ETV Bharat / lifestyle

ഈ വേനൽക്കാലത്ത് വീട് മൊത്തം തണുപ്പിക്കാൻ ഇത് മാത്രം മതി... വെറും 1000 രൂപയ്‌ക്ക് സ്വന്തമാക്കാം - STAY COOL THIS SUMMER

ഭീമൻ തുക മുടക്കി എസി വാങ്ങാനാകാത്ത സാധാരണക്കാർക്ക് ഇത് സഹായകമാകുമെന്നതിൽ സംശയമില്ല...

Air cooler  summer relief  best air cooler tips  latest news malayalam
Air Cooler (ETV Bharat)
author img

By ETV Bharat Kerala Team

Published : April 20, 2025 at 12:44 PM IST

2 Min Read

ഠിനമായ ചൂട് അനുഭവപ്പെട്ടതോടെ വീടിനകത്തു വരെ അല്‍പ നേരം കഴിയാനാകാത്ത സ്ഥിതിയാണിപ്പോള്‍. പ്രതിദിനം താപനില വര്‍ധിച്ചു വരുന്ന സാഹചര്യമായതോടെ വീടു തണുപ്പിക്കാൻ സീലിങ്ങ് ഫാനുകള്‍ക്കുമാകുന്നില്ല... ഇഎംഎയ്‌ക്കും കടം വാങ്ങിയുമൊക്കെ എസി വാങ്ങാൻ സാധാരണക്കാർ വരെ ഇപ്പോള്‍ നിര്‍ബന്ധിതരായി.

30,000 മുതല്‍ 40,000 രൂപ വരെ നല്‍കിയാല്‍ മാത്രമേ ഒരു നല്ല എസി വാങ്ങാൻ സാധിക്കൂ, ഒപ്പം കറന്‍റ് ബില്ലും കുത്തനെ ഉയരും... എന്നാല്‍ ഇതില്‍ നിന്നെല്ലാം രക്ഷനേടാനും വീടു തണുപ്പിക്കാനും ഒരു നല്ല മാര്‍ഗമാണ് എയര്‍ കൂളറുകള്‍. ഇത് വീട്ടിലുണ്ടെങ്കില്‍ എസി ഇല്ലെങ്കിലും ഈ ചൂടുകാലത്ത് നല്ല സുഖമായി ഉറങ്ങാം.

ഭീമൻ തുക മുടക്കി എസി വാങ്ങാനാകാത്ത സാധാരണക്കാർക്ക് ഇത് സഹായകമാകുമെന്നതിൽ സംശയമില്ല.വളരെ കുറഞ്ഞ നിരക്കിൽ വിവിധ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലും കടകളിലും ഇപ്പോള്‍ കൂളറുകള്‍ ലഭ്യമാണ്. 1000 രൂപ മുതൽ കൂളറുകള്‍ ഇ കൊമേഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ലഭ്യമാണ്.

ഭിത്തി തുരയ്ക്കാ‌തെ, എങ്ങോട്ടേക്കും എടുത്തു മാറ്റാൻ സാധിക്കുന്ന എയർകൂളറുകളാണ് വിലക്കിഴിവിൽ ലഭിക്കുന്നത്. വിവിധ ഡിസ്‌കൗണ്ടുകളും നിലവിൽ ലഭ്യമാണ്. ഏറ്റവും മികച്ച ബ്രാൻഡുകള്‍ ലഭ്യമായതിനാൽതന്നെ അനുയോജ്യമായവ തെരഞ്ഞെടക്കാവുന്നതുമാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൂളറുകള്‍ 1000 രൂപ മുതൽ വില ആരംഭിക്കുമ്പോൾ ഒരു എസി യൂണിറ്റിന് കുറഞ്ഞത് 30,000 രൂപ മുതലാണ് വില. കൂളറിലേക്ക് കൃത്യമായ ഇടവേളകളിൽ വെള്ളം ഒഴിച്ച് കൊടുത്താൽ മാത്രം മതി. എസി പ്രവർത്തിക്കുന്ന അതെ മികവിൽ കൂളർ ഉപയോഗിച്ച് മുറി തണുപ്പിക്കാൻ ആകില്ലെങ്കിലും ചൂടുകാലത്ത് കൂളറുകള്‍ വലിയ ആശ്വാസം നൽകുമെന്നതിൽ സംശയമില്ല.

