOON

മഴക്കാലത്ത് വളർത്തുമൃഗങ്ങളെ ബാധിക്കുന്ന രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.

MONSOON DISEASES IN PETS  HOW TO KEEP PET HEALTHY IN MONSOON  ESSENTIAL PET CARE TIPS FOR MONSOON  MONSOON ALLERGIES IN PETS
Representative Image (Getty Images)
author img

By ETV Bharat Lifestyle Team

Published : June 5, 2025 at 3:13 PM IST

2 Min Read

ഴക്കാലത്ത് വളർത്തു മൃഗങ്ങളുടെ ആരോഗ്യം നിലനിർത്താൻ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ഈർപ്പമുള്ളതും തണുത്തതുമായ കാലാവസ്ഥയിൽ വളർത്തു മൃഗങ്ങളിൽ അണുബാധ, അലർജികൾ, ദഹന പ്രശ്‌നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ വർധിച്ചു വരാറുണ്ട്. എന്നാൽ ഇത്തരം പ്രശ്‌നങ്ങൾ തടയുന്നതിനും ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താനും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മഴക്കാലത്ത് വളർത്തുമൃഗങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും അവയെ പ്രതിരോധിക്കാനായി ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കെയെന്നും അരിയാം.

ചർമ്മ അണുബാധകൾ, ഫംഗസ് അണുബാധ
മഴക്കാലത്ത് വളർത്തു മൃഗങ്ങളുടെ കൈകാലുകൾക്കിടയിൽ ഈർപ്പം നിലനിൽക്കാനും ഇത് ഫംഗസ് അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. ഇത് ചർമ്മ പ്രശ്‌നങ്ങൾ, ശരീരഭാഗങ്ങളിൽ നിറ വ്യത്യസം, ദുർഗന്ധം എന്നിവയുണ്ടാക്കും.

ദഹന പ്രശ്‌നങ്ങൾ
മഴക്കാലത്ത് വളർത്തു മൃഗങ്ങൾ മലിനമായ വെള്ളമോ ഭക്ഷണമോ കഴിക്കാൻ സാധ്യതയുണ്ട്. ഇത് വയറിളക്കം, ഛർദ്ദി തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകും.

ചെവി അണുബാധ
മഴക്കാലത്ത് മൃഗങ്ങളിൽ ചെവി അണുബാധ വളരെ സാധാരണമാണ്.

ജലജന്യ രോഗങ്ങൾ
കെട്ടികിടക്കുന്ന വെള്ളവുമായി സമ്പർക്കം ഉണ്ടാകുന്നത് ലെപ്റ്റോസ്പൈറോസിസ് പോലുള്ള രോഗങ്ങളുടെ വ്യാപനം വർധിക്കാൻ ഇടയാക്കും. രോഗബാധിതരായ മൃഗങ്ങളുടെ മൂത്രം കലർന്ന വെള്ളത്തിലൂടെ രോഗം പകരുന്നത്.

സന്ധിവേദന
തണുപ്പുള്ളതും ഈർപ്പമേറിയതുമായ കാലാവസ്ഥയിൽ അലർജി, ശ്വസന പ്രശ്‌നങ്ങൾ, സന്ധി വേദന തുടങ്ങിയ അവസ്ഥകൾ വർധിക്കും. പ്രായ കൂടുതലുള്ള നായകളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്.

മഴക്കാലത്ത് വളർത്തുമൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമീകൃത ആഹാരം
വിറ്റാമിൻ ഇ, ആന്‍റി ഓക്‌സിഡന്‍റുകൾ, പ്രീബയോട്ടിക്കുകൾ എന്നിവ അടങ്ങിയ ഉയർന്ന ഗുണനിലവാരമുള്ള ഭക്ഷണങ്ങൾ വേണം വളർത്തു മൃഗങ്ങൾക്ക് നൽകാൻ. ഇത് രോഗപ്രതിരോധ ആരോഗ്യത്തെ ശക്തിപ്പെടുത്തുകയും ദഹന പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യും. കുടലിന്‍റെ ആരോഗ്യം നിലനിർത്താനും ഇത് ഗുണം ചെയ്യും.

ശുദ്ധജലം
ശുദ്ധമായ കുടിവെള്ളം നൽകുക. വയറിളക്കം ഉൾപ്പെടെയുള്ള ഉദര സംബന്ധമായ രോഗങ്ങൾ തടയാൻ ഇത് സഹായിക്കും. ദിവസേനെ രണ്ടു തവണ വെള്ളം മാറ്റി കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് മലിനീകരണം ഒഴിവാക്കാൻ സഹായിക്കും.

സപ്ലിമെന്‍റുകൾ നൽകുക
ആന്‍റി ഓക്‌സിഡന്‍റുകൾ, ഒമേഗ ഫാറ്റി ആസിഡുകൾ, സിങ്ക്, ഗ്ലൂക്കോസാമൈൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമായ സപ്ലിമെന്‍റുകൾ നൽകുക. ചർമ്മത്തിന്‍റെ ആരോഗ്യത്തിനും പ്രധിരോധ ശേഷി വർധിപ്പിക്കാനും സന്ധികളുടെ ചലനത്തെ പിന്തുണയ്ക്കാനും വീക്കം കുറയ്ക്കാനും ഇത് സഹായിക്കും.

പ്രകൃതിദത്ത പരിഹാരങ്ങൾ
പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഭക്ഷണത്തിൽ മഞ്ഞൾ പോലുള്ള പ്രകൃതിദത്ത പരിഹാരങ്ങൾ ഉൾപ്പെടുത്താം. ഏറ്റവും മികച്ച പ്രകൃതിദത്ത പരിഹാരങ്ങളെ കുറിച്ച് അറിയാൻ ഒരു മൃഗ ഡോക്റ്ററുടെ സഹായം തേടുക.

ഇൻഡോർ കളികൾക്ക് മുൻഗണന നൽകുക
മഴക്കാലത്ത് വളർത്തുമൃഗങ്ങളെ പുറത്തേക്ക് വിടുന്നത് കുറയ്ക്കാം. പകരം വീടിനുള്ളിൽ നിന്ന് തന്നെ അവരെ സജീവമായി നിലനിർത്തുക. അതിനായി ഇൻഡോർ ഫെച്ച് ഗെയിമുകൾ, പതിവ് വ്യായാമം എന്നിവയിലെല്ലാം ഏർപ്പെടുത്തുക. ഇത് വളർത്തു മൃഗങ്ങളെ ശാരീരികമായി സജീവമാക്കുകയും മാനസികാരോഗ്യത്തെയും പിന്തുണയ്ക്കും ചെയ്യും.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു വിദഗ്‌ധന്‍റെ നിർദേശം തേടേണ്ടതാണ്.

Also Read : കൂട്ടിനൊരു അരുമയെ വാങ്ങാന്‍ പ്ലാനുണ്ടോ?; നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.