ETV Bharat / lifestyle

ഒലീവ് ഓയിലിന്‍റെ ആരോഗ്യ ഗുണങ്ങൾ

ഒലീവ് ഓയിൽ ഉപയോഗിക്കുന്നതിലൂടെ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

HEALTH BENEFITS OF OLIVE OIL  MAJOR BENEFIT OF OLIVE OIL  OLIVE OIL FOR HEART HEALTH  ഒലീവ് ഓയിലിന്‍റെ ഗുണങ്ങൾ
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 8, 2024, 8:11 PM IST

രീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന എണ്ണയാണ് ഒലീവ് ഓയിൽ. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ഒലിക് ആസിഡ്, പോളിഫെനോളുകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ പല ആരോഗ്യപ്രശ്‌നങ്ങൾ തടയാനും അവയുടെ സാധ്യ കുറയ്ക്കാനും സഹായിക്കും. മലയാളികൾ പൊതുവെ പാചകത്തിന് ഒലീവ് ഓയിൽ ഉപയോഗിക്കാറില്ല. എന്നാൽ പാചകത്തിന് ഒലീവ് ഓയിൽ ഉപയോഗിക്കുന്നത് വഴി ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചറിയാം.

ഹൃദയാരോഗ്യം

അനാരോഗ്യകരമായ ഭക്ഷണക്രമം പലപ്പോഴും ഹൃദ്രോഗ സാധ്യത വർധിപ്പിക്കാറുണ്ട്. എന്നാൽ ചീത്ത കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ അളവ് വർധിപ്പിക്കാനും ഒലീവ് ഓയിലിന്‍റെ ഉപയോഗം ഗുണം ചെയ്യും. ഇതിൽ അടങ്ങിയിട്ടുള്ള ഒലിക് ആസിഡ്, പോളിഫെനോളുകൾ എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഒലീവ് ഓയിൽ നല്ലതാണ്.

മികച്ച ദഹനം

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ സ്വാഭാവിക ഉറവിടമാണ് ഒലീവ് ഓയിൽ. ഇത് ദഹന സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റാൻ നിങ്ങളെ സഹായിക്കും. ദഹനനാളത്തിലെ പ്രശ്‌നങ്ങൾ അകറ്റാനും ഇത് മികച്ചതാണ്.

സ്ട്രോക്ക് സാധ്യത കുറയ്ക്കും

സ്ട്രോക്ക് സാധ്യത കുറയ്ക്കാനുള്ള കഴിവ് ഒലീവ് ഓയിലിനുണ്ട്. അതിനാൽ ഭക്ഷണം പാകം ചെയ്യാൻ ഒലീവ് ഓയിൽ ഉപയോഗിക്കാം.

ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് ഒലീവ് ഓയിൽ. ഇത് വിശപ്പ് കുറയ്ക്കാനും സഹായിക്കും.

ചർമ്മത്തെ സംരക്ഷിക്കുന്നു

ഒലീവ് ഓയിലിൽ ആന്‍റി ഓക്‌സിഡന്‍റ്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ, വിറ്റാമിൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഇത് ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: ആരോഗ്യം മാത്രമല്ല തിളക്കമുള്ള ചർമ്മവും സ്വന്തമാക്കാം? വിറ്റാമിൻ ഇ മാത്രം മതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.