ETV Bharat / lifestyle

മനസ്സാണ് വേദനിക്കരുത്; മാനസികാരോഗ്യം വീണ്ടെടുക്കാൻ ധ്യാനം പരിശീലിക്കാം - MEDITATION

ധ്യാനം ശരീരത്തെ സ്വാധീനിക്കുന്നതെങ്ങനെ, ധ്യാനത്തെ ആസ്‌പദമാക്കി നടത്തിയ വിവിധ പഠനങ്ങൾ

MEDITATION  MINDFULLNESS  HAPPY LIFE  HEALTH
Representative image (etv bharat file)
author img

By ETV Bharat Kerala Team

Published : April 29, 2025 at 5:52 PM IST

4 Min Read

ജോലിക്കും വീടിനുമിടയിൽ കുടുങ്ങിക്കിടക്കുകയാണ് ഇന്ന് പലരും ഇതിനിടയിൽ സ്വയം സ്നേഹിക്കാനോ വിലമതിക്കാനോ നമ്മളിലെത്ര പേർ സമയം കണ്ടെത്തുന്നുണ്ട്? ദിവസവും ഒരഞ്ച് മിനിറ്റ് ധ്യാനം പരിശീലിക്കുന്നതിലൂടെ മാനസികാരോഗ്യം വീണ്ടെക്കാവുന്നതാണ്.മാനസിക സമ്മർദ്ദം കുറയ്ക്കാനും ഏകാഗ്രത മെച്ചപ്പെടുത്താനുമുള്ള മികച്ച മാർഗ്ഗമാണ് ധ്യാനം. ദിവസവും അൽപനേരം ധ്യാനിക്കുന്നതിലൂടെ ഒരുപാട് ഗുണങ്ങൾ നമുക്ക് ലഭിക്കും

ധ്യാനം നമ്മുടെ ശരീരത്തെ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാം.

1. നാഡീവ്യൂഹം

സമ്മർദ്ദം കുറയ്ക്കുന്നു: ധ്യാനം സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിൻ്റെ ഉത്പാദനത്തെ കുറയ്ക്കുകയും തുടർന്ന് വിശ്രമം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇത് പാരസിംപതിറ്റിക് നാഡീവ്യവസ്ഥയെ സജീവമാക്കുന്നു. കൂടാതെ ഇത് ശരീരത്തെ വിശ്രമിക്കാനും വീണ്ടെടുക്കാനും സഹായിക്കുന്നു.

ഓർമ്മ രൂപപ്പെടുത്തൽ, പഠനം, വൈകാരിക നിയന്ത്രണം എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിൻ്റെ പ്രധാന ഭാഗങ്ങളായ ഹിപ്പോകാമ്പസ്, പ്രീഫ്രോണ്ടൽ കോർട്ടെക്‌സ് പോലുള്ളവയുടെ പ്രവർത്തനക്ഷമത ധ്യാനത്തിലൂടെ വർധിപ്പിക്കാം .

2. ഹൃദയം

രക്തസമ്മർദ്ദം കുറയ്‌ക്കുന്നു: രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു, ഹൃദയമിടിപ്പ് മന്ദഗതിയിലാക്കുന്നു. ശാന്തമായ മനസ് പലപ്പോഴും മന്ദഗതിയിലുള്ളതും സ്ഥിരതയുള്ളതുമായ ഹൃദയ താളത്തിലേക്ക് നമ്മെ നയിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. മെച്ചപ്പെട്ട രക്തയോട്ടം മൊത്തത്തിലുള്ള അവയവ ആരോഗ്യത്തെ സ്വാധീനിക്കുന്നു.

3. രോഗപ്രതിരോധ സംവിധാനം

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: സമ്മർദ്ദം കുറയുന്നത് രോഗപ്രതിരോധ പ്രവർത്തനം വർദ്ധിപ്പിക്കുന്നു, ശരീരത്തിലുണ്ടാകുന്ന അണുബാധകളെ കൂടുതൽ പ്രതിരോധിക്കുകയും ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ചെയ്യുന്നു കൂടാതെ, ഇത് വിട്ടുമാറാത്ത രോഗങ്ങളെ തടയാൻ സഹായിക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

4. എൻഡോക്രൈൻ സിസ്റ്റം:

ഹോർമോണുകളെ സന്തുലിതമാക്കുന്നു: ധ്യാനം പരിശീലിക്കുന്നതു വഴി സമ്മർദ്ദം, വൈകാരികാവസ്ഥകൾ എന്നിവ നിയന്ത്രിക്കുന്ന അഡ്രിനാലിൻ, കോർട്ടിസോൾ, സെറോടോണിൻ തുടങ്ങിയ ഹോർമോണുകളുടെ നിയന്ത്രണം സാധ്യമാവുന്നു.