എസിയുടെയും കൂളറിൻ്റെയും അടിസ്ഥാന ഉപയോഗം റൂം തണുപ്പിക്കുക എന്നുള്ളതാണ് എങ്കിലും ഇവ തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. ഇതിൽ കൂളറിന് അനുകൂലമായി നിൽക്കുന്ന ഘടകങ്ങളാണ് എയർ കണ്ടീഷണറുമായി താരതമ്യം ചെയ്യുമ്പോഴുള്ള വിലക്കുറവ്. ഒരു സ്ഥലത്ത് ഉറപ്പിച്ചു വയ്‌ക്കേണ്ട ആവശ്യമില്ല എന്നുള്ളതിനാൽ ഏത് മുറിയിലേക്കും മാറ്റി സ്ഥാപിക്കാനും സാധിക്കും, കുറച്ച് വൈദ്യുതി ഉപയോഗമേ വേണ്ടിവരുന്നുള്ളൂ.

എസിയുമായി താരതമ്യം ചെയ്യുമ്പോഴുള്ള ഗുണങ്ങള്‍

  • 1000 രൂപ മുതൽ കൂളറിന് വില ആരംഭിക്കുമ്പോൾ ഒരു എസി യൂണിറ്റിന് കുറഞ്ഞത് 25,000 രൂപ മുതലാണ് വില
  • കൂളറിലേക്ക് കൃത്യമായ ഇടവേളകളിൽ വെള്ളം ഒഴിച്ച് കൊടുത്താൽ മാത്രം മതി.
  • കുറച്ച് വൈദ്യുതി ഉപയോഗമേ വേണ്ടിവരുന്നുള്ളൂ.
  • ഏത് മുറിയിലേക്കും മാറ്റി സ്ഥാപിക്കാൻ സാധിക്കും.
  • ഇക്കോ ഫ്രണ്ട്‌ലി ആയതിനാൽ തന്ന മലിനീകരണ ഭയം വേണ്ട.
  • കൂളർ എപ്പോഴും പരിസ്ഥിതിയോട് ഇണങ്ങി നിൽക്കുന്ന ഒന്നാണ്.

വിവിധ തരം കൂളറുകള്‍ മാർക്കറ്റിൽ ലഭ്യമാണ് അവ ഏതൊക്കെയാണെന്ന് നോക്കാം

പേഴ്‌സണല്‍ കൂളര്‍:

വിപണികളില്‍ മുന്നിട്ടു നില്‍ക്കുന്നവയാണ് പേഴ്‌സണല്‍ കൂളറുകള്‍. ഇവ ചൂടില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. ചെറിയ മുറികളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായവയാണ് പേഴ്‌സണല്‍ കൂളറുകള്‍.

ടവര്‍ കൂളര്‍:

വലിയ മുറികളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായവയാണ് ടവര്‍ കൂളറുകള്‍. ചെറിയ സമയത്തിനുളളില്‍ തന്നെ വലിയ മുറികള്‍ കൂളാക്കാന്‍ സാധിക്കുമെന്നതാണ് ടവര്‍ കൂളറുകളുടെ പ്രത്യേകത. മീഡിയം സൈസിലുളള റൂമുകളിലേക്കും തെരഞ്ഞെടുക്കാംവുന്നതാണ്.

വിന്‍ഡോ കൂളര്‍:

മുറികളുടെ ജനാലകളില്‍ ഘടിപ്പിക്കാവുന്ന വിന്‍ഡോ കൂളറുകള്‍ മികച്ച ഓപ്‌ഷനാണ്. ഹണികോമ്പ് പാഡുകളുള്ള കൂളറുകള്‍ ദീര്‍ഘനേരം മികച്ച കൂളിങ് നല്‍കുന്നു. ചെലവ് കൂടുതലാണെങ്കിലും വൈദ്യുതി ഉപഭോഗം കുറവാണ്.

AIR COOLER  SUMMER RELIEF  BEST AIR COOLER TIPS  AIR COOLER BENEFITS
Window cooler (Freepik)

ഡിസേര്‍ട്ട് കൂളര്‍:

ചൂട് കൂടിയതും ഈര്‍പ്പം കുറഞ്ഞതുമായ പ്രദേശങ്ങളില്‍ ഡിസേര്‍ട്ട് കൂളറുകള്‍ ഉപയോഗിക്കാം. എളുപ്പത്തില്‍ വലിയ മുറികളും കൂളാക്കാനാകുമെന്നതാണ് ഡിസേര്‍ട്ട് കൂളറുകളെ വ്യത്യസ്‌തമാക്കുന്നത്.

Also Read: സ്‌മാര്‍ട്ട് ഫോണ്‍ ഏതുമാകട്ടെ, അതിമനോഹര ആകാശക്കാഴ്ച പകര്‍ത്താം; നക്ഷത്രക്കുഞ്ഞന്‍മാരുടെ ചിത്രമെടുക്കാം, അറിയാം മൊബൈല്‍ ആസ്ട്രോ ഫോട്ടോഗ്രാഫിയെ കുറിച്ച് - ASTRO PHOTOGRAPHY

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.