ETV Bharat / lifestyle

വീട് വൈബാക്കാം സിമ്പിളായി; ഈ ടിപ്‌സുകള്‍ പരീക്ഷിക്കൂ - SIMPLE TIPS IN HOME DECORATION

കുറച്ച് നിറങ്ങളും,കുറച്ച് അലങ്കാര പണികളും ചെയ്‌താല്‍ നിങ്ങളുടെ വീടും സ്വതന്ത്രമായി ശ്വസിക്കും. വളരെ ചെറിയ ഇടപെടലുകളിലൂടെ നമ്മുടെ വീടുകളെ എങ്ങനെ മനോഹരമാക്കാം

PLANE  SIMPLE TIPS  HOME DECORATION  DECORATION OF HOUSE
Home Decoration (ETV Bharat)
author img

By ETV Bharat Kerala Team

Published : April 26, 2025 at 4:23 PM IST

2 Min Read

കാറ്റിന്‍റെ സുഖം അനുഭവിക്കാൻ ഇനി ബീച്ചു വരെ പോകേണ്ട. വിശാലമായ ആകാശക്കാഴ്‌ചകള്‍ ആസ്വദിക്കാന്‍ പുറത്തു പോകണമെന്നില്ല. സ്വര്‍ണ്ണപ്രഭയില്‍ വെട്ടിത്തിളങ്ങുന്ന സൂര്യ രശ്‌മികള്‍ കണ്ടാസ്വദിക്കാന്‍ വീട്ടിനകത്ത് സാധ്യമല്ലല്ലോ എന്ന് ചിന്തിച്ച് മനസ്‌ വിഷമിക്കേണ്ട. ഇവയെല്ലാം അനുഭവിക്കാൻ ഇനിയാരും വിമാന ടിക്കറ്റെടുക്കേണ്ടതില്ല. നമ്മുടെ വീട്ടില്‍ തന്നെ ഇവയൊക്കെ സാധ്യമാണ്.

PLANE  SIMPLE TIPS  HOME DECORATION  DECORATION OF HOUSE
Owl figure (ETV Bharat)

കുറച്ച് നിറങ്ങളും കുറച്ച് അലങ്കാര പണികളും ചെയ്‌താല്‍ നിങ്ങളുടെ വീടും സ്വതന്ത്രമായി ശ്വസിക്കും. വളരെ ചെറിയ ഇടപെടലുകളിലൂടെ നമ്മുടെ വീടുകളെ എങ്ങനെ മനോഹരമാക്കാമെന്നതിനെക്കുറിച്ച് ലളിതമായ ഏതാനും നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുകയാണ് അഷ്‌ണം (Ashnam) സ്ഥാപകനായ മനോജ് കുമാര്‍ ശർമ്മ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബുദ്ധ പ്രതിമ (ETV Bharat)

തുടങ്ങാം കളറിനൊപ്പം

കടല്‍ നീലയുടെ മൃദുലത, ഒരു തുള്ളി പവിഴപുറ്റ്, കുറച്ച് ഇലകള്‍, കടല്‍ തീരത്ത് നഗ്നപാദയായി നടക്കുമ്പോള്‍ പ്രകൃതിയില്‍

കാണുന്ന നിറങ്ങള്‍, സമുദ്ര തിരമാലകളെയും മണലിന്‍റെ മൃദുലതയേയും വിരിയുന്ന പൂക്കളെയും ഓര്‍മ്മിപ്പിക്കുന്നവ. ഈ

നിറങ്ങള്‍ ശബ്‌ദിക്കുന്നില്ല; ഇവ മന്ത്രിക്കുന്നു. അവ നിയന്ത്രണം ഏറ്റെടുക്കാതെ തന്നെ ടോണ്‍ ക്രമീകരിച്ചിരിക്കുന്നു.

ശാന്തത ആവശ്യമുണ്ടോ?

പച്ചയും നീലയും നിറങ്ങളിലുള്ള ബുദ്ധ പ്രതിമകള്‍ ഉപയോഗിക്കുന്നത് മുറികളില്‍ ഒരു പ്രത്യേക ഊര്‍ജം നിലനിർത്താൻ സഹായിക്കുന്നു. അതേപോലെ തന്നെയാണ് ബുദ്ധ ടീ ലൈറ്റ് ഹോള്‍ഡർ, പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ഇവയുടെ പ്രകാശം എല്ലാം നിശ്ചലമാക്കുന്ന തരത്തില്‍ കാണപ്പെടുന്നു. ബുദ്ധ പ്രതിമകള്‍ പോലെ റിങുകളോ ചെറിയ വളയങ്ങളോ കഷ്‌ണങ്ങളോ കൈവശമുണ്ടെങ്കില്‍ അവയും സമീപത്തായി വയ്ക്കു‌ന്നത് കൂടുതൽ ആകര്‍ഷകമാക്കുന്നു.

Home Furnishing (ETV Bharat)

ഒരു അമ്മ ആനയുടെയും അതിന്‍റെ കുഞ്ഞിന്‍റെയും ശിൽപ്പമായാലോ? ഇത് മനോഹരമാക്കുന്നതിന് പുറമേ ഇതിനൊരർത്ഥവുമുണ്ട്. ടർക്കോയിസ് (സമുദ്രനീല) നിറങ്ങളാല്‍ ഇവ നിർമ്മിച്ചിരിക്കുന്നതിനാൽ ടേബിളിനെയും ഷെൽഫിനെയും സൗന്ദര്യമുള്ളതാക്കുന്നു. സ്നേഹത്തിന്‍റെ പ്രതീകമായ ആർദ്രതയുണ്ടതിന്, അവ ഉച്ചത്തിലല്ല ഒന്നും മിണ്ടാതെ നിങ്ങള്‍ ഒരാളുമായി കടൽ തീരത്ത് ഇരിക്കുന്നത് പോലെ ആ ബന്ധം, ആ അടുപ്പം പോലെ ചെറുതും ലളിതവുമായ രീതിയിൽ സൃഷ്‌ടിച്ചിരിക്കുന്നു. ഇത് കാണുമ്പോള്‍ ആളുകള്‍ ഒന്നും പറയാതെ തന്നെ അവ ശ്രദ്ധിക്കുന്നു.

ALSO READ:'വരുന്ന മണ്‍സൂണ്‍ കനക്കും'; 105 ശതമാനം അധിക മഴയെന്ന പ്രവചനവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് - MONSOON REPORT

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.