5. അസ്ഥികൾ:

പേശികളുടെ പിരിമുറുക്കം കുറയ്ക്കുന്നു: ദിവസേനയുള്ള ധ്യാനം ആഴത്തിലുള്ള വിശ്രമം പ്രോത്സാഹിപ്പിക്കുകയും പേശികളിലെ പിരിമുറുക്കം കുറയ്ക്കുകയും ചെയ്യുന്നു.

വിട്ടുമാറാത്ത വേദന ലഘൂകരിക്കുന്നു: വേദനയുടെ കാഠിന്യം കുറയുന്നതിന് മൈൻഡ് ഫുൾനെസ് മെഡിറ്റേഷൻ പലരും ചെയ്യാറുണ്ട്

6. ദഹനവ്യവസ്ഥ:

ദഹനം മെച്ചപ്പെടുത്തുന്നു: മെച്ചപ്പെട്ട നാഡീവ്യൂഹം കുടലിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിച്ചുകൊണ്ട് മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു.

രോഗങ്ങൾ അകറ്റാൻ : സമ്മർദ്ദവുമായി ബന്ധപ്പെട്ട് വരുന്ന ദഹന സംബന്ധിയായ രോഗങ്ങൾ ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) ,തുടങ്ങിയ ദഹനപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ഇത് സഹായിക്കും

7. കോശ നില:

വാർദ്ധക്യത്തെ മന്ദഗതിയിലാക്കുന്നു: ടെലോമിയറുകളുടെ (ഡിഎൻഎ-സംരക്ഷക ഘടനകൾ) നീളം നിലനിർത്തുന്നതിലൂടെ ധ്യാനം കോശ വാർദ്ധക്യത്തെ മന്ദഗതിയിലാക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

ശാരീരിക പ്രവർത്തനങ്ങളെ ദ്രുത ഗതിയിലാക്കുന്നു: ആഴത്തിലുള്ള വിശ്രമം ശരീരത്തിൻ്റെ സ്വാഭാവിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നു.
ചുരുക്കത്തിൽ ധ്യാനം നിങ്ങളുടെ മനസ്സിനെ മാത്രമല്ല സ്വാധീനിക്കുന്നത് - അത് നിങ്ങളുടെ ശരീരത്തിൻ്റെ പ്രതിരോധശേഷി, പ്രവർത്തനം, ദീർഘായുസ്സ് എന്നിവയെ മെച്ചപ്പെടുത്തുന്നു.

ധ്യാനത്തെക്കുറിച്ച് ഒരുപാട് പഠനങ്ങൾ നടന്നിട്ടുണ്ട് . ധ്യാനത്തെക്കുറിച്ച് നടത്തിയ ചില പ്രധാന പഠനങ്ങൾ ഇതാ

1.തലച്ചോറും ധ്യാനവും

പഠനം: ലാസർ , 2005, ഹാർവാർഡ് സർവകലാശാല

കണ്ടെത്തലുകൾ:
എം ആർ ഐ സ്കാനുകൾ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ ധ്യാനം പരിശീലിച്ചവരിൽ ഓർമ്മ, പഠനം, വൈകാരിക നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തലച്ചോറിലെ ചാരനിറത്തിലുള്ള ദ്രവ്യത്തിന് വർദ്ധനവുണ്ടായതായി കണ്ടെത്തി
➔ റെഫറൻസ്: "മെഡിറ്റേഷൻ എക്‌സ്‌പീരിയൻസ് ഈസ് അസോസിയേറ്റഡ് വിത്ത് ഇൻക്രീസ്‌ഡ് കോർട്ടിക്കർ തിക്‌നസ്സ്"

2.സമ്മര്‍ദ്ദമകറ്റലും കോർട്ടിസോളും

പഠനം:ടാങ് ., 2007

കണ്ടെത്തലുകൾ:
ഒരു ഹ്രസ്വകാല ധ്യാന പരിപാടി കോർട്ടിസോളിൻ്റെ അളവ് ഗണ്യമായി കുറയ്ക്കുകയും സമ്മർദ്ദം കുറച്ച് ശ്രദ്ധയും സ്വയം നിയന്ത്രണം വർധിപ്പിക്കുകയും ചെയ്യും

➔റെഫറൻസ്:." ഹ്രസ്വകാല ധ്യാനപരിശീലനത്തിലൂടെ ശ്രദ്ധയും ആത്‌മ നിയന്ത്രണവും മെച്ചപ്പെടുത്താൻ സാധിക്കും"

3.രക്തസമ്മര്‍ദ്ദവും ഹൃദയാരോഗ്യവും

പഠനം: ഷ്നൈഡർ ., 2012 (അമേരിക്കൻ അസോസിയോഷൻ റെക്കമെൻ്റേഷൻ )

