ശരീരഭാരം കുറയ്ക്കാൻ കഠിനമായി പരിശ്രമിക്കുന്നവർ നിരവധിയാണ്. വ്യായാമം, ഡയറ്റ് എന്നിവ ഉൾപ്പെടെ പല വഴികളും ഇതിനായി പരീക്ഷിക്കുന്നവരുണ്ട്. എന്നാൽ ശരീരഭംഗി വീണ്ടെടുക്കാൻ ശ്രമിക്കുമ്പോൾ ഏറ്റവും വെല്ലുവിളിയാകുന്ന ഒന്നാണ് അരക്കെട്ടിലെ കൊഴുപ്പ്. ശരീരത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് അരക്കെട്ടിലെ കൊഴുപ്പ് കുറയ്ക്കാൻ അൽപം പ്രയാസമാണ്. എന്നാൽ പ്രഭാത ദിനചര്യയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്‌നം എളുപ്പത്തിൽ പരിഹരിക്കാം. അരക്കെട്ടിലെ കൊഴുപ്പ് കുറയ്ക്കാൻ പ്രഭാത ശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ ഇതാ...
നാരങ്ങ വെള്ളം
ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ ഒരു നാരങ്ങയുടെ പകുതി പിഴഞ്ഞൊഴിച്ച് രാവിലെ വെറും വയറ്റിൽ കുടിക്കുക. മെറ്റബോളിസം മെച്ചപ്പെടുത്താനും ദഹനത്തെ പിന്തുണയ്ക്കാനും വിഷവസ്‌തുക്കളെ പുറന്തള്ളാനും ഇത് സഹായിക്കും. നിർജ്ജലീകരണം തടയാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ഗുണം ഇരട്ടിയാക്കാൻ ഈ പാനീയത്തിലേക്ക് അ
വ്യായാമം
പ്രഭാതഭക്ഷണത്തിന് മുമ്പ് വ്യായാമം ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ കത്തിക്കാൻ സഹായിക്കുമെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. രാവിലെ ശരീരത്തിൽ കാർബോഹൈഡ്രേറ്റിന്‍റെ അളവ് കുറവായിരിക്കും. അതിനാൽ ഊർജ്ജത്തിനായി കാർബോഹൈഡ്രേറ്റുകൾക്ക് പകരം കൊഴുപ്പ് കത്തിയ്ക്കും. ഇതിലൂടെ ശരീരത്തിൽ അടഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കാൻ സാധിക്കും. രാവിലെ നടത്തം, സൈക്കിങ്, സ്‌കിപ്പിങ് എന്നീ ശാരീരിക പ്രവർത്തനങ്ങളിൽ പതിവായി ഏർപ്പെടുന്നത് അരക്കെട്ടിലെ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.
ശ്വാസം വ്യായാമങ്ങൾ
വയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടന്നതിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് സമ്മർദ്ദം. സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്‍റെ ഉയർന്ന അളവ് അരക്കെട്ടിന്‍റെ ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കും. അതിനാൽ ദിവസേന രാവിലെ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ, യോഗ, ധ്യാനം എന്നിവയിൽ ഏർപ്പെടുക. ഇത് കോർട്ടിസോളിന്‍റെ അളവ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ഇതിലൂടെ അരക്കെട്ടിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് ഉൾപ്പെടെ കുറയ്ക്കാൻ സഹായിക്കും.
സൂര്യപ്രകാശം ഏൽക്കുക
അരക്കെട്ടിലെ കൊഴുപ്പ് കുറയ്ക്കുന്നതിൽ വിറ്റാമിൻ ഡി സ്വാധീനം ചെലുത്തുന്നതായി നാഷണൽ ലൈബ്രെറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. മെറ്റാബോളിസത്തെ നിയന്ത്രിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും വിറ്റാമിൻ ഡി അത്യാവശ്യമാണ്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് ഗുണം ചെയ്യും. ദിവസവും രാവിലെ 10 മുതൽ 15 മിനിറ്റ് നേരം സൂര്യപ്രകാശം ഏൽക്കുന്നത് ശരീരത്തിൽ ആരോഗ്യകരമായ വിറ്റാമിൻ ഡി അളവ് നിലനിർത്താൻ സഹായിക്കും.
പ്രോട്ടീൻ സമ്പുഷ്‌ടമായ പ്രഭാത ഭക്ഷണം
പ്രഭാത ഭക്ഷണത്തിൽ പ്രോട്ടീൻ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഇത് കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. വിശപ്പ് നിയന്ത്രിക്കാനും ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും ഇത് ഗുണം ചെയ്യും. വയറിലെ കൊഴുപ്പ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇത് സഹായിക്കും. അതിനാൽ പ്രോട്ടീൻ സമ്പന്നമായ മുട്ട, കോട്ടേജ് ചീസ്, നട്‌സ് തുടങ്ങിയ ഭക്ഷണങ്ങൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ശരീരഭാരം കുറയ്ക്കാൻ മഞ്ഞൾ ഉപയോഗിക്കേണ്ട ശരിയായ വഴികൾ ഇതാണ്