കണ്ടെത്തലുകൾ:
ട്രാൻസെൻൻ്റൽ മെഡിറ്റേഷൻ രക്തസമ്മർദ്ദം കുറയ്ക്കുന്നതായി കണ്ടെത്തി, കൂടാതെ ധ്യാനം പതിവായി പരിശീലിക്കുന്ന ഹൃദ്രോഗികളിൽ ഹൃദയാഘാതം, പക്ഷാഘാതം, മരണം എന്നിവയ്ക്കുള്ള സാധ്യത 48% ത്തോളം കുറവാണെന്ന് കണ്ടെത്തി.
➔ റെഫറൻസ്: " എഫക്‌ട്‌സ് ഓഫ് ട്രാൻസെൻൻ്റൽ മെഡിറ്റേഷൻ ഓണ്‍ ബ്ലഡ് പ്രഷർ

4.രോഗപ്രതിരോധ പ്രവർത്തനം

പഠനം: ഡേവിഡ്‌സൺ , 2003, വിസ്കോൺസിൻ-മാഡിസൺ സർവകലാശാല

കണ്ടെത്തലുകൾ:8 ആഴ്ചത്തെ മൈൻഡ്‌ഫുൾനെസ് ധ്യാന പരിപാടിക്ക് ശേഷം, പങ്കെടുത്തവരുടെ ഇടത് പ്രീഫ്രോണ്ടൽ കോർട്ടെക്‌സിൽ കൂടുതൽ പ്രവർത്തനം നടന്നതായി കണ്ടെത്തി. ഫ്ലൂ വാക്‌സിൻ എടുത്തതിനുശേഷം ശക്തമായ ആൻ്റി ബോഡി പ്രതികരണങ്ങളും കാണിച്ചു തുടങ്ങി

➔ റെഫറൻസ്:"അൽട്രഷൻസ് ഇൻ ബ്രയിൻ ആൻഡ് ഇമ്യൂണ്‍ ഫങ്ഷൻ പ്രൊഡ്യൂസ്‌ഡ് ബൈ മൈൻഡ് ഫുൾനെസ്‌ മെഡിറ്റേഷൻ"

5. വേദന നിയന്ത്രണം

പഠനം: സെയ്‌ഡൻ, 2011

കണ്ടെത്തലുകൾ: തലച്ചോറിലെ സ്വാഭാവിക ഒപിയോയിഡ് സിസ്റ്റത്തിൽ നിന്ന് സ്വതന്ത്രമായി, വേദന നിയന്ത്രണവുമായി ബന്ധപ്പെട്ട മസ്‌തിഷ്‌ക മേഖലകളെ സജീവമാക്കുന്നതിലൂടെ വേദന കുറയ്ക്കാൻ മൈൻഡ്‌ ഫുൾനെസ് ധ്യാനത്തിന് കഴിയും

➔ റെഫറൻസ്: " ബ്രയിൻ മെക്കാനിസം സപ്പോർട്ടിങ്ങ് ദി മോഡുലേഷൻ ഓഫ് പൈൻ ബൈ മൈൻഡ്‌ഫുൾനെസ് മെഡിറ്റേഷൻ."

6.കോശ വാർദ്ധക്യ നിരക്ക്

പഠനം: എപ്പൽ , 2009

കണ്ടെത്തലുകൾ: ടെലോമിയർ നീളം നിലനിർത്തുന്നതുമായി ധ്യാനം ബന്ധപ്പെട്ടിരിക്കുന്നു, ഇത് കോശ തലത്തിൽ ജൈവിക വാർദ്ധക്യത്തെ മന്ദഗതിയിലാക്കാൻ സഹായിച്ചേക്കാമെന്ന് കണ്ടെത്തി.

➔ റെഫറൻസ്: "കാൻ മെഡിറ്റേഷൻ സ്ളോ റേറ്റ് ഓഫ് സെല്ലുലർ ഏജിങ്"

ധ്യാനം മാനസികാരോഗ്യത്തെ മാത്രമല്ല, ശാരീരിക ആരോഗ്യം, രോഗപ്രതിരോധ ശേഷി, ഹൃദയ പ്രവർത്തനം, ജനിതക പ്രകടനത്തെപ്പോലും ബാധിക്കുന്നു

ഈ പഠനങ്ങളിൽ പലതും മൈൻഡ്‌ ഫുൾനെസ് മെഡിറ്റേഷൻ, ട്രാൻസെൻഡന്‍റൽ മെഡിറ്റേഷൻ, അല്ലെങ്കിൽ സ്നേഹദയ മെഡിറ്റേഷൻ എന്നിവയെക്കുറിച്ചാണ് സൂചിപ്പിച്ചിരിക്കുന്നത്.

Also Read; മനസിലുള്ള ഏത് ആഗ്രഹവും പത്തരമാറ്റോടെ തുടങ്ങാൻ പറ്റിയ ദിനം; പത്താമുദയത്തില്‍ ദീപം കാണേണ്ടത് ഇങ്ങനെ... ജോത്സ്യൻ വിശദീകരിക്കുന്നു - PATHAMUDAYAM 2025

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.